Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാൻഡ് ചെയ്ത ഹെലിക്കോപ്റ്ററിൽ നിന്നിറങ്ങി സ്‌കൂൾ കാന്റീൻ അധികൃതരോട് ലഞ്ച് കഴിക്കാൻ അനുമതി ചോദിച്ച ഹൈ വിസിബിലിറ്റി ജാക്കറ്റുകാരനെക്കണ്ട്അധികൃതർ ഞെട്ടി; സാക്ഷാൽ വില്യം രാജകുമാരൻ

ലാൻഡ് ചെയ്ത ഹെലിക്കോപ്റ്ററിൽ നിന്നിറങ്ങി സ്‌കൂൾ കാന്റീൻ അധികൃതരോട് ലഞ്ച് കഴിക്കാൻ അനുമതി ചോദിച്ച ഹൈ വിസിബിലിറ്റി ജാക്കറ്റുകാരനെക്കണ്ട്അധികൃതർ ഞെട്ടി; സാക്ഷാൽ വില്യം രാജകുമാരൻ

സ്‌കൂൾ കാന്റീനിൽവന്നിരുന്ന് ചിക്കറ്റൻ റോസ്റ്റ് ആവശ്യപ്പെട്ട അപരിചിതനെക്കണ്ടപ്പോൾ അധികൃതരും വിദ്യാർത്ഥികളും ആദ്യമൊന്നും കാര്യമായെടുത്തില്ല. എന്നാൽ, അവിടെയെത്തിയത് ഒരു വി.വി.ഐ.പിയാണെന്നറിഞ്ഞപ്പോൾ അവർ അമ്പരന്നു. സാക്ഷാൽ വില്യം രാജകുമാരനാണ് എയർ ആംബുലൻസ് ഹെലിക്കോപ്ടർ സ്‌കൂൾ ഗ്രൗണ്ടിൽ ലാൻഡ് ചെയ്തശേഷം സഹപ്രവർത്തകർക്കൊപ്പം കാന്റീനിലെത്തിയത്.

ബ്രിട്ടനിലെ സ്റ്റീവഞ്ജിലെ ജോൺ ഹെന്റി ന്യൂമാൻ സ്‌കൂളിലാണ് വില്യം രാജകുമാരൻ എത്തിയത്. ലെസ്റ്റർ ആശുപത്രിയോട് ചേർന്നുള്ള സ്‌കൂളിന്റെ ഗ്രൗണ്ടിൽ എയർ ആംബുലൻസുകൾ ലാൻഡ് ചെയ്യാറുണ്ട്. അതിലെത്തുന്ന ജീവനക്കാർക്ക് സ്‌കൂൾ കാന്റീനിൽനിന്ന് ലഘുഭക്ഷണം നൽകാറുമുണ്ട്. അതുകൊണ്ടുതന്നെ, വില്യം എത്തിയപ്പോഴും ആരും കാര്യമായെടുത്തില്ലെന്ന് ഹെഡ് ടീച്ചർ ക്ലൈവ് മാത്യു പറഞ്ഞു.

ഈസ്റ്റ് ആംഗ്ലിക്കൻ എയർ ആംബുലൻസിലാണ് വില്യം രാജകുമാരൻ ജോലി ചെയ്യുന്നത്.ക്രിസ്മസ് അവധിക്കുശേഷം അദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചതേയുള്ളൂ. കാന്റീനിൽ വില്യം രാജകുമാരൻ എത്തിയെന്നറിഞ്ഞ് സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അവിടേക്കെത്തി. എല്ലാവരോടും ക്രിസ്മസ് അവധിക്കാലത്തെക്കുറിച്ച് വിശേഷങ്ങൾ തിരക്കിയാണ് വില്യം മടങ്ങിയത്. ചിക്കൻ റോസ്റ്റു കോൺഫ്ളാവർ സൂപ്പും കഴിച്ചശേഷമാണ് വില്യം മടങ്ങിയത്.

ഫോർമുല വൺ ലോകചാമ്പ്യൻ ലൂയി ഹാമിൽട്ടണും ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ആഷ്‌ലി യങ്ങും പഠിച്ച സ്‌കൂളാണിത്. അതുകൊണ്ടുതന്നെ, ബ്രിട്ടനിൽ ഏറെ പ്രശസ്തിയുമുണ്ട്. വില്യം രാജകുമാരന്റെ സന്ദർശനത്തോടെ അത് ഒന്നുകൂടി വർധിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP