Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാരിയുടെ വിവാഹത്തിന് മുന്നിൽനിന്ന് കാര്യങ്ങൾ നോക്കുന്നത് ഒരു ഇന്ത്യൻ യുവതി; ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വധുവിനൊപ്പം എപ്പോഴും ഉണ്ടാകും

ഹാരിയുടെ വിവാഹത്തിന് മുന്നിൽനിന്ന് കാര്യങ്ങൾ നോക്കുന്നത് ഒരു ഇന്ത്യൻ യുവതി; ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വധുവിനൊപ്പം എപ്പോഴും ഉണ്ടാകും

മെയ് 19-ന് ഹാരി രാജകുമാരനും മേഘൻ മെർക്ക്‌ലും ഒന്നിക്കുമ്പോൾ, വിവാഹച്ചടങ്ങിൽ എല്ലാക്കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കാൻ ഒരു ഇന്ത്യക്കാരിയുണ്ടാകും. മറ്റാരുമല്ല, ബോളിവുഡ് താരവും മുൻ ലോകസുന്ദരിയുമായ പ്രിയങ്ക ചോപ്ര. മേഘന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് പ്രിയങ്ക. ടെന്നീസ് താരം സെറീന വില്യംസടക്കമുള്ളവരും ചടങ്ങിൽ മേഘന്റെ ബ്രൈഡ്‌സ്‌മെയ്ഡായി ഒപ്പമുണ്ടാകുമെന്നാണ് സൂചന.

ടൊറന്റോയിൽ സ്യൂട്്‌സിന്റെ ഷൂട്ടിങ്ങിനിടെയാണ് പ്രിയങ്ക ചോപ്ര ആദ്യമായി മേഘനെ കാണുന്നത്. പിന്നീട് ആ സൗഹൃദം വളർന്നു. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങി. ഹാരിയുമൊത്തുള്ള വിവാഹനിശ്ചയം കഴിഞ്ഞയുടൻ മേഘന് ആശംസകൾ നേർന്നുകൊണ്ട് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

സെപ്റ്റംബറിൽ ഒരഭിമുഖത്തിൽ മേഘനുവേണ്ടി പ്രിയങ്ക രംഗത്തെത്തിയതും വലിയ വാർത്തയായിരുന്നു. എല്ലാവരും ഹാരിയുടെ കാമുകിയെന്ന നിലയ്ക്കാണ് മേഘനെ കാണുന്നതെന്നും അങ്ങനെയല്ല, മേഘന്റെ നേട്ടങ്ങളെ കാണാതെ പോകരുതെന്നും പ്രിയങ്ക പറഞ്ഞു. സ്വന്തം നിലയ്ക്ക് വലിയ വിജയങ്ങൾ നേടിയിട്ടുള്ള മേഘന് ആ നിലയ്ക്കു നിലനിൽക്കാനുമാവും എന്നായിരുന്നു പ്രിയങ്കയുടെ അഭിപ്രായം.

അതിനിടെ, പ്രിയങ്ക ചോപ്രയ്ക്ക് ഇ-മെയിൽ അയക്കരുതെന്ന അമേരിക്കൻ സിനിമാ താരം അലൻ പോവലിന്റെ ഇൻസ്റ്റഗ്രാം സന്ദേശം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രിയങ്കയുടെ സ്മാർട്ട്‌ഫോണിൽ ഇതുവരെ തുറന്നുപോലും നോക്കാത്ത 2,57,623 ഇ മെയിലുകളുണ്ടെന്നാണ് പോവലിന്റെ പോസ്റ്റ്. ആരും പ്രിയങ്കയ്ക്ക് മെയിലയക്കരുതെന്നും അവരത് വായിച്ചുനോക്കാറേയില്ലെന്നുമാണ് പോവൽ പോസ്റ്റ് ചെയ്തത്. ആർക്കെങ്കിലും ഈ റെക്കോഡ് മറികടക്കാനാവുമോ എന്നും പോവൽ ചോദിച്ചിരുന്നു.

പലരും തങ്ങളുടെ മൊബൈലിന്റെ സ്‌ക്രീൻ ഷോട്ടെടുത്ത് മറുപടി നൽകിയെങ്കിലും ആർക്കും പ്രിയങ്കയുടെ അടുത്തെത്താൻ പോലും സാധിച്ചില്ല. സന്ദീപ് സിങ്ങെന്നയാൾ തന്റെ മൊബൈലിൽ വായിക്കാത്ത 20,000-ലേറെ മെയിലുകളുണ്ടെന്ന് സ്‌ക്രീൻ ഷോട്ടിലൂടെ തെളിയിച്ചു.

ഇൻബോക്‌സ് കാലിയാക്കി വെക്കുന്നത് നിങ്ങളുടെ സമ്മർദം കുറയ്ക്കുമെന്ന് മനഃശാസ്ത്രജ്ഞനായ റോൺ ഫ്രീഡ്മാൻ പറയുന്നു. ഓരോ സന്ദേശവും നിങ്ങളുടെ സമയവും സേവനവും ആവശ്യപ്പെടുന്നതായിരിക്കും. അത് നിങ്ങളിൽ സമ്മർദമുണ്ടാക്കുകയും ചെയ്യും. അത്തനം സന്ദേശങ്ങൾ വായിക്കപ്പെടാതെ കുമിഞ്ഞുകൂടുന്നത് സമ്മർദം വർധിപ്പിക്കുകയേ ഉള്ളൂവെന്നും റോൺ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP