Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫിലിപ്പിനൊ ദ്വീപിൽ കണ്ടെത്തിയത് 107 യാത്രക്കാരുമായി 53 വർഷം മുമ്പ് കാണാതായ വിമാനമോ? ആകാശത്ത് അപ്രത്യക്ഷമാകുന്ന വിമാനങ്ങളിൽ ഒന്നിന്റെ പൊരുൾ കൂടി അഴിഞ്ഞതായി സൂചന

ഫിലിപ്പിനൊ ദ്വീപിൽ കണ്ടെത്തിയത് 107 യാത്രക്കാരുമായി 53 വർഷം മുമ്പ് കാണാതായ വിമാനമോ? ആകാശത്ത് അപ്രത്യക്ഷമാകുന്ന വിമാനങ്ങളിൽ ഒന്നിന്റെ പൊരുൾ കൂടി അഴിഞ്ഞതായി സൂചന

ഴിഞ്ഞ വർഷം മാർച്ചിൽ ക്വാലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രമധ്യേ 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ വിമാനം എംഎച്ച് 370നെ പറ്റി ഇനിയും വിവരമൊന്നു ലഭിച്ചിട്ടില്ല. ഈയിടെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചുവെന്ന് ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നുവെങ്കിലും അവയൊന്നും പ്രസ്തുത വിമാനത്തിന്റേതാണെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ മഹാസമുദ്രത്തില് റീയൂണിയൻ ദ്വീപിൽ നിന്നും ഈ വിമാനത്തിന്റേതെന്ന് കരുതുന്ന ചില ഭാഗങ്ങൾ കണ്ടെത്തിയിരുന്നു.

എന്നാൽ ഇവ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും അന്തിമഫലങ്ങൾ പുറത്ത് വന്നിട്ടുമില്ല. അതിനിടെയാണ് ഫിലിപ്പീൻസിലെ താവിതാവി പ്രവിശ്യയിലെ ഒറ്റപ്പെട്ട ദീപിലെ കാട്ടിൽ നിന്നും ഈ വിമാനത്തിന്റെ ശേഷിപ്പുകൾ കണ്ടതായി വേട്ടയ്ക്ക് വനത്തിലെത്തിയ പ്രദേശവാസികളിൽ ചിലർ കഴിഞ്ഞ ദിവസം സാക്ഷ്യപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടമല്ലെന്നും 53 വർഷങ്ങൾക്ക് മുമ്പ് 107 യാത്രക്കാരുമായി അപ്രത്യക്ഷമായ യുഎസ് മിലിട്ടറി ചാർട്ടർ വിമാനത്തിന്റെ അവശിഷ്ടമാകാൻ സാധ്യതയുണ്ടെന്നതാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന അവശിഷ്ടങ്ങൾ 1962 മാർച്ച് 16ന് വെസ്‌റ്റേൺ പസിഫിക്കിന് മുകളിൽ വച്ച് കാണാതായ യുഎസ് മിലിട്ടറി ചാർട്ടർ വിമാനം ഫ്‌ലൈയിങ് ടൈഗർ ലൈൻ ലോക്ക്ഹീഡ് സൂപ്പർ കോൺസ്‌റ്റെലേഷന്റേതാണെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് പ്ലെയിൻ ടാക്കിംഗിൽ നിന്നുള്ള ഒരു ഏവിയേഷൻ ബ്ലോഗറാണ്. 18 മാസങ്ങൾക്ക് മുമ്പ് എംഎച്ച് 370 അപ്രത്യക്ഷമാകുന്നത് വരെ ഈ ഗണത്തിൽ പെട്ട ഏറ്റവും വലിയ ദുന്തരമായി പരിഗണിച്ച് വന്നിരുന്നത് ഫ്‌ലൈയിങ് ടൈഗറിന്റെ അപ്രത്യക്ഷമാകലിനെ ആയിരുന്നു.

1962 മാർച്ച് 14ന് യുഎസിൽ നിന്നും വിയറ്റ്‌നാമിലേക്ക് യാത്ര പുറപ്പെട്ട ഫ്‌ലൈയിങ് ടൈഗർ ഫ്‌ലൈറ്റ് 739 ആണ് 107 യാത്രക്കാരുമായി കാണാതായത്. ഇവരിൽ 93 പേരും ജംഗിൾ ട്രെയിൻഡ് ആർമി റേഞ്ചർമാരായിരുന്നു. ടേക്ക് ഓഫിന് ശേഷം 80 മിനുറ്റ കഴിഞ്ഞ് എല്ലാം സാധാരണനിലയിലാണെന്നായിരുന്നു പൈലറ്റ് അറിയിച്ചിരുന്നത്. തുടർന്ന് ഒരു മണിക്കൂർ കഴിഞ്ഞ് മറ്റൊരു റിപ്പോർട്ടും പുറത്ത് വന്നിരുന്നു. തുടർന്ന് വിമാനത്തെക്കുറിച്ച് വിവരമൊന്നുമില്ലാതാവുകയായിരുന്നു. ഈ തിരോധാനത്തെ തുടർന്ന് രണ്ടു ലക്ഷം മൈലുകളിൽ വ്യാപിച്ച വ്യാപകമായ തെരച്ചിലാണ് നടത്തിയിരുന്നത്. എന്നിട്ടും വിമാനത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എംഎച്ച്370 ന് വേണ്ടി നടത്തിയ തെരച്ചിലിന് മുമ്പ് പസിഫിക്കിൽ നടത്തിയ ഏറ്റവും വലിയ തെരച്ചിലായിരുന്നു ഇത്. ഇപ്പോൾ ഫിലിപ്പിനൊ ദ്വീപിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ പ്രസ്തുത വിമാനത്തിന്റേതാണെന്ന സൂചന ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കാൻ വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ തന്റെ മകനായ 15കാരൻ റെയ്ക്ക് കണ്ടെത്തിയത് കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടമാണെന്നാണ് സിതി കയം എന്ന സ്ത്രീ പറയുന്നത്. തന്റെ മകനും സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കളും പക്ഷി വേട്ടയാക്കായി വനത്തിൽ ചുറ്റിയടിക്കുന്നതിനിടയിലാണ് യാദൃശ്ചികമായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നും അവർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിന്റെ പൈലറ്റിന്റെ അസ്ഥിക്കൂടവും അയാളുടെ തൊപ്പിയും റെയ്ക്ക് കണ്ടുവെന്നാണ് സിതി വെളിപ്പെടുത്തുന്നത്. പൈലറ്റിന്റെ തൊപ്പി എടുത്തു നോക്കിയപ്പോൾ അതിൽ താടിയുടെ ഇറച്ചിയുടെ ഭാഗങ്ങൾ ഉണങ്ങിപ്പിടിച്ച നിലയിൽ കണ്ടിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. ഇതിനെത്തുടർന്ന് സിതി സഗ്‌ബേയിൽ നിന്നും ബോർണിയോയിലേക്ക് ഒരു റിപ്പോർട്ട് ഫയൽ ചെയ്യാനായി ബോട്ടിൽ സഞ്ചരിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ഫിലിപ്പീൻസിലെ ദ്വീപിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങൾ കാണാതായ മലേഷ്യൻ വിമാനത്തിന്റേതല്ലെന്ന വാദഗതിയുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. ക്വാലാലംപൂരിൽ നിന്നും ബെയ്ജിംഗിലേക്കുള്ള യാത്രക്കിടെ ടേക്ക് ഓഫിന് ശേഷം ഒരുമണിക്കൂറെത്തുന്നതിന് മുമ്പെ സൗത്ത് ചൈന കടലിന് മുകളിൽ വച്ചാണ് അവസാനമായി എയർ ട്രാഫിക്ക് കൺട്രോളുമായി ബന്ധപ്പെട്ടിരുന്നത്.വിമാനം മുൻകൂട്ടി നിശ്ചയിച്ചിരുന്ന വഴിയിൽ നിന്ന് വ്യതിചലിക്കുന്നതും മലേഷ്യൻ ഉപഭൂഖണ്ഡം ക്രോസ് ചെയ്യുന്നതും മലേഷ്യൻ മിലിട്ടറി റഡാർ ട്രാക്ക് ചെയ്തിരുന്നു. വിമാനം ആൻഡമാൻ കടലിന് മുകളിലെത്തുന്നത് വരെ ഈ റഡാർ ട്രാക്ക് ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഫിലിപ്പീൻസ് ദ്വീപിൽ കണ്ടെത്തിയത് മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടമാകാൻ സാധ്യതയില്ലെന്നാണ് ഇതിനെ വിമർശിക്കുന്നവർ ഉറപ്പിച്ച് പറയുന്നത്.

ഏതായാലും ഓസ്‌ട്രേലിയ, മലേഷ്യ, ചൈന, എന്നിവിടങ്ങളിൽ നിന്നുള്ള അന്വേഷകരും വിദഗ്ധരും ചേർന്ന് ഫിലിപ്പീൻസിലെത്തി ഈ അവശിഷ്ടങ്ങൾ പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ എംഎച്ച് 370 സഗ്‌ബേ ഐസ്ലൻഡിൽ തകർന്ന് വീണിട്ടില്ലെന്നാണ് ഫിലിപ്പീൻസ് അധികൃതർ പറയുന്നത്. താൻ ഈ സൈറ്റിലേക്ക് ആളുകളെ അയച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സൂപ്രണ്ടായ ഗബോർ പറയുന്നത്. ഇത്തരത്തിലുള്ള കഥകൾ ആരൊക്കെയോ പറഞ്ഞ് പരത്തുകയാണെന്നും അദ്ദേഹം പറയുന്നു.സഗ്‌ബേ ദ്വീപിൽ ഇത്തരത്തിലുള്ള ഒരു വലിയ വിമാനം പതിക്കുയാണെങ്കിൽ അത് തദ്ദേശവാസികൾ അറിയാതെ പോകില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തങ്ങൾ ഇക്കാര്യത്തെക്കുറിച്ച് പ്രദേശവാസികളുമായി സംസാരിച്ചിരുന്നുവെന്നും അവർ യാതൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP