Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിരീടാവകാശത്തിൽ ഹാരിയുടെ സ്ഥാനം പിറകോട്ട്; ഇന്നലെ ജനിച്ച കുഞ്ഞ് നാലാം കിരീടാവകാശി; ബ്രിട്ടീഷ് രാജവംശത്തിന്റെ അധികാര ശൃംഖല ഇങ്ങനെ

കിരീടാവകാശത്തിൽ ഹാരിയുടെ സ്ഥാനം പിറകോട്ട്; ഇന്നലെ ജനിച്ച കുഞ്ഞ് നാലാം കിരീടാവകാശി; ബ്രിട്ടീഷ് രാജവംശത്തിന്റെ അധികാര ശൃംഖല ഇങ്ങനെ

ബ്രിട്ടീഷ് രാജകുടുംബത്തിലേക്കെത്തിയ പുതിയ അതിഥി ബ്രിട്ടീഷ് രാജവംശത്തിന്റെ ശൃംഖലയിലും പുതിയൊരു വിളക്കിച്ചേർക്കലാണ് നടത്തിയിരിക്കുന്നത്. കിരീടാവകാശത്തിൽ നാലാം സ്ഥാനക്കാരിയായാണ് പുതിയ രാജകുമാരിയുടെ വരവ്. ജോർജ് രാജകുമാരന്റെ വരവിന് തൊട്ടുമുമ്പ് എലിസബബത്ത് രാജ്ഞി കിരീടാവകാശ നിയമത്തിൽ വരുത്തിയ മാറ്റമാണ് ഈ മാറ്റത്തിന് കാരണം.

ബ്രിട്ടീഷ് കിരീടാവകാശത്തിൽ നാലാം സ്ഥാനക്കാരിയായാണ് രാജകുമാരിയുടെ വരവ്. ഇതോടെ വില്യമിന്റെ അനിയൻ ഹാരി രാജകുമാരൻ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തു. പുതിയ നിയമപ്രകാരം എലിസബത്ത് രാജ്ഞിക്ക് ശേഷം കിരീടത്തിന് അവകാശം ചാൾസ് രാജകുമാരനാണ്. അതുകഴിഞ്ഞാൽ വില്യം രാജകുമാരൻ. വില്യമിന്റെ മൂത്തമകൻ ജോർജാണ് അടുത്ത കിരീടാവകാശി.നാലാം സ്ഥാനത്ത് ഇന്നലെ പിറന്ന രാജകുമാരിയും. വില്യം അഞ്ചാം സ്ഥാനത്താണ്.

1917-ൽ ജോർജ് അഞ്ചാമൻ രാജാവ് കൊണ്ടുവന്ന ഉത്തരവ് പ്രകാരമാണ് കിരീടാവകാശം നിർണയിച്ചിരുന്നത്. ഇതുപ്രകാരം, കിരീടാവകാശം രാജാവിന്റെ അല്ലെങ്കിൽ രാജ്ഞിയുടെ മൂത്തമകനും അദ്ദേഹത്തിന്റെ മക്കൾക്കുമാണ്. മൂത്ത കുട്ടിക്ക് കിരീടാവകാശമുണ്ട് എന്നതുകൊണ്ടാണ് ജോർജ് രാജകുമാരൻ വില്യമിന്റെ പിൻഗാമിയായത്.

2012-ൽ എലിസബത്ത് രാജ്ഞി കൊണ്ടുവന്ന ഭേദഗതിഅനുസരിച്ച് കിരീടാവകാശിയുടെ മൂത്തമകന്റെ എല്ലാ മക്കൾക്കും കിരീടാവകാശത്തിൽ തുല്യ അവകാശമുണ്ടായിരിക്കും എന്ന് തീരുമാനിക്കപ്പെട്ടു. ഇതനുസരിച്ചാണ് പുതിയ രാജകുമാരിയും കിരീടാവകാശിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP