1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
19
Saturday

അഴിമതിയെയും സംഘടിത കുറ്റകൃത്യത്തെയും നരകാഗ്‌നിക്ക് അർഹത നേടുന്ന പാപമാക്കി മാറ്റാൻ കോൺഫറൻസ് വിളിച്ച് പോപ്പ് ഫ്രാൻസിസ്; അഴിമതിക്കാരെ ഇനി സഭ പുറത്താക്കും

June 19, 2017 | 11:08 AM | Permalinkസ്വന്തം ലേഖകൻ

പോപ്പ് ഫ്രാൻസിസ് ദീർഘകാലമായി അഴിമതിക്കും മാഫിയക്കുമെതിരെ കടുത്ത രീതിയിൽ പ്രചാരണം നടത്തി വരുന്നുണ്ട്. എന്നാൽ അഴിമതിയെയും സംഘടിത കുറ്റകൃത്യത്തെയും നരകാഗ്‌നിക്ക് അർഹത നേടുന്ന പാപമാക്കി മാറ്റാൻ കോൺഫറൻസ് വിളിച്ച് കൂട്ടിയിരിക്കുകയാണ് ഈ ആഴ്ച മാർപ്പാപ്പ. പുതിയ പ്രമാണമനുസരിച്ച് ഇനി അഴിമതി നടത്തുന്നവരെയും സഭയിൽ നിന്നും പുറത്താക്കുന്നതാണ്. ഈ ആഴ്ച ഇതിനായി വിളിച്ച് കൂട്ടിയിരിക്കുന്ന കോൺഫറൻസിൽ 50 പ്രോസിക്യൂട്ടർമാർ, യുഎൻ ഒഫീഷ്യലുകൾ, ബിഷപ്പുമാർ, സംഘടിത കുറ്റകൃത്യത്തിന്റെ ഇരകൾ തുടങ്ങിയവരെ ക്ഷണിച്ച് വരുത്തിയിരുന്നു.

ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പുറത്താക്കുന്ന പ്രമാണം കത്തോലിക്കാ സഭ പുറത്തിറക്കേണ്ടുന്ന സമയം സമാഗതമായിരിക്കുന്നുവെന്നാണീ കോൺഫറൻസന്റെ സംഘാടകർ പറയുന്നത്. സഭയിൽ നിന്നും ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കുകയെന്നത് ഏറ്റവും വലിയ ശിക്ഷകളിലൊന്നായിട്ടാണ് കത്തോലിക്കാ സഭ കണക്കാക്കുന്നത്. ഇത്തരക്കാരെ തുടർന്ന് സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ദിവ്യകർമങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാൻ അനുമതി നൽകുകയില്ല. പൊതുവായ നന്മയ്ക്ക് വേണ്ടി നീതിയുടെ ഒരു സംസ്‌കാരം വളർത്തിയെടുക്കാനും അതിലൂടെ അഴിമതിക്കെതിരെ പോരാടാനുമുള്ള മനസ് വളർത്തിയെടുക്കുകയാണിതിന്റെ അടിസ്ഥാന ലക്ഷ്യമെന്നും യുഎന്നിലെ വത്തിക്കാന്റെ മുൻ അംബാസിഡറായിരുന്ന ആർച്ച് ബിഷപ്പ് സിൽവാനോ ടോമസി വിശദീകരിക്കുന്നു.

2014ൽ ഇറ്റലിയിലെ മാഫിയയുടെ ഹൃദയഭൂമിയായ എൻഡ്രാൻഗെട്ട സന്ദർശിച്ചപ്പോൾ ഈ പ്രദേശത്തെ മാഫിയാ പ്രവർത്തനം നിലനിൽക്കുന്നതിനെ പോപ്പ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇത്തരത്തിൽ മാഫിയാപ്രവർത്തനങ്ങളെയും ദുർവൃത്തികളെയു പിന്തുടരുന്നവവരെ സഭയിൽ നിന്നും പുറത്താക്കുമെന്ന് അന്ന് തന്നെ പോപ്പ് മുന്നറിയിപ്പേകിയിരുന്നു. രാഷ്ട്രീയം, ബിസിനസ്, വത്തിക്കാൻ എന്നിവിടങ്ങളിലെ അഴിമതിയെയും അദ്ദേഹം ആക്ഷേപിക്കുന്നുണ്ട്. പോപ്പ് ബ്യൂണസ് അയേഴ്‌സിൽ ആർച്ച് ബിഷപ്പായിരുന്നപ്പോൾ അഴിമതിക്കെതിരായുള്ള ബുക്ക്‌ലെറ്റായ ക്യൂറിങ് കറപ്ഷന്റെ രച ന നിർവഹിക്കുകയും ചെയ്തിരുന്നു.

അതിൽ അദ്ദേഹം പാപവും അഴിമതിയും തമ്മിലുള്ള വ്യത്യാസം വിശദമാക്കുകയും ചെയ്തിരുന്നു. അഴിമതിയെ അതിജീവിക്കുന്നതിനുള്ള സംസ്‌കാരം എങ്ങനെ വളർത്താമെന്ന് അന്ന് അദ്ദേഹം ഗവേഷണം നടത്തുകയും ചെയ്തിരുന്നു. ഇറ്റലി അഴിമതി കാര്യത്തിൽ വളരെ മുന്നിലാണെന്ന സത്യം പോപ്പിനെ വേദനിപ്പിക്കുന്നുണ്ട്. ഇവിടെ സംഘടിത കുറ്റകൃത്യങ്ങളും അഴിമതിയും വളരെയധികമാണ്. 176 രാജ്യങ്ങളിൽ ഇക്കാര്യത്തിൽ ഇറ്റലിക്ക് ട്രാൻസ്‌പെരൻസിഇന്റർനാഷൽ അതിന്റെ കറപ്ഷൻ പെർസിപ്ഷൻ ഇൻഡക്‌സിൽ 60 റാങ്കാണ് നൽകിയിരിക്കുന്നത്. മാഫിയക്കെതിരെ കത്തോലിക്കാ ചർച്ചിന് ഇറ്റലിയിൽ നിരവദി ക്യാംപയിനർമാരുണ്ട്. ഇവരിൽ ചിലർ വധിക്കപ്പെടുകയും ചെയ്തിരുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെണ്ണുകേസിൽ അകത്തായ വിൻസന്റ് എംഎൽഎക്കെതിരെ മുദ്രാവാക്യം വിളിച്ച് തെരുവിൽ ഇറങ്ങിയവരിൽ പ്രധാനി; അയൽക്കാരിയുടെ കുളിസീൻ പകർത്തി ബ്ലാക്‌മെയ്ൽ ചെയ്തു പണംതട്ടി എന്നറിഞ്ഞപ്പോൾ ഞെട്ടിയത് പാർട്ടിക്കാരും നാട്ടുകാരും; നാണക്കേട് ഒഴിവാക്കാൻ പുറത്താക്കി സി.പി.എം: കപടരാഷ്ട്രീയത്തിന്റെ നേർരൂപമായി ബലാത്സംഗ കേസിൽ അകത്തായ ആമ്പൽക്കുളം ബ്രാഞ്ച് സെക്രട്ടറി സമീർഖാൻ
കെഎസ്ആർടിസിയെ രക്ഷിക്കാൻ ഇനി എന്തു ചെയ്യും? ഏറെ കൊട്ടിഘോഷിച്ച മിന്നൽ സർവീസും വൻ നഷ്ടത്തിൽ; ഒരു മാസം കൊണ്ട് തുലച്ചത് അരക്കോടി രൂപ! മിക്ക സർവീസുകൾക്കും ഫാസ്റ്റ് പാസഞ്ചറിന്റെ വരുമാനം പോലുമില്ല; വൻ ലാഭമെന്ന പ്രചരണം നടത്തുന്നത് രണ്ടു ദിവസത്തൈ കളക്ഷൻ ഒരു ദിവസത്തെയെന്ന് തെറ്റിദ്ധരിപ്പിച്ച്; ലാഭത്തിലാക്കാൻ കഠിനപ്രയത്ന്നം നടത്തുന്ന രാജമാണിക്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു
ഹാദിയ കേസിൽ എൻഐഎ അന്വേഷണം തുടങ്ങി; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത് 'വെളുക്കാൻ തേച്ചത് പാണ്ടായി' എന്ന അവസ്ഥയിൽ പോപ്പുലർ ഫ്രണ്ടുകാർ; ദേശീയ ചാനലുകൾക്ക് വേണ്ടി 'ലൗജിഹാദ്' ചർച്ച കൊഴുപ്പിക്കാൻ ഹാദിയയുടെ വീട്ടിലെത്തി ഒളിക്യാമറ ഓപ്പറേഷൻ നടത്തിയ രാഹുൽ ഈശ്വർ എതിരാളികൾക്ക് വടി കൊടുത്തെന്ന് സംഘപരിവാറും
അഡ്വ. ഷൈലജ പൊലീസിന് മുമ്പാകെ കീഴടങ്ങാൻ എത്തിയത് തികഞ്ഞ തലയെടുപ്പോടെ; കാറിൽ നിന്നും ഇറങ്ങി കൂടി നിന്നവരോട് പുഞ്ചിരിച്ച് അഭിവാദ്യം ചെയ്തു; മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഷൈലജ രോഷം കൊണ്ട് ജ്വലിച്ചു; എത്ര ചിത്രം വേണെമെങ്കിലും പകർത്തിക്കോളൂ.. എന്ന് പറഞ്ഞ് നിന്നു കൊടുത്തു; കള്ളകേസാണെന്നും പിന്നിൽ വൻ മാഫിയാ സംഘം ഉണ്ടെന്നും ഉറക്കെ വിളിച്ചു പറഞ്ഞ് തട്ടിപ്പുകാരി അഭിഭാഷക
ഏഴ് തവണ സുപ്രീംകോടതിയിലും 15തവണ ഹൈക്കോടതിയിലും പോയിട്ടും കേസ് പരിഗണിച്ചേയില്ല; അപ്പീൽ അപേക്ഷ കേൾക്കാൻ ജഡ്ജിമാർക്കും മടി; പണം കൊടുത്ത് നാട്ടുകാരെ കൊണ്ട് നിവേദനം നൽകാനുള്ള ശ്രമവും മാനസിക രോഗി ആവാനുള്ള ശ്രമവും പൊളിഞ്ഞു; കോടികളുടെ വാഹനങ്ങളിൽ മേക്കപ്പ് മാനുമായി കറങ്ങി നടന്നിരുന്ന അമൽ വെറും സാധാരണക്കാരിയായി; നിയമത്തിന് മുമ്പിൽ പണക്കൊഴുപ്പ് വീണപ്പോൾ പരിവേദനവുമായി ഭാര്യ രംഗത്ത്
'മാഡം' സംവിധായകന്റെ ഭാര്യയോ? മഞ്ജുവിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് യോഗം ചേർന്നുവെന്നത് പച്ചക്കള്ളം; പാർവ്വതി ഇപ്പോൾ കേരളത്തിൽ പോലുമില്ല; മീനാക്ഷിയെ ആശ്വസിപ്പിക്കാൻ അമ്മ ദിലീപിന്റെ വീട്ടിലെത്തിയെന്നും റിപ്പോർട്ട്; അച്ഛനെ കുടുക്കിയത് താനല്ലെന്നും മകളോട് അമ്മ; എതിർപ്പ് പ്രകടിപ്പിക്കാതെ കാവ്യയും; സിനിമയിലെ ഊഹാപോഹങ്ങൾക്ക് അവസാനമില്ല
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ മറ്റുള്ളവർക്ക് അനുമതി നിഷേധിച്ചപ്പോഴും എം ജി ശ്രീകുമാറിന് മുമ്പിൽ നിയമം വളഞ്ഞു; മുളവുകാട് പഞ്ചായത്തിൽ ഗായകൻ മണിമാളിക കെട്ടിപ്പൊക്കിയത് ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി; വീടിനോട് ചേർന്നുള്ള ജങ്കാർക്കടവും കൈയടക്കി ഇരുമ്പു വേലി കൊണ്ട് കെട്ടിമറച്ചു; പൊതുവഴി അടച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ
സനീഷ് പലതവണ എന്നെ ചീത്തവിളിച്ചു; ചെയ്യാത്ത കുറ്റത്തിനു നിരന്തരം കേട്ട വഴക്കു പോലെ അല്ല ന്യൂസ് പോകുന്നതിനിടെ പരസ്യമായി എന്റെ സ്ത്രീത്വത്തെ അപമാനിച്ചത്; ലല്ലു ശശിധരൻ പിള്ളയ്ക്ക് എന്നെ കാണുമ്പോഴൊക്കെ ചൊറിച്ചിലാണ്; ന്യൂസ് 18 ലെ ആത്മഹത്യാ ശ്രമം മറുനാടന്റെ കെട്ടുകഥയെന്ന് ആരോപിച്ച മഹാന്മാരെല്ലാം വായിച്ചറിയാൻ പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയുടെ കോപ്പി പുറത്ത് വിടുന്നു
ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ; മതംമാറ്റൽ കേന്ദ്രത്തിലേക്ക് ഒഴുകുന്ന ഫണ്ടുകളെ കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചു; മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും അന്വേഷണ റിപ്പോർട്ടിൽ പരാമർശം; അന്വേഷണം വഴിമുട്ടിയത് അഖിലയെ ആസിയ ആക്കിയ ദമ്മാജ് സലഫി ബന്ധത്തിലേക്ക് അന്വേഷണം എത്തിയപ്പോൾ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ