Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു ഫുട്ബോൾ ഫീൽഡിനേക്കാൾ വലിപ്പം; അസാധ്യമായത് ഒന്നുമില്ല; രണ്ട് വിമാനങ്ങൾ ചേർത്ത് വച്ച പ്രതീതി; ലോകത്തെ ഏറ്റവും വലിപ്പമേറിയ വിമാന നിർമ്മാണം പൂർത്തിയായി; ആഴ്ചകൾക്കകം പറക്കാൻ കാത്ത് സ്ട്രാറ്റോലോഞ്ച്

ഒരു ഫുട്ബോൾ ഫീൽഡിനേക്കാൾ വലിപ്പം; അസാധ്യമായത് ഒന്നുമില്ല; രണ്ട് വിമാനങ്ങൾ ചേർത്ത് വച്ച പ്രതീതി; ലോകത്തെ ഏറ്റവും വലിപ്പമേറിയ വിമാന നിർമ്മാണം പൂർത്തിയായി; ആഴ്ചകൾക്കകം പറക്കാൻ കാത്ത് സ്ട്രാറ്റോലോഞ്ച്

മറുനാടൻ ഡെസ്‌ക്‌

ലോകത്തില ഏറ്റവും വലിയ വിമാനം ആഴ്ചകൾക്കകം പറക്കാൻ ഒരുങ്ങുന്നുവെന്ന സന്തോഷവാർത്ത പുറത്ത് വന്നു.സ്ട്രാറ്റോലോഞ്ച് എന്നറിയപ്പെടുന്ന ഈ വിമാനത്തിന്റെ വിങ്സ്പാൻ ഒരു ഫുട്ബോൾ ഫീൽഡിനേക്കാൾ വലിപ്പമുള്ളതാണ്. അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിക്കുന്ന ഈ വിമാനം രണ്ട് വിമാനങ്ങൾ ചേർത്ത് വച്ച പ്രതീതിയുളവാക്കുന്നതാണ്. ഈ അത്ഭുത വിമാനത്തിന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. മൈക്രോസോഫ്റ്റ് കോ-ഫൗണ്ടറായ പോൾ അല്ലെന്റെ മനസിലാണ് ഈ വിമാനത്തിന്റെ ആശയം വിരിഞ്ഞിരുന്നത്. അതിപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു അദ്ദേഹം ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നത്.

ഇതിന്റെ വിങ്സ്പാൻ 117 മീറ്ററാണ്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് സപ്ലൈസ് നിർവഹിക്കാനും ഓർബിറ്റിലേക്ക് സാറ്റലൈറ്റുകളും എക്സ്പിരിമെന്റുകളും ഡെലിവർ ചെയ്യാനും ഈ വിമാനത്തിലൂടെ സാധിക്കുന്നതാണ്.മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ട പോകാൻ കഴിവുള്ള ഈ ഗണത്തിൽ പെട്ട നിരവധി വിമാനങ്ങൾ നിർമ്മിക്കാൻ ഈ സ്ഥാപനം ഒരുങ്ങുന്നുണ്ട്.സ്ട്രാറ്റോലോഞ്ച് വിമാനത്തിന്റെ പ്രത്യേകതകൾ ഏറെയാണ്. രണ്ട് കോക്പിറ്റുകൾ, 28 വീലുകൾ, ആറ് എൻജിനുകൾ,തുടങ്ങിയവ ഇവയിൽ ചിലത് മാത്രമാണ്.വിമാനം പറക്കാൻ സജ്ജമായിരിക്കുന്നുവെന്നാണ് അല്ലെൻ വെളിപ്പെടുത്തുന്നത്.

സ്പേസ് എക്സിന്റെ മുൻ ഹെഡ് ഓഫ് പ്രൊപുൽസൻ ആയ ജെഫ് തോൺബർഗാണ് സ്ട്രാറ്റോലോഞ്ചിനെ നിലവിൽ നയിക്കുന്നത്.മിസിസിപ്പിയിലെ സ്റ്റെന്നിസിലുള്ള നാസയുടെ ഫെസിലിറ്റിയിൽ വച്ച് കമ്പനി അതിന്റെ എൻജിനുകൾ ടെസ്റ്റ് ചെയ്യാനിരിക്കുകയാണ്. ഒന്നിലധികം സാറ്റലൈറ്റുകളോ അല്ലെങ്കിൽ പേ ലോഡുകളോ കൊണ്ടു പോകാൻ കൂടി ശേഷിയുള്ള വിമാനമാണ് സ്ട്രാറ്റേലോഞ്ച്. ക്രാകെൻ എന്ന കോഡിനെയിമിലുള്ള ഇതിന്റെ ആദ്യ ലോഞ്ച് 2022ൽ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.കസ്റ്റമർമാർക്ക് തങ്ങളുടെ സാറ്റലൈറ്റുകൾ ഇതിലൂടെ ലോ എർത്ത് ഓർബിറ്റിലെത്തിക്കാൻ 30 മില്യൺ ഡോളറാണ് നൽകേണ്ടത്.ഇത് നിലവിലുള്ള നിരക്കിനേക്കാൾ കുറവാണെന്നതും ഈ വിമാനത്തെ ആകർഷകരമാക്കുമെന്നുറപ്പാണ്.

ബ്ലാക്ക് ഐസ് എന്നറിയപ്പെടുന്ന റീയൂസബിൾ പ്ലെയിനുകൾ ഡിസൈൻ ചെയ്യാനും സ്ട്രാറ്റോലോഞ്ച് ഒരുങ്ങുന്നുണ്ട്. വലിയ വിമാനത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്യാനും സാറ്റലൈറ്റുകൾ ഓർബിറ്റിലേക്ക് പോകാനും ശേഷിയുള്ള വിമാനങ്ങളായിരിക്കുമിവ.ഇതിന്റെ രണ്ടാം വേർഷനിൽ നിർമ്മിക്കുന്ന വിമാനങ്ങൾക്ക് ആസ്ട്രോനെറ്റുകളെ സ്പേസിലെത്തിക്കാൻ ശേഷിയുണ്ടാവും. എന്നാൽ ഇവ യാഥാർത്ഥ്യമാകാൻ ഒരു ദശാബ്ദം കാത്തിരിക്കേണ്ടി വരും.തങ്ങളുടെ വലിയ വിമാനത്തിന്റെ കന്നി പറക്കൽ ഈ സമ്മറിൽ നടത്താനാവുമെന്നായിരുന്നു ഈ വർഷം ആദ്യം കൊളറാഡോയിൽ വച്ച് നടന്ന 34ാം സ്പേസ് സിംപോസിയത്തിൽ വച്ച് സ്ട്രാറ്റാലോഞ്ച് വെളിപ്പെടുത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP