Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

47 പേരുമായി പറന്നുയർന്ന പാക്കിസ്ഥാൻ വിമാനം തകർന്നുവീണു; ചിത്രാളിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട വിമാനം തകർന്നു വീണത് അബോട്ടാബാദിനു സമീപം

47 പേരുമായി പറന്നുയർന്ന പാക്കിസ്ഥാൻ വിമാനം തകർന്നുവീണു; ചിത്രാളിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട വിമാനം തകർന്നു വീണത് അബോട്ടാബാദിനു സമീപം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ 47 പേരുമായി പറക്കുകയായിരുന്ന യാത്രാവിമാനം തകർന്നുവീണു. വടക്കൻ നഗരമായ ചിത്രാളിൽനിന്ന് തലസ്ഥാനമായ ഇസ്ലാമാബാദിലേക്കു പോകുകയായിരുന്ന വിമാനം അബോട്ടാബാദിനു സമീപമാണു തകർന്നത്.

ദേശീയ വിമാന കമ്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസി(പിഐഎ) വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി ഏതാനും സമയം കഴിഞ്ഞ് വിമാനവുമായുള്ള ബന്ധം നഷ്ടമായിരുന്നു. പട്ടാളത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ചിത്രാലിൽ നിന്ന് 3.30തിന് പുറപ്പെട്ട് 4.30ന് ഇസ്‌ലമാബാദിൽ എത്തിച്ചേരണ്ട വിമാനമാണ് തകർന്ന് വീണത് പാക്കിസ്ഥാന്റെ സൈനിക ഹെലികോപ്ടറുകൾ വിമാനത്തിനായുള്ള തിരച്ചിൽ നടത്തുകയാണ്. പാക്കിസ്ഥാൻ എയർലെൻ വക്താവ് ഡന്യൽ ഗിലാനിയാണ് ഇതുസംബന്ധിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. വിമാനം കണ്ടെത്തുന്നതിനുള്ള എല്ലാ സംവിധാനവും സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.

വിമാനത്തിൽ 42 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആരും രക്ഷപെടാൻ ഇടയില്ലെന്നാണ് കരുതുന്നത്. യാത്രക്കാരിൽ ഗായകനും ഇവാഞ്ചലിസ്റ്റുമായ ജുനൈദ് ജംഷദുമുണ്ടായിരുന്നു. 20 മൃതദേഹങ്ങൾ കണ്ടെത്തിട്ടുണ്ട്. പറന്നുയർന്നയുടൻ തന്നെ വിമാനവും കൺട്രോൾ യൂണിറ്റുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അധികൃതർ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP