Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടിയേറ്റക്കാരെ ആക്ഷേപിക്കുന്ന സായിപ്പുമാർ അറിയുക; ബ്രിട്ടണിൽ ഏറ്റവും വലിയ സമ്പന്നൻ ഉക്രെയ്ൻകാരൻ; രണ്ടാമൻ ഇന്ത്യക്കാരൻ; രാജ്ഞിക്ക് 302-ാം സ്ഥാനം മാത്രം

കുടിയേറ്റക്കാരെ ആക്ഷേപിക്കുന്ന സായിപ്പുമാർ അറിയുക; ബ്രിട്ടണിൽ ഏറ്റവും വലിയ സമ്പന്നൻ ഉക്രെയ്ൻകാരൻ; രണ്ടാമൻ ഇന്ത്യക്കാരൻ; രാജ്ഞിക്ക് 302-ാം സ്ഥാനം മാത്രം

കുടിയേറ്റക്കാരെ എന്നും അവഗണനയോടെ മാത്രം കണ്ടിട്ടുള്ള സായിപ്പുമാർക്ക്  പക്ഷേ സമ്പത്തിന്റെ കാര്യത്തിൽ കുടിയേറ്റക്കാരോട് അടിയറവു പറഞ്ഞേ മതിയാകൂ. രാജ്യത്തെ ഏറ്റവും സമ്പന്നൻ ഏതെങ്കിലും ബ്രിട്ടൻകാരൻ ആണെന്നു കരുതിയാൽ തെറ്റി. യുകെയിലെ ഏറ്റവും സമ്പന്നായി ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്‌ ഉക്രെയ്ൻകാരനാണ്. ബ്രിട്ടണിലെ പരമോന്നത ഭരണാധികാരിയായ രാജ്ഞിക്ക് സമ്പന്നരുടെ പട്ടികയിൽ 302-ാം സ്ഥാനം നേടാനേ സാധിച്ചുള്ളൂ. കഴിഞ്ഞ വർഷം പട്ടികയിൽ 285-ാം സ്ഥാനത്തുണ്ടായിരുന്ന രാജ്ഞി പക്ഷേ ഇക്കൊല്ലം 302-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

13.17 ബില്യൺ പൗണ്ടിന്റെ സ്വത്തുമായാണ് ഉക്രെയ്ൻകാരൻ ലെൻ ബ്ലവാറ്റനിക് സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്ത് ഇന്ത്യൻ വംശജരായ ശ്രീ- ഗോപി ഹിന്ദുജ സഹോദരന്മാരാണ്. 13 ബില്യൺ പൗണ്ട് സ്വത്തുമായാണ് ഇവർ രണ്ടാം സ്ഥാനത്തെത്തിയത്. 11 ബില്യൺ പൗണ്ട് സ്വത്തുള്ള ആഗ്ലോ കനേഡിയൻ വെസ്റ്റൺ ഫാമിലിയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 

അതിസമ്പരായ ആയിരം പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. 2009-ൽ തങ്ങൾക്കുണ്ടായിരുന്നതിനേക്കാൾ ഇരട്ടി സമ്പന്നരായാണ് ഇത്തവണത്തെ ലിസ്റ്റിൽ ഇവരെല്ലാം ഇടംപിടിച്ചിരിക്കുന്നത്. രാജ്ഞിയുടെ സ്വത്ത് ഓരോ വർഷവും വർധിച്ചുവരുന്നുണ്ടെങ്കിലും അതിനെ കവച്ചുവയ്ക്കുന്ന രീതിയിൽ സമ്പന്നർ വർധിച്ചുവരുന്നതുകൊണ്ടാണ്  ലിസ്റ്റിൽ രാജ്ഞി പിന്നോക്കം പോകുന്നത്. ഇതാദ്യമായാണ് ബ്രിട്ടീഷ് രാജ്ഞി സമ്പന്നരുടെ ലിസ്റ്റിൽ ഇത്രയും പിന്നിൽ സ്ഥാനം പിടിക്കുന്നത്.

നിലയിൽ ബ്രിട്ടണിലുള്ള ആയിരം സമ്പന്നരുടെയെല്ലാം സ്വത്ത് മൊത്തത്തിൽ 547 ബില്യൺ പൗണ്ട് വരുമെന്നാണ് കണക്ക്. 2009-ൽ ഇത് 258 ബില്യൺ പൗണ്ട് എന്നതായിരുന്നതാണ് ഇപ്പോൾ 547 ബില്യൺ പൗണ്ടിലെത്തി നിൽക്കുന്നത്. ഇവരുടെ സമ്പത്തിൽ 112 ശതമാനം വർധനയാണ് ഉണ്ടായതെന്ന് സാരം. ലിസ്റ്റിൽ താഴെ സ്ഥാനത്ത് ഇടം പിടിച്ചിരുന്നവരുടെ സമ്പത്ത് പോലും ശരാശരി 100 മില്യൺ പൗണ്ട് ആണെന്നുള്ളതാണ് വസ്തുത. 2009-ലെക്കാൾ 45 മില്യൺ പൗണ്ട് കൂടുതലാണ് ഇത്തരക്കാരുടെ വരുമാനത്തിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 15 മില്യൺ പൗണ്ട് കൂടുതലും. സമ്പത്തിന്റെ കാര്യത്തിൽ കഴിഞ്ഞ 18 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ വ്യത്യാസമാണിത്.

ഹാരി പോർട്ടർ പുസ്തകങ്ങളുടെ രചയിതാവായ ജെ കെ റൗളിങ് 570 മില്യൺ പൗണ്ട് സ്വത്തുമായി ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഹോളിവുഡ് നടനായ ജോർജ് ക്ലൂണിയാണ് ലിസ്റ്റിൽ സ്ഥാനം പിടിച്ച പുതുമുഖക്കാരിലൊരാൾ. 121 മില്യൺ പൗണ്ടാണ് ക്ലൂണിയുടെ വരുമാനം. ഡേവിഡ്- വിക്ടോറിയ ദമ്പതികൾ, അലൻ ഷുഗർ, സംഗീതജ്ഞൻ എൽട്ടൺ ജോൺ തുടങ്ങിയവരും സമ്പന്നരുടെ പട്ടികയിലുള്ള പ്രശസ്തർ ആണ്.

ബ്രിട്ടണിലെ ശരാശരി വരുമാനം വർഷത്തിൽ 25,000 പൗണ്ട് ആണെന്നിരിക്കേ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ഉക്രെയ്ൻകാരൻ ലെൻ ബ്ലവാറ്റ്‌നിക്കിന്റെ സ്വത്തിന്റെ അടുത്തെത്താൻ 526,800 വർഷം ജോലി ചെയ്യണമെന്നതാണ് ഇതിലെ രസകരമായ വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP