Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്രക്കാർ തെറിച്ച് വീണു; റാക്കറ്റ് തുറന്ന് സാധനങ്ങൾ നിലം പറ്റി; എല്ലാവരും ഒരു പോലെ കൈകൾ ഉയർത്തി ദൈവത്തെ വിളിച്ചു; എത്തിഹാദ് ആകാശത്ത് തലകീഴായി മറിഞ്ഞ കാഴ്‌ച്ച കാണാം

യാത്രക്കാർ തെറിച്ച് വീണു; റാക്കറ്റ് തുറന്ന് സാധനങ്ങൾ നിലം പറ്റി; എല്ലാവരും ഒരു പോലെ കൈകൾ ഉയർത്തി ദൈവത്തെ വിളിച്ചു; എത്തിഹാദ് ആകാശത്ത് തലകീഴായി മറിഞ്ഞ കാഴ്‌ച്ച കാണാം

വിമാനം പറക്കുന്നതിനിടെ വല്ലപ്പോഴും ശക്തമായി ഇളകുന്നത് മൂലമുണ്ടാകുന്ന പ്രശ്നം യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലുള്ള കടുത്ത ഒരു കുലുക്കത്തിന് വിധേയമായിരിക്കുകയാണ് അബുദാബിയിൽ നിന്നും ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലേക്ക് പോയ എത്തിഹാദ് വിമാനം. ഇതിനെ തുടർന്ന് യാത്രക്കാർ സീറ്റുകളിൽ നിന്നും തെറിച്ച് വീഴുകയും റാക്കറ്റ് തുറന്ന് സാനധങ്ങൾ നിലം പറ്റുകയുമായിരുന്നു. വിമാനത്തിന് എന്തോ സംഭവിക്കുകയാണെന്നും തങ്ങളെല്ലാം മരിക്കാൻ പോവുകയാണെന്നുമുള്ള ഭയത്താൽ നിരവധി യാത്രക്കാർ കൈകൾ ഒരു പോലെ കൈകൾ ഉയർത്തി ദൈവത്തെ വിളിക്കുന്നതും കാണാമായിരുന്നു. ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ഇന്നലെയുണ്ടായ ഈ സംഭവത്തെ തുടർന്ന് വിമാനത്തിലെ 31 യാത്രക്കാർക്കും ഒരു ക്രൂ മെമ്പർക്കും പരുക്കേറ്റിട്ടുണ്ട്. വിമാനം ജക്കാർത്തയിയിലെ സോയ്കാർനോ ഹാട്ട വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് ഏതാണ്ട് 43 മിനുറ്റുകൾക്ക് മുമ്പാണ് ഈ വിഷമാവസ്ഥ നേരിടേണ്ടി വന്നിരിക്കുന്നത്. വിമാനം അപകടകരമായ രീതിയിൽ വായുവിൽ വച്ച് ഇളകിയതിനെ തുടർന്ന് ചില യാത്രക്കാർ വീഴാതിരിക്കാൻ പേടിയോടെ പരസ്പരം പിടിച്ചിരിക്കുന്നതും കാണാമായിരുന്നു. ഈ കുലുക്കം മൂലം വിമാനത്തിന്റെ കാബിനിൽ ചില്ലറ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. സീലിംഗിൽ കീറലുകൾ ഉണ്ടാവുകയും പാനലുകൾ വിജാഗിരിയിൽ നിന്നും ഇളകിപ്പോവുകയും ചെയ്തിരുന്നു. തങ്ങളുടെ വിമാനത്തിന് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നുവെന്ന് എത്തിഹാദ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവൈ474 എന്ന എയർബസ് എ330-200 വിമാനത്തിനാണ് ഈ വിഷമസ്ഥിതി അഭിമുഖീ കരിക്കേണ്ടി വന്നിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇതിനെ തുടർന്ന് ഒമ്പത് യാത്രക്കാരെയും ഒരു ക്രൂ അംഗത്തെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും എത്തിഹാദ് വ്യക്തമാക്കുന്നു.പരുക്കേറ്റ ബാക്കി 22 പേരെ എയർപോർട്ട് ക്ലിനിക്കിൽ വച്ച് പാരാമെഡിക്സ് ചികിത്സിക്കുകയായിരുന്നു.തുടർന്ന് അവരെ വിട്ടയക്കുകയും ചെയ്തു. ഒമ്പത് പേർക്ക് ഗുരുതരമായ പരുക്കാണേറ്റതെന്നും എയർപോർട്ടിലെയും ഇന്തോനേഷ്യയിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റിയിലെയും ഒഫീഷ്യലുകൾ വിമാനം പരിശോധിച്ചുവെന്നാണ് ജക്കാർത്ത് എയർപോർട്ട് വക്താവ് ഹേയ് റുൾ അൻവർ വെളിപ്പെടുത്തിയത്.എട്ട് ഇന്തോനേഷ്യക്കാർക്കും വിദേശിയായ ഒരു ഫ്ലൈറ്റ് അറ്റന്റന്റിനും പരുക്കേറ്റുവെന്നും നിരവധി പേരുടെ എല്ലുകൾ ഒടിഞ്ഞിരുന്നുവെന്നുമാണ് ഇന്തോനേഷ്യൻ ട്രാൻസ്പോർട്ടേഷൻ മന്ത്രാലയം വക്താവ് പറയുന്നത്.

എന്നാൽ യാത്രക്കാർക്ക് എത്രമാത്രം പരുക്ക് പറ്റിയെന്ന് വ്യക്തമാക്കാൻ വിമാനക്കമ്പനി തയ്യാറായിട്ടില്ല.അപകടത്തെ കുറിച്ച് കൂടുതലറിയാൻ കമ്പനിയുടെ ഗ്ലോബൽ കോൺടാക്ട് സെന്റർ നമ്പറായ +971 (0) 2 599 0000 ൽ ബന്ധപ്പെടുകയോ www.etihad.com എന്ന സൈറ്റിൽ ലോഗിൻ ചെയ്യുകയോ വേണമെന്നും എത്തിഹാദ് അറിയിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന സൗദി അറേബ്യയിൽ നിന്നും വരുന്ന മുസ്ലിം തീർത്ഥാടകർക്കും പരുക്കേറ്റിരുന്നുവെന്നാണ് റിപ്പോർട്ട്. താൻ പ്രാർത്ഥനയിലായിരുന്നപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിമാനത്തിലു ണ്ടായിരുന്ന ഒരാളായ നെൻഡെൻ നുർഹെയ്നി പറയുന്നത്.

വിമാനം ആകാശത്ത് വച്ച് ഇത്തരത്തിൽ കുലുങ്ങന്നത് ടർബുലൻസ് എന്നാണ് അറിയപ്പെടുന്നത്. വായുവിന്റെ രണ്ട് മാസുകൾ വ്യത്യസ്തമായ വേഗതയുമായി കൂട്ടി മുട്ടുമ്പോഴാണ് വിമാനം കുലുങ്ങാനിടയാകുന്നത്. ഇത്തരം കുലുക്കങ്ങളുടെ ഫലമായി അടുത്തിടെ നിരവധി വിമാനങ്ങളിലെ യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. എന്നാൽ ഇത്തരം കുലുക്കങ്ങളിൽ ഭയപ്പെടേണ്ടതില്ലെന്നും അത് വിമാനം തകരാൻ കാരണമാകില്ലെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP