Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൽനൂറ്റാണ്ടായി ടിവി കണ്ടിട്ട്; കന്യാമറിയത്തിന് വാക്കു കൊടുത്തതിനാൽ ഇന്റർനെറ്റ് ഉപയോഗിച്ചിട്ടേയില്ല; പോപ്പ് ഫ്രാൻസീസിന് പറയാൻ ഉള്ളത്

കാൽനൂറ്റാണ്ടായി ടിവി കണ്ടിട്ട്; കന്യാമറിയത്തിന് വാക്കു കൊടുത്തതിനാൽ ഇന്റർനെറ്റ് ഉപയോഗിച്ചിട്ടേയില്ല; പോപ്പ് ഫ്രാൻസീസിന് പറയാൻ ഉള്ളത്

വത്തിക്കാൻ: വ്യത്യസ്തമായ ലോകവീക്ഷണങ്ങൾകൊണ്ടും സഭയെപ്പോലും ഞെട്ടിച്ച പ്രഖ്യാപനങ്ങൾകൊണ്ടും ഇതിനകം തന്നെ ഫ്രാൻസിസ് മാർപ്പാപ്പ കഴിഞ്ഞ 25 വർഷമായി ടി.വി. കണ്ടിട്ടേയില്ല.

കന്യാമറിയത്തിന് വാക്കുനൽകിയിട്ടുള്ളതിനാൽ, ഇന്റർനെറ്റും ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇതു രണ്ടും തനിക്കുള്ളതല്ലെന്ന് സ്വയം തീരുമാനിച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഇഷ്ടടീമായ അർജന്റീനയുടെ സാൻ ലോറൻസോ ഫുട്‌ബോൾ ടീമിന്റെ മാച്ചുകൾ പോലും പോപ്പ് ടിവിയിൽ കാണാറില്ല. എന്നാൽ, മത്സരങ്ങൾ കാണാനും സ്‌കോർ അപ്പപ്പോൾ അറിയിക്കാനും ഒരു സ്വിസ് ഗാർഡിനെ പോപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. അർജന്റൈൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കൗതുക കരമായ വെളിപ്പെടുത്തലുകൾ മാർപ്പാപ്പ നടത്തിയത്.

1990 ജൂലായ് 15-നുശേഷം ടി. വി കണ്ടിട്ടില്ലെന്നാണ് ലാ വോസ് പ്യൂബ്ലോയ്ക്ക് നൽകിയ അഭിമുഖത്തിൽ മാർപാപ്പ പറഞ്ഞത്. ടി.വിയും ഇന്റർനെറ്റും ഉപയോഗിക്കില്ലെന്ന് കന്യാമറിയത്തിന് അന്നേദിവസം ഞാൻ വാക്കുനൽകിയിരുന്നു. അതിനുശേഷം അത് തെറ്റിച്ചിട്ടില്ല. ഫുട്‌ബോൾ ലീഗിലെ റിസൾട്ടുകൾ പറഞ്ഞുതരാൻ ഒരു സ്വിസ് ഗാർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്തുമിനിറ്റുനേരം പത്രം വായിക്കുന്നതിലൂടെയാണ് മാർപ്പാപ്പ ലോകത്തെക്കുറിച്ചറിയുന്നത്.

1994-നുശേഷം താൻ അവധിയെടുത്തിട്ടില്ലെന്ന് മാർപാപ്പ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാർപാപ്പയാകുമെന്ന് താൻ ഒരിക്കലും സ്വപ്‌നം പോലും കണ്ടിട്ടില്ലെന്നും അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രത്തലവനോ ഒരു സൈനിക ജനറലോ ആയിത്തീരുമെന്നും കരുതിയിരുന്നില്ല. തെരുവിലൂടെ നടന്ന് അടുത്തുള്ള കടയിൽപ്പോയി ഒരു പിസ വാങ്ങാനാവാത്തതിൽ തനിക്ക് വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP