Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പോപ്പിനെ ഒരു നോക്കുകാണാൻ ഇളകിമറിഞ്ഞ് ആഫ്രിക്ക; കെനിയയിൽ ഒഴുകിയെത്തിയത് ഒരു രാജ്യം മുഴുവൻ; കത്തോലിക്കാ ഉണർവിൽ അസ്വസ്ഥരായി ഇസ്ലാമിക ഭീകരർ

പോപ്പിനെ ഒരു നോക്കുകാണാൻ ഇളകിമറിഞ്ഞ് ആഫ്രിക്ക; കെനിയയിൽ ഒഴുകിയെത്തിയത് ഒരു രാജ്യം മുഴുവൻ; കത്തോലിക്കാ ഉണർവിൽ അസ്വസ്ഥരായി ഇസ്ലാമിക ഭീകരർ

രാജ്യത്ത് ആദ്യമായെത്തിയ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനെ കാണുവാൻ കെനിയ ഉറക്കമിളച്ചിരുന്നു. മൂന്നുലക്ഷത്തോളം വരുന്ന വിശ്വാസികൾ പുലർച്ചെ മൂന്നുമണിവരെ കനത്ത മഴയെ തൃണവൽഗണിച്ച് ഫ്രാൻസിസ് മാർപാപ്പയെ കാത്തുനിന്നു. നെയ്‌റോബി സർവകലാശാലയ ക്യാമ്പസിന് പുറത്ത് വിശ്വാസികൾ കിലോമീറ്ററുകൾ നീളത്തിലാണ് ദർശനം കാത്ത് നിന്നത്.

കെനിയൻ തലസ്ഥാനത്തെത്തിയ പോപ്പ് അദ്ദേഹത്തിന്റെ പോപ്പ് മൊബീലിൽ വിശ്വാസികൾക്കിടയിലൂടെ സഞ്ചരിച്ചപ്പോൾ പുരുഷാരം ആഹ്ലാദാതിരേകത്താൽ ഇളകിമറിഞ്ഞു. നൃത്തം ചെയ്തും പാട്ടുപാടിയും അവർ അതാഘോഷിച്ചു. മൂന്നുദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് പോപ്പ് ആഫ്രിക്കയിലെത്തിയത്. കെനിയയ്ക്ക് പുറമെ, ഉഗാണ്ടയിലും ഭീകരവാഴ്ച നടമാടുന്ന സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലും അദ്ദേഹം സന്ദർശനം നടത്തുന്നുണ്ട്.

ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ, നെയ്‌റോബിയിൽ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ചിരുന്നു. കനത്ത സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. പത്തുലക്ഷത്തിലേറെപ്പേർ പോപ്പിന്റെ കുർബാന സ്വീകരിക്കാൻ എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, തീർത്തും അശാസ്ത്രീയമായ രീതിയിൽ സംഘടിപ്പിച്ചിരുന്ന ചടങ്ങിൽ തിക്കും തിരക്കുമുണ്ടാകുമെന്ന് ഭയന്ന് ഒട്ടേറെപ്പേർ തിരിച്ചുപോയതായും റിപ്പോർട്ടുണ്ട്. കനത്ത മഴയിൽ മൈതാനം മുഴുവൻ ചെളിക്കളമായതും വിശ്വാസികളെ ബുദ്ധിമുട്ടിച്ചു.

പോപ്പിന് ലഭിച്ച സ്വീകാര്യതയിൽ ഇസ്ലാമിക ഭീകരർ തീർത്തും അസ്വസ്ഥരാണെന്നും റിപ്പോർട്ടുണ്ട്. ലോകത്ത് കിരാതവാഴ്ച നടത്തുന്ന ഭീകരതയ്‌ക്കെതിരെ കൈകോർക്കുകയല്ലാതെ ക്രൈസ്തവ, മുസ്ലിം മത നേതാക്കൾക്ക് മറ്റു പോംവഴിയില്ലെന്ന് പോപ്പ് പറഞ്ഞു. മതങ്ങളെ തമ്മിലടിപ്പിക്കുന്ന ഭീകരരെ ഒന്നിച്ചുനിന്ന് തുരത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്വസ്ഥമായ കുടുംബജീവിതം നയിക്കാനും അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.

സഹിഷ്ണുതയുള്ള ലോകം കെട്ടിപ്പടുക്കുന്നതിന് കുടുംബത്തിൽനിന്ന തുടക്കം കുറിക്കണമെന്ന് പോപ്പ് പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കുന്നതിന് മുന്നോട്ടുവരാനും അദ്ദേഹം വിശ്വാസികളോട് അഭ്യർത്ഥിച്ചു.ലോകത്തേറ്റവും യാഥാസ്ഥിതിക സഭയാണ് ആഫ്രിക്കൻ ക്രൈസ്തവ സഭ. ആദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ ആഫ്രിക്കയിൽ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP