Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യശത്രുക്കളായ റഷ്യൻ ഓർത്തഡോക്‌സ് സഭാ തലവനെ കാണാൻ പോപ്പ് ഫ്രാൻസിസ് ക്യൂബയിലേക്ക്; 1000 വർഷത്തെ ഭിന്നതകൾക്ക് പരിഹാരം ആവുന്നുവോ?

ആദ്യശത്രുക്കളായ റഷ്യൻ ഓർത്തഡോക്‌സ് സഭാ തലവനെ കാണാൻ പോപ്പ് ഫ്രാൻസിസ് ക്യൂബയിലേക്ക്; 1000 വർഷത്തെ ഭിന്നതകൾക്ക് പരിഹാരം ആവുന്നുവോ?

 വത്തിക്കാൻ: ഇസ്ലാമിക ലോകവുമായും കമ്മ്യൂണിസ്റ്റുകാരുമായുള്ള ഭിന്നതകൾ പരിഹരിക്കാൻ വേണ്ടി മുന്നിട്ടിറങ്ങി കൈയടി നേടിയ ഫ്രാൻസിസ് മാർപ്പാപ്പ വീണ്ടും കൈയടി നേടുന്നു. ഇത്തവണ ആയിരം വർഷങ്ങൾക്ക് മുമ്പ് ക്രിസ്ത്യൻ സഭയകൾക്കിടയിൽ ഉണ്ടായ മുറിവുണക്കാൻ വേണ്ടിയാണ് ഫ്രാൻസിസ് പാപ്പ രംഗത്തുവന്നത്.

ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ റഷ്യൻ ഓർത്തഡോക്‌സ് സഭാധ്യക്ഷൻ കിറിൽ പാത്രിയർക്കീസുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുകയാണ്. ചരിത്രത്തിലാദ്യമായാണ് ഒരു മാർപാപ്പയും റഷ്യൻ പാത്രിയർക്കീസുമായി ചർച്ച നടക്കുന്നത്. പാശ്ചാത്യ, പൗരസ്ത്യ ക്രിസ്ത്യൻ സഭകൾ തമ്മിൽ എഡി 1054ൽ ഉണ്ടായ മഹാഭിന്നതയുടെ മുറിവുണക്കാനുള്ള ആദ്യ നടപടികൂടിയാണിതെന്നു വിലയിരുത്തപ്പെടുന്നു.

മെക്‌സിക്കോയിലേക്കുള്ള യാത്രാമധ്യേ അടുത്ത വെള്ളിയാഴ്ച ക്യൂബയിലെ ഹവാനയിൽവച്ചാണു മാർപാപ്പ പാത്രിയർക്കീസിനെ കാണുന്നത്. പശ്ചിമേഷ്യയിൽ ക്രൈസ്തവർ നേരിടുന്ന പീഡനത്തിനെതിരെ പൊതുവായ പ്രതികരണം വേണമെന്ന ആവശ്യമാണു കൂടിക്കാഴ്ചയ്ക്കു കളമൊരുക്കിയതെന്ന് ഓർത്തഡോക്‌സ് സഭയുടെ സീനിയർ മെത്രാപ്പൊലീത്ത ഹിലാരിയൺ പറഞ്ഞു.

ഇരുസഭകളും തമ്മിൽ ദീർഘകാലമായുള്ള ഭിന്നത നിലനിൽക്കുകയാണെങ്കിലും അതൊക്കെ മാറ്റിവച്ചു ക്രിസ്ത്യൻ പീഡനത്തിനെതിരെ മാർപാപ്പയ്ക്കും പാത്രിയർക്കീസിനും ഒന്നിച്ചുനിൽക്കാനാവുമെന്നാണു പ്രതീക്ഷ. കൂടിക്കാഴ്ചയുടെ മുഖ്യ അജൻഡ ഇതായിരിക്കുമെന്നും ഹിലാരിയൺ പറഞ്ഞു.

ഇരു സഭാ വിഭാഗങ്ങളുടെയും തലവന്മാരുടെ കൂടിക്കാഴ്ചയിൽ ക്രൈസ്തവരുടെ മതപീഡനമായിരിക്കും ചർച്ചയുടെ കേന്ദ്രബിന്ദുവെന്ന് റഷ്യൻ ഓർത്തഡോക്‌സ് സഭ അറിയിച്ചു. സംയുക്ത പ്രഖ്യാനത്തിൽ ഇരുവരും ഒപ്പുവയ്ക്കുന്നതാണ്. ഇരു സഭാ വിഭാഗങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്രം കുറിക്കുന്ന നാഴികക്കല്ലായിരിക്കും ഈ കൂടിക്കാഴ്ചയെന്ന് ഇരു സഭാവിഭാഗങ്ങളും സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഈ കൂടിക്കാഴ്ച നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനു നിമിത്തമാകാൻ എല്ലാ ക്രൈസ്തവരും പ്രാർത്ഥിക്കണമെന്നും പത്രക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

2013 ൽ മാർപാപ്പയായി സ്ഥാനമേറ്റപ്പോൾ മുതൽ ഇതര ക്രൈസ്ത വിഭാഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഫ്രാൻസിസ് പാപ്പ ശ്രമിച്ചു വരികയായിരുന്നു. ഇരു സഭാ വിഭാഗങ്ങളും തമ്മിൽ ആശപരമായ പൊരുത്തക്കേടുകൾ നിലനിൽക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലും, ആഫ്രിക്കയുടെ പല ഭാഗത്തും ക്രൈസ്തവർക്കു നേരെയുണ്ടാകുന്ന കൂട്ടക്കൊലകൾ ക്രൈസ്തവ വിഭാഗങ്ങൾ തമ്മിൽ സഹകരിച്ചു നീങ്ങേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നുവെന്ന് റഷ്യൻ ഓർത്തഡോക്‌സ് സഭ ചൂണ്ടിക്കാട്ടി. ആഗോള കത്തോലിക്ക സഭയിൽ ഒരു ബില്യണിലിധികം അംഗങ്ങളുള്ളപ്പോൾ റഷ്യൻ ഓർത്തഡോക്‌സ് സഭയിൽ 165 മില്യൺ അംഗങ്ങളാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP