Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊടുന്നനെ തീ നക്കിത്തുടച്ചു; യാത്രക്കാരെ കാത്തിരുന്ന വിമാനത്തെ അഗ്നി വിഴുങ്ങുന്ന അപൂർവ്വ കാഴ്ച കാണൂ

പൊടുന്നനെ തീ നക്കിത്തുടച്ചു; യാത്രക്കാരെ കാത്തിരുന്ന വിമാനത്തെ അഗ്നി വിഴുങ്ങുന്ന അപൂർവ്വ കാഴ്ച കാണൂ

യാത്രക്കാരെ കയറ്റാൻ വേണ്ടി സന വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനം വ്യോമാക്രമണത്തിൽ കത്തിയമരുന്ന അപൂർവ്വ കാഴ്ചയുടെ വീഡിയോ പുറത്ത്. ഹൂദി വിമതരെ ലക്ഷ്യം വച്ചുകൊണ്ടുള്ള വ്യോമാക്രമണത്തിൽ സന വിമാനത്താവളത്തിലെ റൺവേയിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനം കത്തിയമരുന്ന വീഡിയോ ആണ് പുറത്തുവന്നത്. യെമനിൽ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഹൂദി വിമതർക്കുനേരെയുള്ള സൗദി അറേബ്യയുടെയും സഖ്യകക്ഷികളുടെയും ആക്രമണം വീണ്ടും ശക്തമായിരിക്കുകയാണ്. വ്യോമാക്രമണം രൂക്ഷമായതോടെ, യെമനിലെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തകരെ എത്തിക്കാനാവാതെ നിസ്സഹായാവസ്ഥയിലായിരിക്കുന്നത് ഐക്യരാഷ്ട്ര സഭയുടെ ജീവകാരുണ്യ വിഭാഗമാണ്.

സന വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനത്തിനുനേരെയാണ് സഖ്യസേനയുടെ വ്യോമാക്രമണമുണ്ടായത്. യെമന്റെ വിവിധ ഭാഗങ്ങളിലേക്ക് ജീവകാരുണ്യ പ്രവർത്തകരെ എത്തിക്കുന്നതിനായി ഐക്യരാഷ്ട്ര സഭ വെടിനിർത്തൽ ശ്രമങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് ഈ സംഭവം. ഇതോടെ, ജിബൂട്ടിയിൽനിന്ന് ജീവകാരുണ്യ പ്രവർത്തകരുമായി നീങ്ങാനാവാത്ത സ്ഥിതിയാണ്.

വ്യോമാക്രമണത്തിൽനിന്ന് വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തകരെ വിന്യസിക്കുന്നതിനും ഉൾനാടൻ മേഖലകളിൽ ഭക്ഷണവും മരുന്നുമുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ എത്തിക്കുന്നതിനും വേണ്ടി പല മേഖലകളിലും വെടിനിർത്തലിന് ഒരുക്കമാണെന്ന് സൗദി വിദേശ കാര്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

അന്താരാഷ്ട്ര വിമാനത്താവളത്തെ ആക്രമണത്തിൽനിന്നൊഴിവാക്കിയില്ലെങ്കിൽ ഈ പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്ന് യെമനിലെ യു.എൻ ഹ്യുമാനിറ്റേറിയൻ കോഡിനേറ്റർ ജോഹാൻസ് വാൻ ഡെർ ക്ലോവ് പറഞ്ഞു. ബോംബാക്രമണത്തിൽ റൺവേയ്ക്ക് കേടുപാട് സംഭവിച്ചതോടെ വിമാനങ്ങൾ ഇറങ്ങാനും ടേക്ക് ഓഫ് ചെയ്യാനും പറ്റാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP