Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോപ്പിനെ യാത്രയയക്കാൻ തടിച്ചുകൂടിയത് 20 ലക്ഷം ക്രിസ്ത്യാനികൾ; വിശ്വാസത്തിനുവേണ്ടി ബലികൊടുത്തവരെ ആദരിച്ച് കുർബാന; ഇസ്ലാം പടരുന്ന മണ്ണിൽ ക്രൈസ്തവർക്ക് ഉണർവേകി പോപ്പിന്റെ മടക്കം

പോപ്പിനെ യാത്രയയക്കാൻ തടിച്ചുകൂടിയത് 20 ലക്ഷം ക്രിസ്ത്യാനികൾ; വിശ്വാസത്തിനുവേണ്ടി ബലികൊടുത്തവരെ ആദരിച്ച് കുർബാന; ഇസ്ലാം പടരുന്ന മണ്ണിൽ ക്രൈസ്തവർക്ക് ഉണർവേകി പോപ്പിന്റെ മടക്കം

നെയ്‌റോബി: ആഫ്രിക്കയിൽ ആദ്യമായെത്തിയ ഫ്രാൻസിസ് മാർപാപ്പയെ കാണാനും യാത്രയയക്കാനും ഉഗാണ്ടയിൽ തടിച്ചുകൂടിയത് 20 ലക്ഷം ക്രൈസ്തവർ. വിശ്വാസം കൈവെടിയാതിരുന്നതിന് ജീവനോടെ ചുട്ടെരിക്കപ്പെട്ട രക്തസാക്ഷികളുടെ സ്മരണയിൽ നടന്ന കുർബാനയിൽ ഉഗാണ്ടയിലെ ക്രൈസ്തവസമൂഹം ഒന്നടങ്കം പങ്കെടുത്തു. ഉഗാണ്ട സന്ദർശനം പൂർത്തിയാക്കിയ പോപ്പ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് പോയി.

1885-നും 1887-നുമിടയ്ക്ക് സ്വന്തം ജീവൻ ബലിനൽകിയ വിശ്വാസികൾക്കുവേണ്ടിയാണ് ഉഗാണ്ടൻ പട്ടണമായ നമുംഗോംഗോയിൽ കുർബാന നടന്നത്. മ്വാംഗ രണ്ടാമൻ രാജാവിന്റെ കാലത്താണ് 23 ആംഗ്ലിക്കൻ വിശ്വാസികളും 22 കത്തോലിക്കരും വിശ്വാസം കെവെടിയാനുള്ള ഉത്തരവ് അനുസരിക്കാതിരുന്നതിന് ജീവനോടെ ചുട്ടെരിക്കപ്പെട്ടത്.

മിഷണറി മാർഗങ്ങൾ പിന്തുടരാനും രാജ്യത്തും വിദേശത്തും വിശ്വാസം പടർത്താൻ ആവുന്നതെല്ലാം ചെയ്യാനും പോപ്പ് കുർബാനയ്ക്കിടെ വിശ്വാസികളോട് പറഞ്ഞു. പ്രായമായവരെയും ദരിദ്രരെയും പങ്കാളി നഷ്ടപ്പെട്ടവരെയും അനാഥരാക്കപ്പെട്ടവരെയും സഹായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഉഗാണ്ടയുടെ പ്രസിഡന്റ് യോവേരി മുസേവിനി, സൗത്ത് സുഡാൻ പ്രസിഡന്റ് സൽവ കിർ മയാർഡിറ്റ് എന്നിവരും മ്വാംഗ രാജവംശത്തിൽപ്പെട്ടവരും കുർബാനയിൽ പങ്കെടുത്തു.

ബലി നൽകപ്പെട്ട 45 പേരുടെയും സ്മാരകങ്ങളിൽ പോപ്പ് സന്ദർശനം നടത്തി. അഴിമതിയും ദാരിദ്ര്യവും തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച മാർപാപ്പ, യുവാക്കൾക്ക് പ്രചോദനവും പ്രതീക്ഷയും പകരുന്നതാകണം സമൂഹമെന്നും അഭിപ്രായപ്പെട്ടു. ഭീകരാക്രമണം ഉണ്ടായേക്കുമെന്ന ഭീഷണിയുണ്ടായിരുന്നതിനാൽ, കനത്ത സുരക്ഷാ മുൻകരുതലുകൾക്കിടെയായിരുന്നു കുർബാന നടന്നത്. കനത്ത പരിശോധനയ്ക്കുശേഷമാണ് ഓരോരുത്തരെയും സ്ഥലത്തേയ്ക്ക് കടത്തിവിട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP