Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാനുകളും ടെന്റുകളുമായി അവരെത്തി; ഗ്രാമത്തിന്റെ സ്വച്ഛതയിൽ ടെന്റ് പണിത് സെക്‌സ് ഫെസ്റ്റിവലിന് ഒരുമിച്ചത് 500 പേർ; ശബ്ദം സഹിക്കാനാവാതെ നാട്ടുകാരുടെ പ്രതിഷേധം

വാനുകളും ടെന്റുകളുമായി അവരെത്തി; ഗ്രാമത്തിന്റെ സ്വച്ഛതയിൽ ടെന്റ് പണിത് സെക്‌സ് ഫെസ്റ്റിവലിന് ഒരുമിച്ചത് 500 പേർ; ശബ്ദം സഹിക്കാനാവാതെ നാട്ടുകാരുടെ പ്രതിഷേധം

ലണ്ടൻ: ഗ്ലൗസെസ്റ്റർഷെയറിലെ ഫ്‌ലാക്‌സെ ഗ്രാമത്തിലുള്ളവർക്ക് കഴിഞ്ഞ രണ്ടുദിവസമായി ഉറങ്ങാൻ സാധിക്കുന്നില്ല. ഇവിടെ അരങ്ങേറിയ സെക്‌സ് ഫെസ്റ്റിവലിന്റെ ബഹളം കാരണമാണ് അവരുടെ ഉറക്കം തടസ്സപ്പെട്ടിരിക്കുന്നത്. വാനുകളും ടെന്റുകളുമായാണ് ഗ്രാമത്തിന്റെ സ്വച്ഛതയിൽ ടെന്റ് കെട്ടി അതിനുള്ളിൽ സെക്‌സ് ആസ്വദിക്കാനായിരുന്നു 500ഓളം പേർ എത്തിയത്.സെക്‌സ്‌ഫെസ്റ്റിവലിനോടനുബന്ധിച്ച് ഉണ്ടായ ബഹളവും സംഗീതവും സഹിക്കാനാവാതെ നാട്ടുകാർ കനത്ത പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വ്യാഴാഴ്ച ആരംഭിച്ച ഫെസ്റ്റിവൽ ഇന്നലെയാണ് അവസാനിച്ചത്.

2013ലാണ് ഈ സെക്‌സ്‌ഫെസ്റ്റിവൽ ആരംഭിച്ചത്. ഇതിന് മുമ്പ് നടന്ന രണ്ട് ഫെസ്റ്റിവലുകളും വോർസെസ്റ്റർഷെയറിലാണ് അരങ്ങേറിയിരുന്നത്. മൂന്നാമത് ഫെസ്റ്റിവലാണ് ഫ്‌ല്ക്‌സെയിൽ അരങ്ങേറിയിരിക്കുന്നത്. വെളിമ്പ്രദേശത്ത് ടെന്റടിച്ചായിരുന്നു ഇതിൽ പങ്കെടുത്തവരുടെ പ്രകടനം അരങ്ങേറിയത്. ഇതിനെക്കുറിച്ച് മുൻകൂട്ടി വിവരമൊന്നും ലഭിക്കാതിരുന്ന തദ്ദേശവാസികൾ സംഭവമറിഞ്ഞ് ഞെട്ടിത്തരിച്ച് നിന്നു പോവുകയും ചെയ്തു.സെക്‌സ് ഫെസ്‌ററിവലിനോടനുബന്ധിച്ചുള്ള ശബ്ദം കർണകഠോരമായിരുന്നുവെന്നാണ് ഒരു തദ്ദേശവാസി വെളിപ്പെടുത്തുന്നത്. തുടർന്ന് പരിപാടി നടക്കുന്ന സ്ഥലത്തിന്റെ ഗേറ്റിനരികെ ചെന്ന് സംഗീതത്തിന്റെ ശബ്ദം കുറയ്ക്കാൻ തങ്ങൾ അവരോട് ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തുന്നു.

3 ഈസ് ദി മാജിക് നമ്പർ എന്ന ബാനറായിരുന്നു ഇവിടെ കെട്ടിയിരുന്നത്. ഇത് കണ്ട് സാധാരണ ഒരു മ്യൂസിക് ഫെസ്റ്റിവെലാണിതെന്നാണ് തങ്ങൾ ധരിച്ചിരുന്നതെന്നാണ് തദ്ദേശവാസികൾ പറയുന്നത്. 48 മണിക്കൂർ നേരം നരകതുല്യമായ അവസ്ഥയായിരുന്നു തങ്ങൾക്കുണ്ടായിരുന്നുവെന്നാണ് ഇവിടുത്തുകാർ പറയുന്നത്. ബഹളം കുറയ്ക്കാൻ വേണ്ടി ഇതിന്റെ സംഘാടകരുമായും എൻവയോൺമെന്റൽ ഹെൽത്തുമായും പൊലീസുമായും തങ്ങൾ ബന്ധപ്പെട്ടിരുന്നുവെങ്കിലും യാതൊരു പരിഹാരവുമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.

ആയിരത്തോളം പേർ അവിടെയുണ്ടായിരുന്നുവെന്നാണ് കരുതുന്നതെന്നും അവർ അധാർമികമായി പ്രവൃത്തിയാണ് ചെയ്തിരുന്നതെന്നും നാട്ടുകാരനായ മറ്റൊരാൾ പറയുന്നു. ഈ ഫെസ്റ്റിവലിന് ടിക്കറ്റ് നേരത്തെ നൽകിയിരുന്നുവെന്നും എന്നാൽ ഫെസ്റ്റിവലിന് വെറും രണ്ടു ദിവസം മുമ്പ് മാത്രമാണ് ഇതിന്റെ ലോക്കേഷൻ അവരോട് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ ഗ്രാമത്തിലുള്ളവർ അപ്പോഴും ഇത്തരത്തിലൊരു സംഭവം തങ്ങളുടെ ഗ്രാമത്തിലെത്തുന്നത് അറിഞ്ഞിരുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP