Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിതംബത്തിന്റെ രൂപഭംഗിയുടെ പേരിൽ പാപ്പരാസികൾ ആഘോഷമാക്കിയ പിപ്പയ്ക്ക് ഒടുവിൽ വിവാഹം; അവസാനത്തെ കാമുകനെ കെട്ടുമെന്ന് പ്രഖ്യാപിച്ച് കേയ്റ്റ് രാജകുമാരിയുടെ സഹോദരി

നിതംബത്തിന്റെ രൂപഭംഗിയുടെ പേരിൽ പാപ്പരാസികൾ ആഘോഷമാക്കിയ പിപ്പയ്ക്ക് ഒടുവിൽ വിവാഹം; അവസാനത്തെ കാമുകനെ കെട്ടുമെന്ന് പ്രഖ്യാപിച്ച് കേയ്റ്റ് രാജകുമാരിയുടെ സഹോദരി

പിപ്പ മിഡിൽടൺ ലോകം എങ്ങും അറിയപ്പെട്ടത് ഒറ്റ ദിവസം കൊണ്ടാണ്. ബ്രിട്ടനിലെ കിരീടാവകാശിയായ വില്യമിന്റെ വിവാഹത്തിന് ഫ്‌ലവർ ഗ്യാലറിയിൽ ഒപ്പം നിന്ന ദിവസം. പാശ്ചാത്യലോകം ഏറ്റവും അധികം ചർച്ച ചെയ്യുന്ന കേയ്റ്റ് രാജകുമാരിയേക്കാൾ അന്ന് ചർച്ച ചെയ്തത് രാജകുമാരിയുടെ വിവാഹത്തിന് ഫ്‌ലവർ ഗ്യാലറിയിൽ നിന്ന സഹോദരിയെ ആയിരുന്നു. മറ്റൊന്നും ആയിരുന്നില്ല കാരണം. അന്നവർ ധരിച്ചിരുന്ന വെളുത്ത ഒറ്റയുടുപ്പിലൂടെ ദൃശ്യമായിരുുന്ന പിപ്പയുടെ നിതംബഭംഗിയായിരുന്നു മുഖ്യ ആകർഷണം. പിറ്റേന്ന് പിപ്പയുടെ നിതംബത്തിന്റെ ചിത്രങ്ങൾ ആയിരുന്നു ടാബ്ലോയിഡുകൾ നിറയെ.

അപ്രതീക്ഷിതമായി കിട്ടിയ നിതംബ പ്രശസ്തി പിപ്പയും മുതലാക്കി.. അമേരിക്കയിൽ എത്തി മോഡലിങ് കരിയർ കെട്ടിപ്പടുത്ത പിപ്പയുടെ കാമുകന്മാരെ കുറിച്ചും എന്നും മാദ്ധ്യമങ്ങളിൽ വാർത്ത ആയിരുന്നു. വില്യമിന്റെ സഹോദരൻ പ്രിൻസ് ഹാരിയെ ചുറ്റിപ്പറ്റി വരെ ഗോസിപ്പുകൾ പടർന്നിരുന്നു. കഴിഞ്ഞ ഒരു വർഷമായി പിപ്പ ചുറ്റിക്കറങ്ങുന്നത് ഒരു കാമുകനൊപ്പമാണ്. 40കാരനായ ജെയിംസ് എന്ന ആ കാമുകനെ ഒടുവിൽ മിന്നുകെട്ടാൻ പിപ്പ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.

ഹെഡ്ജ് ഫണ്ട് മാനേജരാ ജെയിംസ് മാത്യൂവുമായി പിപ്പ ഡേറ്റിംഗിലായിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. ഇപ്പോഴിതാ തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം ഇവർ നടത്തിയിരിക്കുകയാണ്. വിവാഹം അടുത്ത വർഷമാണ് നടക്കുകയെന്നാണ് സൂചന. വളരെ പരമ്പരാഗത വാദിയായ ജെയിംസ് വിവാഹത്തിനായി പിപ്പയുടെ പിതാവിന്റെ സമ്മതം തേടിയിരുന്നുവെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. കാര്യങ്ങൾ നേരായ വഴിയിലൂടെ മുന്നോട്ട് കൊണ്ടു പോകാനാണ് ജെയിംസ് ആഗ്രഹിക്കുന്നത്. ഈ പ്രൊപ്പോസൽ അറിഞ്ഞ് പിപ്പ വളരെയധികം വിസ്മയിക്കുകയും സന്തോഷവതിയുമായെന്നാണ് മറ്റൊരു സുഹൃത്ത് വെളിപ്പെടുത്തുന്നത്.

കേയ്റ്റിന്റെ സഹോദരിയുടെ വിവാഹം എന്ന നിലയിൽ മാത്രമായിരിക്കില്ല ഇവരുടെ വിവാഹം ശ്രദ്ധിക്കപ്പെടുന്നത്. അതിന് പുറമെ പ്രശസ്ത റിയാലിറ്റി ഷോ താരമായ സ്‌പെൻസറുടെ സഹോദരനാണ് ജെയിംസ് എന്ന പേരിലും വിവാഹത്തിന് താരപ്പൊലിമ ലഭിക്കും. ഒരേ പോലുള്ള പശ്ചാത്തലമുള്ള രണ്ട് കുടുംബങ്ങളിൽ നിന്നും വരുന്നവരാണ് പിപ്പയും ജെയിംസുമെന്ന പ്രത്യേകതയുമുണ്ട്. നോർത്ത് ഓഫ് ഇംഗ്ലണ്ടിലെ ഒരു കൽക്കരിഖനി ഉടമയുടെ പേരക്കുട്ടിയാണ് പിപ്പ.സമാനമായ കുടുംബപശ്ചാത്തലം ജെയിസിനുമുണ്ട്. മുൻ എയർഹോസ്റ്റസും അതിലൂടെ മികച്ചൊരു ജീവിതം കെട്ടിപ്പെടുത്ത സ്ത്രീയുമായ കരോൾ മിഡിൽടണിന്റെ പുത്രിയാണ് പിപ്പ. എന്നാൽ ജെയിംസിന്റെ അച്ഛനായ ഡേവിഡ് മോട്ടോർ ട്രേഡിലൂടെയാണ് മില്യൺ കണക്കിന് സമ്പാദിച്ചിരിക്കുന്നത്. റോത്തർഹാമിൽ ട്രെയിനി മെക്കാനിക്കായി ജോലി ചെയ്യുമ്പോഴായിരുന്നു അദ്ദേഹം മോട്ടോർട്രേഡ് ആരംഭിച്ചിരുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പിപ്പയുടെയും ജെയിംസിന്റെയും പ്രണയത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ആദ്യം പുറത്ത് വന്നിരുന്നത്. അന്ന് ജെയിംസ് തന്റെ ഗ്രാൻഡ് ചെൽസിയ ഹോമിലേക്ക് പിപ്പയെയും കൂട്ടി ഒരു വൈകുന്നേരമെത്തിയപ്പോഴായിരുന്നു അത്. പിപ്പ തന്റെ മുൻ കാമുകനായ നികോ ജാക്ക്‌സനുമായി വേർപിരിഞ്ഞ് അധികം വൈകാതെയായിരുന്നു ജെയിംസുമായുള്ള ബന്ധത്തിന്റെ വാർത്തകൾ പുറത്ത് വന്നിരുന്നത്. തുടർന്നുള്ള പ്രഭാതത്തിൽ ജെയിംസിന്റെ പ്രോപ്പർട്ടിക്ക് മുന്നിൽ ചുവന്ന റോസാപുഷ്പങ്ങൾ കൈയിലേന്തി നിൽക്കുന്ന പിപ്പയുടെ ഫോട്ടോകളും പുറത്ത് വന്നിരുന്നു. തുടർന്ന് നിരവധി സന്ദർഭങ്ങളിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. പുതുവർഷത്തിൽ അവർ സെന്റ് ബാർട്‌സിൽ എട്ട് രാത്രികൾ ചെലവഴിച്ചിരുന്നു. ഈ അതിസമ്പന്ന കരീബിയൻ ദ്വീപിൽ ജെയിംസിന്റെ മാതാപിതാക്കൾക്ക് ഏദൻ റോക്ക് എന്ന ഫാഷനബിൾ ഹോട്ടലുണ്ട്.

ചെൽസിയയിൽ വച്ച് ക്രിസ്മസിന് കേയ്റ്റും പിപ്പയും ജെയിംസും ഒരു കരോൾ സർവീസിൽ പങ്കെടുത്തിരുന്നു. ഈ വർഷം തുടക്കത്തിൽ പിപ്പയുടെ റേഞ്ച് റോവർ പതിവായി ജെയിംസിന്റെ വീടിന് മുന്നിൽ കാണാറുണ്ടായിരുന്നു. എന്നാൽ ഇത്രയൊക്കെ ആയിട്ടും തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. റുട്ട്‌ലാൻഡിലെ പബ്ലിക് സ്‌കൂളിൽ നിന്നും പുറത്തിറങ്ങിയ ജെയിംസ് ഫിനാൻസ് മേഖലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്‌കൂളിന് ശേഷം യൂണിവേഴ്‌സിറ്റിയിൽ ചേരുന്നതിന് പകരം അദ്ദേഹം സ്പിയർ ലീഡ്‌സ് ആൻഡ് കെല്ലോഗിൽ ട്രേഡറായി ചേർന്ന് പ്രവർത്തിക്കുയായിരുന്നു. അതേ സമയം ഒരു ഗോ കാർട്ട് ഡ്രൈവറെന്ന നിലയിലും ജെയിംസ് പേരെടുത്തിരുന്നു. തുടർന്ന് ആ രംഗത്തെ സെമി പ്രഫഷണലുമായിത്തീർന്നു. 1994ൽ തന്റെ 18ാം വയസിൽ അദ്ദേഹത്തിന് ബ്രിട്ടീഷ് ആൻഡ് യൂറോപ്യൻ ഫോർമുല റിനൗൾട്ട് ചാമ്പ്യൻഷിപ്പ് ലഭിച്ചിരുന്നു. തുടർന്ന് ഫിനാൻസ് ഹൗസായ നോർഡികിൽ ചേർന്ന ജെയിംസ് പെട്ടെന്ന് സീനിയൽ ഇക്യുറ്റി ഓപ്ഷൻ ട്രേഡറായി ഉയരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP