Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുത്തംകൊടുക്കാൻ പോപ്പ് കൈയിലെടുത്ത പെൺകുട്ടി പോപ്പിന്റെ തൊപ്പി തട്ടിയെടുത്തു; വിശ്വാസികൾക്ക് ദർശനം നൽകുന്നതിനിടെ ഒരു കൗതുകക്കാഴ്ച

മുത്തംകൊടുക്കാൻ പോപ്പ് കൈയിലെടുത്ത പെൺകുട്ടി പോപ്പിന്റെ തൊപ്പി തട്ടിയെടുത്തു; വിശ്വാസികൾക്ക് ദർശനം നൽകുന്നതിനിടെ ഒരു കൗതുകക്കാഴ്ച

ഫ്രാൻസിസ് മാർപാപ്പയെ കാണാൻ വിശ്വാസികൾ തിരക്കുകൂട്ടുന്നതിനിടെയാണ് അദ്ദേഹം മുത്തം കൊടുക്കുന്നതിനായി ആ കുസൃതിക്കുരുന്നിനെ കൈയിലെടുത്തത്. പോപ്പിന് ഉമ്മ കൊടുക്കുന്നതിനിടെ, ആ മൂന്നുവയസ്സുകാരി അദ്ദേഹത്തിന്റെ തൊപ്പി തട്ടിയെടുക്കുന്ന ദൃശ്യം വൈറലായി. കുട്ടിയുടെ അപ്പൂപ്പൻതന്നെയാണ് ഈ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിലിട്ടത്.

തൊപ്പി താഴെപ്പോകാതെ ഫ്രാൻസിസ് മാർപാപ്പ കൈക്കലാക്കി. അദ്ദേഹവും കുട്ടിയുടെ കുസൃതി നന്നായി ആസ്വദിച്ചെന്ന് മുഖഭാവത്തിൽ വ്യക്തമായിരുന്നു. പെട്ടെന്നുതന്നെ അദ്ദേഹം കുട്ടിയുടെ കൈയിൽനിന്ന് തൊപ്പി വാങ്ങി തലയയിലണിഞ്ഞു. കുഞ്ഞിനെ ബന്ധുക്കൾ അവിടെനിന്ന് കൊണ്ടുപോവുകയും ചെയ്തു. ചുറ്റും കൂടിയിരുന്നവരും ഈ കൗതുകക്കാഴ്ച അങ്ങേയറ്റം ആസ്വദിച്ചു.

അമേരിക്കയിൽനിന്നുള്ള എസ്‌റ്റെല വെസ്ട്രിക്കാണ് ഈ കൗതുകമുണ്ടാക്കിയത്. റോമിൽ വിശ്വാസികൾക്ക് പതിവ് സന്ദർശനം നൽകുന്നതിനിടെയാണ് സംഭവം. പോപ്പിനെക്കാണാൻ എത്തിയ ആയിരക്കണക്കിനാളുകളും എസ്റ്റെലയുടെ വികൃതിത്തരത്തെ ഹർഷാരവത്തോടെ സ്വീകരിച്ചു. എല്ലാവർഷവും വത്തിക്കാനിലേക്ക് യാത്ര നടത്തുന്നയാളാണ് പെൺകുട്ടിയുടെ അപ്പൂപ്പൻ ബുട്ടോറാക്. ഇത്തവണത്തെ സന്ദർശനം വളരെ സ്‌പെഷലായെന്ന് അദ്ദേഹം പിന്നീട് ട്വിറ്ററിൽ കുറിച്ചു.

ഇതാദ്യമല്ല പോപ്പിന് തന്റെ തലപ്പാവ് കുട്ടികൾക്കുമുന്നിൽ നഷ്ടപ്പെടുന്നത്. 2013-ൽ വത്തിക്കാനിലെ ഒരു മെഡിക്കൽ സെന്റർ സന്ദർശിക്കുന്നതിനിടെ പോപ്പ് എടുത്ത കുട്ടിയും തലപ്പാവ് തടട്ടിയെടുത്തിരുന്നു. പോപ്പിന്റെ തലപ്പാവ് കുറച്ചുനേരം കുട്ടിയുടെ കൈയിലിരുന്നെങ്കിലും പിന്നീടത് അദ്ദേഹം തിരിച്ചുവാങ്ങി തലയയിലണിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP