Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യം തകർന്ന ബ്രിട്ടീഷ് വിപണി തിരിച്ചുകയറി; പൗണ്ടിന്റെ വീഴ്ചയും ഏതാണ്ട് നിലച്ചു; തിരിച്ചടി ബ്രിട്ടനെക്കാൾ കൂടുതൽ യൂറോപ്പിനെന്ന് വ്യക്തമായി

ആദ്യം തകർന്ന ബ്രിട്ടീഷ് വിപണി തിരിച്ചുകയറി; പൗണ്ടിന്റെ വീഴ്ചയും ഏതാണ്ട് നിലച്ചു; തിരിച്ചടി ബ്രിട്ടനെക്കാൾ കൂടുതൽ യൂറോപ്പിനെന്ന് വ്യക്തമായി

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ ആഗോള സാമ്പത്തിക മാന്ദ്യ കാലത്ത് ഉണ്ടായതിനേക്കാൾ കടുത്ത തിരിച്ചടി നേരിടേണ്ടിവരും എന്നായിരുന്നു പരക്കെയുള്ള ആശങ്ക. ബ്രെക്‌സിറ്റ് ഫലങ്ങൾ പുറ്തുവരാൻ തുടങ്ങിയതോടെ പൗണ്ടിനുണ്ടായ വിലത്തകർച്ച ആശങ്ക ശക്തമാക്കുകയും ചെയ്തു. എന്നാൽ, പൗണ്ടിന്റെ മൂല്യവും ബ്രിട്ടീഷ് വിപണിയും നാടകീയമായി തിരിച്ചുവരുന്നതായിരുന്നു അവസാന കാഴ്ച. ബ്രിട്ടനെക്കാൾ ബ്രെക്‌സിറ്റിന്റെ തിരിച്ചടി നേരിടേണ്ടിവന്നത് യൂറോപ്പിലെ മറ്റ് വിപണികൾക്കായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രസ്താവനയെത്തുടർന്നാണ് ബ്രിട്ടീഷ് വിപണി ശക്തി തിരിച്ചുപിടിച്ചത്. ബ്രെക്‌സിറ്റ് ഫലങ്ങൾകൊണ്ട് നിമിഷങ്ങൾക്കകം പൗണ്ടിന്റെ വില 31 വർഷത്തെ ഏറ്റവും മോശമായ നിലയിലേക്ക് വീണിരുന്നു. ഓഹരി വിപണി 550 പോയന്റുകൾ നഷ്ടമായി 8.7 ശതമാനം വീഴ്ചയും നേരിട്ടു.

എന്നാൽ, ബ്രെക്‌സിറ്റ് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിൽത്തന്നെ വിപണി തിരിച്ചുകയറുന്നതായിരുന്നു കാഴ്ച. പാതി നഷ്ടം പിന്നിട്ട വിപണി ക്ലോസ് ചെയ്തത് 3.2 ശതമാനം നഷ്ടത്തിലാണ്. 199.41 പോയന്റുകൾ മാത്രമാണ് ഇടിവ് വന്നത്. സുപ്രധാന കമ്പനികളുടെ ഓഹരി വിലയിൽ രണ്ടുശതമാനം വർധനവുണ്ടാവുകയും ചെയ്തു.

ബ്രിട്ടീഷ് ഓഹരി വിപണി തിരിച്ചുകയറിയപ്പോൾ യൂറോപ്പിലെ മറ്റ് വിപണികളിൽ വൻതോതിലുള്ള തകർച്ചയുണ്ടാവുകയും ചെയ്തു. ജർമൻ ഓഹരി വിപണിയിൽ 6.8 ശതമാനത്തിന്റെ നഷ്ടമാണുണ്ടായത്. ഫ്രാൻസിൽ എട്ട് ശതമാനവും ഇറ്റലിയിലും സ്‌പെയിനിലും 12 ശതമാനവും തളർച്ച നേരിട്ടു. പൗണ്ടിന്റെ മൂല്യത്തിലും ബ്രിട്ടൻ സമാനമായ തിരിച്ചുവരവ് നടത്തി. 31 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് വീണുപോയശേഷമായിരുന്നു തിരിച്ചുവരവ്. 

ഇന്നലെ രാവിലെ 10 ശതമാനത്തോളം ഇടിവ് നേരിട്ട പൗണ്ട് ഡോളറിന് 1.3232 എന്ന നിലയിലേക്കാണ് വീണത്. എന്നാൽ, വൈകുന്നേരമായപ്പോഴേക്കും നഷ്ടം കുറച്ച് ഡോളറിന് 1.37 എന്ന നിലയിലേക്ക് ഉയർന്നു. എട്ടുശതമാനമാണ് മൂല്യത്തിലുണ്ടായ വീഴ്ച.
സമ്പദ്‌വ്യവസ്ഥയ്ക്ക് ഏൽക്കുന്ന തിരിച്ചടി നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർനി വ്യക്തമക്കിയിരുന്നു. 25,000 കോടി പൗണ്ട് അധികമായി വിപണിയിലിറക്കുമെന്നായിരുന്നു കാർനിയുടെ വാഗ്ദാനം. വരും മാസങ്ങളിൽ പലിശനിരക്ക് കുറച്ചും വിപണിയെ സഹായിക്കാൻ ബാങ്കുകൾ തയ്യാറായേക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP