Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പണം കൊടുത്ത് സെക്‌സ് വാങ്ങുന്നത് മാരകപാപം; സ്ത്രീശരീരം വാങ്ങുന്ന എല്ലാ ക്രിസ്ത്യാനികൾക്കും വേണ്ടി മാപ്പുചോദിക്കുന്നു; വേശ്യാവൃത്തിക്കെതിരേ കടുത്ത നിലപാടുമായി പോപ്പ് ഫ്രാൻസിസ്

പണം കൊടുത്ത് സെക്‌സ് വാങ്ങുന്നത് മാരകപാപം; സ്ത്രീശരീരം വാങ്ങുന്ന എല്ലാ ക്രിസ്ത്യാനികൾക്കും വേണ്ടി മാപ്പുചോദിക്കുന്നു; വേശ്യാവൃത്തിക്കെതിരേ കടുത്ത നിലപാടുമായി പോപ്പ് ഫ്രാൻസിസ്

വേശ്യാവൃത്തി ലൈംഗികതയല്ലെന്ന് പോപ്പ് ഫ്രാൻസിസ്. അത് സ്ത്രീകൾക്കുനേരെയുള്ള ക്രൂരതയാണ്. വേശ്യാവൃത്തിയെ ലൈംഗിതയുമായി ബന്ധപ്പെടുത്തി ആശയക്കുഴപ്പമുണ്ടാക്കരുതെന്നും മാർപാപ്പ പറഞ്ഞു. ലൈംഗികസംതൃപ്തിക്കുവേണ്ടി പണംകൊടുത്ത് സെക്‌സ് വാങ്ങുന്ന എല്ലാ ക്രിസ്ത്യാനികളുടെയും തെറ്റ് മാപ്പാക്കണമെന്ന് അദ്ദേഹം ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു.

സ്ഥിരമായി വേശ്യാലയങ്ങളിൽപ്പോകുന്ന പുരുഷന്മാർക്ക് മാനസിക രോഗമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ഇത്തരത്തിൽ നശിപ്പിക്കപ്പെടാനുള്ളതാണെന്ന് കരുതുന്ന അത്തരക്കാർക്ക് കാര്യമായ അസുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ക്ഷണിക്കപ്പെട്ട മുന്നൂറോളം ചെറുപ്പക്കാരുമായി സംവദിക്കവെയാണ് പോപ്പിന്റെ ഈ വാക്കുകൾ.

കത്തോലിക്കാസഭയെക്കുറിച്ചുള്ള യുവജനങ്ങളുടെ വീക്ഷണം സഭാ മേലധികകാരികൾക്ക് മനസിലാക്കുകയെന്നതായിരുന്നു ഈ കൂടിച്ചേരലിന്റെ ഉദ്ദേശ്യം. മനുഷ്യക്കടത്തിലൂടെ നൈജീരിയയിൽനിന്ന് ഇറ്റലിയെത്തുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കപ്പെടുകയും ചെയ്ത ബ്ലെസിങ് ഒക്കോഡിയനെന്ന യുവതിയാണ് പോപ്പിനോട് വേശ്യാവൃത്തിയെക്കുറിച്ച് ചോദ്ിച്ചത്. എങ്ങനെയാണ് വിശ്വാസികളായ ക്രൈസ്തവർ വേശ്യാലയങ്ങളിൽ പോകുന്നതെന്നായിരുന്നു അവരുടെ ചോദ്യം.

പുരുഷാധിപത്യമുള്ള സഭയ്ക്ക് ഇക്കാര്യത്തിൽ എന്തുനിലപാടെടുക്കാനാനാവുമെന്നും ബ്ലെസിങ് ചോദിച്ചു. മനുഷ്യക്കടത്തിനെതിരെയും നിർബന്ധിത വേശ്യാവൃത്തിക്കെതിരെയുമുള്ള പോരാട്ടത്തിൽ യുവജനങ്ങൾ പങ്കാളികളാകണമെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞു. സ്ത്രീത്വത്തിന്റെ മാന്യതയെക്കരുതി ഈ പോരാട്ടം ഏറ്റെടുക്കാനും അദ്ദേഹം യുവാക്കളോട് ആഹ്വാനം യെ്തു.

സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതും വേശ്യാവൃത്തിക്ക് നിർബന്ധിക്കുന്നതും മാനസിക രോഗമാണ്. സ്ത്രീകൾ ഭോഗവസ്തുവാണെന്ന ചിന്താഗതിയാണ് ഇതിന് പിന്നിൽ. ക്രിമിനൽ കുറ്റമാണിത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ ക്രൈസ്തവരോടും പൊറുക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതായും പോപ്പ് പറഞ്ഞു.

യുവജനങ്ങളോട് അവർ നേരിടുന്ന പ്രശ്‌നങ്ങൾ ലജ്ജയോ സഭാകമ്പമോ ഇല്ലാതെ തുറന്നുസംസാരിക്കാൻ മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. വംശീയത, ദാരിദ്ര്യം, ഗുണ്ടായിസം തുടങ്ങിയവയും നീതിരഹിതമായ കുടിയേറ്റ നിയമങ്ങളും യുവജനങ്ങളെ പീഡിപ്പിക്കുന്നുണ്ടെന്ന് ടെക്‌സസിൽനിന്നുള്ള നിക്കോളാസ് ലോപ്പസ് പറഞ്ഞു. സ്വവർഗരതിയെയും ലൈംഗികതയെയും കുറിച്ചുള്ള സഭാനിലപാടുകൾ ചർച്ചയിലൂടെ തീർപ്പാക്കണമെന്ന് യുവജനങ്ങൾ ആഗ്രഹിക്കുന്നതായി ഓസ്‌ട്രേലിയയിൽനിന്നെത്തിയ എംഗല മാർക്കസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP