Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേൽ മുഴുവൻ വെളുത്ത രോമങ്ങളാൽ നിറഞ്ഞ ഈ കൂറ്റൻ കടൽ മത്സ്യം ഏതാണ്? ഫിലിപ്പിനോ തീരത്തടിഞ്ഞ 2000 കിലോ തൂക്കമുള്ള അത്ഭുത ജീവിയുടെ മൃതശശീരം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ

മേൽ മുഴുവൻ വെളുത്ത രോമങ്ങളാൽ നിറഞ്ഞ ഈ കൂറ്റൻ കടൽ മത്സ്യം ഏതാണ്? ഫിലിപ്പിനോ തീരത്തടിഞ്ഞ 2000 കിലോ തൂക്കമുള്ള അത്ഭുത ജീവിയുടെ മൃതശശീരം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ

ഫിലിപ്പൈൻ തീരത്തടിഞ്ഞ, മേൽ മുഴുവൻ വെളുത്ത രോമങ്ങളാൽ നിറഞ്ഞ ഈ കൂറ്റൻ മത്സ്യം എന്താണെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വ്യാപിക്കുന്നത്. ഈ അത്ഭുതം എന്താണെന്നു കാണാനും സെൽഫികളും ഫോട്ടോകളും എടുക്കാനും നിരവധി പേരാണ് കാഗ്ഡൈനോ ബീച്ചിലേക്ക് പ്രവഹിക്കുന്നത്.

കണ്ടാൽ ഭയം തോന്നുന്ന ഈ രൂപം അടുത്തിടെയുണ്ടായ ഭൂമി കുലുക്കത്തെ തുടർന്നാണ് തീരത്തേക്ക് അടിഞ്ഞത്. അടുത്തിടെ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് ഇത്തരത്തിലുള്ള നിരവധി കടൽ ജീവികൾ ട്രോപ്പിക്കൽ എലൻഡിന്റെ പല ഭാഗങ്ങളിലും അടിഞ്ഞിരിന്നു. സോഷ്യൽ മീഡിയകളിൽ വൈറലായി ഈ രൂപത്തിന്റെ ഫോട്ടോകൾ പ്രചരിക്കുമ്പോൾ നിരവധി പേർ ഇതെന്തായിരിക്കാം എന്ന അഭിപ്രായവും രേഖപ്പെടുത്തുന്നുണ്ട്.

അവതാർ: ദി ലാസ്റ്റ് എയർബെൻഡർ എന്ന ടെലിവിഷൻ സീരിസിലെ ഫിക്ഷണൽ കഥാപാത്രമായിരിക്കും ഇതെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം മറ്റൊരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത് പാതി തിമിംഗലവും പാതി ഹിമക്കരടിയുമായ ഒരു ജീവിയാണിതെന്നാണ്. 1924 ഒക്ടോബർ 25ന് സൗത്ത് ആഫ്രിക്കയിലെ മാർഗേറ്റിൽ ഇത്തരത്തിൽ ഒരു ജീവിയെ കണ്ടെത്തിയിരുന്നു എന്നാണ് ജോൺ പോൾ ഗ്രേഷ്യ എന്നയാൾ പറയുന്നത്. ഈ ജീവിക്ക് ട്രങ്കോ എന്നാണ് അന്ന് പേരിട്ടിരുന്നത്.

അതേസമയം ലോക്കൽ ശാസത്രജ്ഞർ പറയുന്നത് ഇത് തിമിംഗലത്തിന്റെ ശവം തന്നെയാണെന്നാണ്. 20 അടി നീളവും ഏകദേശം 2000 കിലോ തൂക്കവുമുള്ള ഒരു തിമിംഗലത്തിന്റെ ശരീരമാണ് വന്നടിഞ്ഞിരിക്കുന്നത്. ശരീരം ജീർണിക്കാൻ തുടങ്ങിയതോടെയാണ് പുറംഭാഗം വെള്ളനിറം വന്നിരിക്കുന്നതെന്ന് ഇവർ അഭിപ്രായപ്പെടുന്നു. രണ്ടാഴ്ച മുമ്പ് ഏതെങ്കിലും കപ്പൽ ഇടിച്ചതിനെ തുടർന്ന് ചത്തതായിരിക്കാം ഈ ജീവിയെന്നാമ് ഇവിടെയുള്ള ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP