Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൈവം എന്നെ നിയമിച്ചത് ചുരുങ്ങിയ കാലത്തേയ്ക്കാണ്; രണ്ടോ മൂന്നോ വർഷം കൂടിയെ സ്ഥാനത്ത് ഉണ്ടാകൂ എന്ന് പോപ് ഫ്രാൻസിസ്

ദൈവം എന്നെ നിയമിച്ചത് ചുരുങ്ങിയ കാലത്തേയ്ക്കാണ്; രണ്ടോ മൂന്നോ വർഷം കൂടിയെ സ്ഥാനത്ത് ഉണ്ടാകൂ എന്ന് പോപ് ഫ്രാൻസിസ്

മാർപാപ്പയായി രണ്ടോ മുന്നോ വർഷത്തേക്കു കൂടി മാത്രമെ താൻ ഉണ്ടാകുവെന്ന് പോപ് ഫ്രാൻസിസ്. ഈ ദൈവ നിയോഗം വളരെ ചുരുങ്ങിയ കാലത്തേക്കു മാത്രമാണെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പോപ് ആയി ദീർഘകാലം തുടരാനാകില്ലെന്ന് തനിക്ക് അവ്യക്തമായ വെളിപാടുണ്ടായിരുന്നതായും കത്തോലിക്ക സഭയുടെ അധിപനായി രണ്ടു വർഷം പൂർത്തിയാക്കിയ പോപ് മെക്‌സിക്കൻ ചാനലായ ടെലിവിസയോട് പറഞ്ഞു. 'ഒരു അവ്യക്തമായ വെളിപാടു പോലെ എന്തോ ആയിരുന്നു അത്. എനിക്ക് ചുരുങ്ങിയ കാലത്തേക്കു മത്രമാണ് ദൈവം ഈ പദവി തന്നിരിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്,' പോപ് ഫ്രാൻസിസ് പറഞ്ഞു.

പോപിന്റെ പുതിയ പ്രസ്താവന അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള ആശങ്കകൾക്ക് ഇടവരുത്തിയിരിക്കുകയാണിപ്പോൾ. കുട്ടിക്കാലത്തുണ്ടായ രോഗം കാരണം പോപിന്റെ ഒരു ശ്വാസ കോശത്തിന്റെ ഭാഗം നേരത്തെ തന്നെ ഇല്ല. കൂടാതെ വാതവേദനയും പോപിനെ അലട്ടുന്നുണ്ട്. കുറച്ചു വർഷങ്ങൾ കൂടി മാത്ര താൻ ജീവിച്ചിരിക്കൂവെന്ന് കഴിഞ്ഞ വർഷവും പോപ് പറഞ്ഞിരുന്നു. പദവിയിൽ മൂന്നാം വർഷത്തിലേക്കു പ്രവേശിച്ച പോപ് തന്റെ ജോലിയുടെ ഭാരത്തെ കുറിച്ചും പറഞ്ഞു. പോപ് ആയിരിക്കുന്നത് കാര്യമാക്കുന്നില്ല എന്നാൽ ഇഷ്ടപ്രകാരം ഇറങ്ങി നടക്കുന്ന തന്റെ ശീലത്തെ മാറ്റിയെടുക്കാൻ വളരെ പ്രയാസപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ആരാലും തിരിച്ചറിയപ്പെടാതെ ഒരു നാൾ പുറത്തിറങ്ങി നടക്കാനും പിസേരിയയിൽ പോയി പിസ വാങ്ങാനുമാണ് തനിക്കാഗ്രമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ചുമതലകൾ നിർവ്വഹിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടാൽ വിരമിക്കൽ പരിഗണിക്കുകമെന്ന് പറഞ്ഞ പോപ് പ്രായ പരിധി വയ്ക്കുന്നതിനെ തള്ളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP