Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെക്‌സിക്കോ ദുരന്തഭൂമിയായി; ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 250ൽ ഏറെ; തകർന്ന സ്‌ക്കൂൾ കെട്ടിടത്തിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പൈടുത്താൻ ശ്രമം തുടരുന്നു; കുട്ടികളെ നിന്ന് ജീവനോടെ വീണ്ടെടുക്കുന്ന രക്ഷാപ്രവർത്തനങ്ങൾ ലോകത്തിന്റെ വേദനയാവുന്നു

മെക്‌സിക്കോ ദുരന്തഭൂമിയായി; ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 250ൽ ഏറെ; തകർന്ന സ്‌ക്കൂൾ കെട്ടിടത്തിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പൈടുത്താൻ ശ്രമം തുടരുന്നു;  കുട്ടികളെ നിന്ന് ജീവനോടെ വീണ്ടെടുക്കുന്ന രക്ഷാപ്രവർത്തനങ്ങൾ ലോകത്തിന്റെ വേദനയാവുന്നു

മെക്സിക്കോ സിറ്റി: മെക്‌സിക്കോിലെ ഭൂകമ്പത്തിൽ മരണ സംഖ്യ 250 ന് അടുക്കുന്നു. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചൊവ്വാഴ്‌ച്ച ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്.

മരണ സംഖ്യ ഇനിയും കൂടുമെന്നാണ് അധികൃതർ പറയുന്നത്. മെക്‌സിക്കൻ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിക്ക് 120 കിലോമീറ്റർ അകലെയാണ് ഭൂകമ്പം നാശം വിതച്ചത്. പ്യൂബ്‌ള സംസ്ഥാനത്തെ അറ്റെൻസിൻഗോ ആണ് പ്രഭവ കേന്ദ്രം. മോർലോസ് , പ്യൂബ്‌ള, മെക്‌സിക്കോ സിറ്റി സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്.

തകർന്നവയിൽ ഭൂരിഭാഗവും പാർപ്പിട സമുച്ചയങ്ങളാണ്. ഒരു സ്‌കൂളും ഫാക്ടറിയും സൂപ്പർമാർക്കറ്റും തകർന്ന കെട്ടിടങ്ങളിൽ ഉൾപ്പെടും. മരിച്ചവരിൽ 21 പേർ കുട്ടികളാണ്. വാതക ചോർച്ചയും വൈദ്യുതി ബന്ധം നിലച്ചതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. ഏറ്റവും ദയനീയമായ കാഴ്‌ച്ച നഗരമധ്യത്തിലെ എന്റിക് റബ്സ്മൻ പ്രൈമറി സ്‌കൂളിൽ നിന്നാണ്. സ്‌ക്കൂളിന്റെ മൂന്ന് നില കെട്ടിടം പൂർണ്ണമായും തകർന്നു. 21 കുട്ടികളുടെ മരണം സ്ഥിരീകരിച്ചെങ്കിലും 30 കുട്ടികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ട കുരുന്നുകളെ ജീവനോടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പട്ടാളവും പൊലീസും. രക്ഷാപ്രവർത്തനങ്ങളിൽ നാട്ടുകാരും സഹകരിക്കുന്നു. സ്‌കൂൾ പരിസരത്തെങ്ങും രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.

35 വർഷം മുമ്പ് മെക്സിക്കോയിൽ ഉണ്ടായ ഭൂകമ്പത്തിൽ ആയിരത്തോളം പേർ മരിച്ചിരുന്നു. ആഴ്ചകൾക്കു മുമ്പും ഇവിടെയുണ്ടായ ഭൂചലനത്തിൽ 90 ജീവനുകൾ പൊലിഞ്ഞിരുന്നു. അന്ന് റിക്ടർ സ്‌കെയിലിൽ 8.1 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.

രണ്ട് കുട്ടികളെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ വീണ്ടെടുക്കുന്ന വീഡിയോ പ്രതീക്ഷയോടെയാണ് ലോകം ഉറ്റു നോക്കിയത്. ഒരു കുട്ടിയെ ജീവനോടെ പട്ടാളക്കാർക്ക് കണ്ടെത്താനായിട്ടുണ്ട്. കുട്ടിയുടെ ജീവൻ നിലനിർത്താൻ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലേക്ക് ഓക്സിജൻ എത്തിക്കാനുള്ള ശ്രമത്തിലാണ് പട്ടാളം. 49 കെട്ടിടങ്ങൾ ഏതാണ്ട് പൂർണ്ണമായും തകർന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരുടെ വാട്സാപ്പ് സന്ദേശം ബന്ധുക്കൾക്ക് ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും അറിയുന്നു

https://www.youtube.com/watch?v=wMrET1YFGMI

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP