Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെട്രോൾ സ്‌റ്റേഷനു മുമ്പിലെ ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ സ്‌ഫോടനത്തിൽ പൊലീസുകാരൻ മരിച്ചു; ദുരന്തകാഴ്ച മൊബൈലിൽ പകർത്തി വഴിപോക്കർ

പെട്രോൾ സ്‌റ്റേഷനു മുമ്പിലെ ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ സ്‌ഫോടനത്തിൽ പൊലീസുകാരൻ മരിച്ചു; ദുരന്തകാഴ്ച മൊബൈലിൽ പകർത്തി വഴിപോക്കർ

കെയ്‌റോ: പെട്രോൾ സ്‌റ്റേഷനു മുമ്പിലെ ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർ ബോംബ് സ്‌ഫോടനത്തിൽ മരിച്ചു. അതേസമയം മനസാക്ഷി മരവിക്കുന്ന ദൃശ്യങ്ങൾ കണ്ടാൽപോലും അത് മൊബൈൽ ഫോണിൽ പകർത്താൻ തിടുക്കം കാണിക്കുന്ന ആഗോള പ്രതിഭാസം ഇവിടെയും ആവർത്തിച്ചു. ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്ന പൊലീസുകാരനെ മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ച വഴിപോക്കരുടെ മുന്നിലാണ് പൊലീസുകാരൻ മരിച്ചു വീണത്.

കെയ്‌റോയിലെ ഒരു പെട്രോൾ സ്‌റ്റേഷനു മുന്നിലുള്ള പൂച്ചെട്ടിക്കുള്ളിൽ വച്ചിരുന്ന ബോംബ് ആണ് നിർവീര്യമാക്കാൻ പൊലീസുകാരൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാകവചം ധരിച്ചിട്ടും നിർവീര്യമാക്കാൻ ശ്രമിച്ച ബോംബ് പൊലീസുകാരന്റെ കൈയിലിരുന്ന് പൊട്ടുകയായിരുന്നു. ബോംബ് പൊട്ടി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചിട്ടും രംഗം ചിത്രീകരിച്ചുകൊണ്ടിരുന്ന വഴിപോക്കരുടെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ  ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

അതേസമയം ബോംബ് വച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ജിഹാദിസ്റ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തിൽ പെട്രോൾ സ്‌റ്റേഷനിലെ മൂന്ന് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പെട്രോൾ സ്‌റ്റേഷനു സമീപത്തുള്ള പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരെ ലക്ഷ്യം വച്ചുകൊണ്ടാണ് തങ്ങൾ ബോംബ് സ്‌ഫോടനം പ്ലാൻ ചെയ്തിരുന്നെന്ന് ട്വിറ്ററിൽ അജ്‌നാദ് മിസർ ഗ്രൂപ്പ് അവകാശപ്പെട്ടിട്ടുണ്ട്. പെട്രോൾ സ്‌റ്റേഷനു മുന്നിലെ പൂച്ചെട്ടിക്കു പുറത്ത് ഒരു ബാക്ക്പായ്ക്കിലാണ് ബോംബ് വച്ചിരുന്നത്. ബോംബ് സ്‌ഫോടനത്തെത്തുടർന്ന് പൊലീസ് ഓഫീസർ ഏതാനും അടി ദൂരെ തെറിച്ചു വീണാണ് മരിക്കുന്നത്.

സ്‌ഫോടനം നടന്നയുടൻ തന്നെ മറ്റു പൊലീസുകാരും ഏതാനും ആൾക്കാരും സംഭവസ്ഥലത്തേക്ക് ഓടിച്ചെന്നെങ്കിലും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന ആൾ തന്റെ പ്രവർത്തി തുടരുകയായിരുന്നു. ആധുനിക യുഗത്തിലെ സാങ്കേതിക മികവ് ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരേ സോഷ്യൽ മീഡിയയിലെല്ലാം പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇത്തരം അപകടങ്ങൾ സംഭവിക്കുമ്പോൾ സംഭവസ്ഥലത്തു നിന്നു പകർത്തുന്ന ദൃശ്യങ്ങൾ ഭയാനകമാണെങ്കിലും ഇന്റർനെറ്റിലും മറ്റും ഇവ കാട്ടുതീ പോലെ പടർന്നുകൊണ്ടിരിക്കുകയാണ്.

ചില സന്ദർഭങ്ങളിൽ ആൾക്കാർ ഇത്തരം അപകടസ്ഥലത്തു നിന്നുകൊണ്ടു തന്നെ സെൽഫികൾ എടുക്കാൻ പോലും താത്പര്യം കാട്ടാറുമുണ്ട്. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടാലും മനസാക്ഷി മരവിക്കാതെ അവ മൊബൈൽ പകർത്തുന്ന മനോഭാവം ലോകത്തിനു തന്നെ വിനയായിക്കൊണ്ടിരിക്കുകയാണെന്നാണ് പരക്കെയുള്ള വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP