Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മഡഗസ്സ്‌കറിൽ പ്ലേഗ് പടർന്ന് പിടിക്കുന്നത് കാടുത്തീ പോലെ; മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഏത് നിമിഷവും പടരും; ലോകരാഷ്ട്രങ്ങൾ മൗനം തുടരുമ്പോൾ വേൾഡ് ബാങ്ക് രംഗത്ത്; തുടച്ച് നീക്കപ്പെട്ടെന്ന് കരുതിയിരുന്ന പ്ലേഗ് വീണ്ടും മനുഷ്യവംശത്തിന്റെ അന്തകനാകുമോ...?

മഡഗസ്സ്‌കറിൽ പ്ലേഗ് പടർന്ന് പിടിക്കുന്നത് കാടുത്തീ പോലെ; മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഏത് നിമിഷവും പടരും; ലോകരാഷ്ട്രങ്ങൾ മൗനം തുടരുമ്പോൾ വേൾഡ് ബാങ്ക് രംഗത്ത്; തുടച്ച് നീക്കപ്പെട്ടെന്ന് കരുതിയിരുന്ന പ്ലേഗ് വീണ്ടും മനുഷ്യവംശത്തിന്റെ അന്തകനാകുമോ...?

പ്ലേഗ് എന്ന മഹാരോഗത്തെ വർഷങ്ങൾക്ക് മുമ്പ് തന്നെ ഏതാണ്ട് തുടച്ച് നീക്കാൻ സാധിച്ചുവെന്നായിരുന്നു വൈദ്യശാസ്ത്രം ഈ അടുത്ത കാലം വരെ ആശ്വാസം കൊണ്ടിരുന്നത്. എന്നാൽ മഡഗസ്സ്‌കറിൽ ഈ വർഷം മുമ്പില്ലാത്ത വിധം പടർന്ന് പിടിക്കാൻ തുടങ്ങിയിരിക്കുന്ന പ്ലേഗ് ബാധ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവിടെ കാട്ടുതീ പോലെയാണ് പ്ലേഗ് ഇപ്പോൾ പടർന്ന് പിടിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. ഇവിടെ നിന്നും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും പ്ലേഗ് ഏത് നിമിഷവും പടർന്ന് പിടിക്കുമെന്ന ഉത്കണ്ഠയാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ലോകരാഷ്ട്രങ്ങൾ മൗനം തുടരുമ്പോൾ വേൾഡ് ബാങ്ക് ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് മില്യൺ കണക്കിന് പേരുടെ ജീവനെടുത്തതും പിന്നീട് നിർമ്മാർജനം ചെയ്തുവെന്നും കരുതിയിരുന്ന പ്ലേഗ് വീണ്ടും മനുഷ്യവംശത്തിന്റെ അന്തകനാകുമോ..?എന്ന ചോദ്യമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.

മഡഗസ്സ്‌കർ ദ്വീപിൽ ശക്തമായ പ്ലേഗ് ബാധ മെയിൻലാൻഡ് ആഫ്രിക്കയിൽ പടരാൻ സാധ്യത കൂടുതലാണെന്നാണ് ഡിസീസ് എക്‌സ്പർട്ടുകൾ മുന്നറിയിപ്പേകുന്നത്. മഡഗസ്സ്‌കറിൽ വർഷം തോറും പ്ലേഗ് ബാധ റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും ഈ വർഷം ഉണ്ടായിരിക്കുന്നത് 50 വർഷങ്ങൾക്കിടെയുള്ള ഏറ്റവും അപകടകരമായ രോഗവ്യാപനമാണ്. നിലവിൽ ഇത് ഒരു പ്രതിസന്ധിഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതിനെ തുടർന്ന് ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ കടുത്ത ജാഗ്രതാ നിർദ്ദേശവും ലോകാരോഗ്യസംഘടനാ ഒഫീഷ്യലുകൾ ഉയർത്തിയിട്ടുണ്ട്.

ഇത് പ്രകാരം സൗത്ത്ആഫ്രിക്ക, സീഷെൽസ്, ലാ റിയൂണിയൻ, മൊസാംബിക്, ടാൻസാനിയ, കെനിയ, എത്യോപ്യ, കോമോറോസ് , മൗറീഷ്യസ്, എന്നീ രാജ്യങ്ങളിൽ വരും ആഴ്ചകളിൽ പ്ലേഗ് ബാധയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മെയിൻലാൻഡ് ആഫ്രിക്കയിൽ ഇത് എത്തിച്ചേരുമെന്ന ആദ്യ മുന്നറിയിപ്പും പ്രവചനവും നടത്തിയിരിക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ ഹെൽത്ത് പ്രൊട്ടക്ഷൻ പ്രഫസറായ പോൾ ഹണ്ടറാണ്. തുടർന്ന് ഇതിനെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിത്തീരുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇത് വരുന്നത് തടയുന്നതിനുള്ള മുൻകരുതൽ എടുത്തില്ലെങ്കിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിരവധി പേർ പ്ലേഗ് ബാധിച്ച് മരിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

ഒരാഴ്ചക്കിടെ പ്ലേഗ് ബാധയിൽ 40 ശതമാനം വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സമയത്തിനിടെ 1800 പേർക്ക് രോഗം ബാധിക്കുകയും 127 പേർ മരിക്കുകയും ചെയ്തിരുന്നു. ഈ നിലയിൽ രോഗം പടരുന്നത് തുടർന്നാൽ ആഴ്ചകൾക്കകം 20,000 പേർക്കെങ്കിലും രോഗം ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്. പ്ലേഗ് പ്രതിസന്ധി മൂർധന്യത്തിലെത്തിയിരിക്കുന്നതിനാൽ അത് പരിഹരിക്കുന്നതിനായി ലോക ബാങ്ക് അഞ്ച് മില്യൺ ഡോളറാണ് ഇവിടേക്ക് അനുവദിച്ചിരിക്കുന്നത്. പ്ലേഗ് പടർന്ന് പിടിച്ചിരിക്കുന്ന പ്രദേശങ്ങളിൽ അത് തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണീ തുക വിനിയോഗിക്കുന്നത്. അന്താരാഷ്ട്ര ഏജൻസികൾ പ്ലേഗിനെ പ്രതിരോധിക്കുന്നതിനായി ഒരു മില്യണിലധികം ഡോസുകളാണ് മഡഗസ്സ്‌കറിലേക്ക് കൊടുത്തയച്ചിരിക്കുന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP