Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇപ്പോൾ യുകെയിൽ ഉള്ള എട്ട് ലക്ഷത്തോളം പോളീഷുകാർക്ക് അങ്ങനെ തന്നെ തുടരാം; വാർസായിൽ സന്ദർശനത്തിനെത്തിയ തെരേസ മെയ്‌ ആശങ്കകൾ ഇല്ലാതെ പറയുന്നു

ഇപ്പോൾ യുകെയിൽ ഉള്ള എട്ട് ലക്ഷത്തോളം പോളീഷുകാർക്ക് അങ്ങനെ തന്നെ തുടരാം; വാർസായിൽ സന്ദർശനത്തിനെത്തിയ തെരേസ മെയ്‌ ആശങ്കകൾ ഇല്ലാതെ പറയുന്നു

ജൂൺ 23ന് നടന്ന റഫറണ്ടത്തിലൂടെ യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോകാൻ തീരുമാനിച്ച തോടെ ഇവിടെയുള്ള പോളണ്ടുകാരടക്കമുള്ള യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർ രാജ്യം വിട്ട് പോകേണ്ടി വരുമെന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ നേരത്തെ യുകെയിൽ കഴിയുന്ന യൂണിയൻ പൗരന്മാർക്ക് ഇവിടെ കഴിയാമെന്ന് പുതിയ പ്രധാനമന്ത്രി തെരേസ മെയ്‌ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പോളണ്ട് സന്ദർശനത്തിനായി വാർസായിലെത്തിയ തെരേസ ഇക്കാര്യം ഉറപ്പിച്ച് പറയുകയും ചെയ്തിട്ടുണ്ട്. അതായത് യുകെയിൽ ഉള്ള എട്ട് ലക്ഷത്തോളം പോളീഷുകാർക്ക് ഇവിടെ തന്നെ തുടരാമെന്നാണ് അവർ പോളിഷ് പ്രധാനമന്ത്രി ബീറ്റ സൈഡ്ലോയ്ക്ക് ഉറപ്പ് നൽകിയിരിക്കുന്നത്.ബ്രെക്സിറ്റ് വോട്ടിനെ തുടർന്ന് യുകെയിൽ പോളണ്ടുകാർക്കെതിരെ നടന്ന ആക്രമണങ്ങളെ തെരേസ അപലപിക്കുകയും ചെയ്തു. പോളണ്ടുകാരെ തുടർന്നും ബ്രിട്ടൻ സ്വാഗതം ചെയ്യുന്നുവെന്നും തെരേസ വ്യക്തമാക്കുന്നു.

യുകെയും യൂണിയനുമായുള്ള സാമ്പത്തിക ബന്ധം നിലനിർത്തുന്നതിനൊപ്പം സ്വതന്ത്ര സഞ്ചാരവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ഉത്കണ്ഠകൾ കണക്കിലെടുക്കുമെന്നും തെരേസ പോളണ്ടിലേക്കുള്ള യാത്രക്കിടെ വ്യക്തമാക്കി. കിഴക്കൻ യൂറോപ്പിലെയും മധ്യ യൂറോപ്പിലെയും പോളണ്ട് അടക്കമുള്ള മുൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ യൂണിയനിൽ 2004ൽ ചേർന്നത് മുതലായിരുന്നു പോളണ്ടുകാർ വൻ തോതിൽ ബ്രിട്ടനിലേക്ക് കുടിയേറാൻ തുടങ്ങിയത്. യൂറോപ്പിന്റെ നികുതിരഹിത വിപണി ആക്സസ് ചെയ്യുന്നതും അതേ സമയം യൂണിയൻ പൗരന്മാരുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കുന്നതും തീർത്തും വൈരുധ്യമാർന്നതും സങ്കീർണമായതുമായ വിഷയങ്ങളാണെന്നും ഇവയെ പോസിറ്റീവായും നിർമ്മാണാത്മകമായും പരിഹരിക്കുമെന്നും തെരേസ ഉറപ്പ് നൽകുന്നു. ശാന്തമായ രീതിയിലും ക്രമാനുഗതമായ രീതിയിലും യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനാണ് യുകെ ശ്രമിക്കുന്നതെന്നും തെരേസ പറയുന്നു.

ഇത്തരമൊരു അവസരത്തിൽ യുകെയിലെ പോളണ്ടുകാർ രാജ്യത്തിന് നൽകിയ സംഭാവനകളെ മാനിക്കുന്നുവെന്നും അവർക്ക് ഇനിയും യുകെയിൽ തുടരാമെന്നുമാണ് തെരേസ ഉറപ്പിച്ച് പറയുന്നത്. റഫറണ്ടത്തെ തുടർന്ന് യുകെയിലെ പോളണ്ടുകാർക്കെതിരെ നടന്ന വംശീയ ആക്രമണങ്ങളെ തെരേസ കടുത്ത ഭാഷയിലാണ് അപലപിച്ചിരിക്കുന്നത്. ഏതെങ്കിലും സമൂഹം , വർഗം, മതം തുടങ്ങിയവയ്ക്ക് നേരെ നടക്കുന്ന ഏത് തരത്തിലുള്ള ആക്രമണങ്ങൾക്കും ബ്രിട്ടീഷ് സമൂഹത്തിൽ സ്ഥാനമില്ലെന്നും തെരേസ പറയുന്നു.യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടാലും ബ്രിട്ടൻ നാറ്റോടയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് തുടർന്നും പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്ലോവാക്യൻ പ്രധാനമന്ത്രിയായ റോബർട്ട് ഫികോയുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് തെരേസ പോളണ്ട് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരിക്കുന്നത്.

തങ്ങൾ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നുവെങ്കിലും യൂറോപ്പിൽ നിന്നോ ലോകത്തിൽ നിന്നോ വിട്ട് പോകുന്നില്ലെന്നും തെരേസ പറയുന്നു. അതിനാൽ യൂറോപ്യൻ സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഈ അവസരം പ്രയോജനപ്പെടുത്തു ന്നതാണ്. സ്വതന്ത്ര വിപണി തത്വങ്ങൾ, ജനാധിപത്യമൂല്യങ്ങൾ എന്നിവ പാലിച്ച് കൊണ്ട് ബ്രിട്ടൻ ശക്തമായി നിലകൊള്ളുമെന്നും പുതിയ ബ്രിട്ടീഷ് പ്രധാമന്ത്രി പ്രസ്താവിച്ചു.തെരേസയുമായി ബ്രാടിസ്ലാവയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോയും കുടിയേറ്റ പ്രശ്നം ഉയർത്തിക്കാട്ടിയിരുന്നു. റഫറണ്ടത്തിന് ശേഷം യുകെയിലുള്ള തങ്ങളുടെ പൗരന്മാരുടെ ഭാവിയെക്കുറിച്ച് സ്ലോവാക്യയും പോളണ്ടും കടുത്ത ഉത്കണ്ഠകളാണ് പ്രകടിപ്പിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP