Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെളുപ്പിന് മൂന്നിന് നടക്കാനിറങ്ങിയ എലിസബത്ത് രാജ്ഞി പൊലീസുകാരന്റെ വെടിയേറ്റ് മരിക്കാതിരുന്നത് തലനാരിഴയ്ക്ക്; മൂന്നാഴ്ച നീണ്ട രോഗത്തിന് ശേഷം വീണ്ടും ജോലി തുടങ്ങിയ ബ്രിട്ടീഷ് രാജ്ഞിക്ക് ഉറക്കം വരാതിരുന്നപ്പോൾ സംഭവിച്ചത്

വെളുപ്പിന് മൂന്നിന് നടക്കാനിറങ്ങിയ എലിസബത്ത് രാജ്ഞി പൊലീസുകാരന്റെ വെടിയേറ്റ് മരിക്കാതിരുന്നത് തലനാരിഴയ്ക്ക്; മൂന്നാഴ്ച നീണ്ട രോഗത്തിന് ശേഷം വീണ്ടും ജോലി തുടങ്ങിയ ബ്രിട്ടീഷ് രാജ്ഞിക്ക് ഉറക്കം വരാതിരുന്നപ്പോൾ സംഭവിച്ചത്

ക്രിസ്മസിനോടടുപ്പിച്ച് അസുഖബാധിതയായി പൊതു വേദികളിൽ നിന്നും അപ്രത്യക്ഷയായ എലിസബത്ത് രാജ്ഞിയുടെ രോഗത്തെക്കുറിച്ച് ഏറെ അഭ്യൂഹങ്ങൾ സമീപദിവസങ്ങളിലായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തലുണ്ടായിരിക്കുകയാണ്. ഇതനുസരിച്ച് വെളുപ്പിന് മൂന്നിന് നടക്കാനിറങ്ങിയ എലിസബത്ത് രാജ്ഞി പൊലീസുകാരന്റെ വെടിയേറ്റ് മരിക്കാതിരുന്നത് തലനാരിഴയ്ക്കാണെന്നാണ് വ്യക്തമായിരിക്കുന്നത്. മൂന്നാഴ്ച നീണ്ട രോഗത്തിന് ശേഷം വീണ്ടും ജോലി തുടങ്ങിയ ബ്രിട്ടീഷ് രാജ്ഞിക്ക് ഉറക്കം വരാതിരുന്നപ്പോൾ സംഭവിച്ചത് ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. തന്റെ തന്നെ ഗാർഡുമാരിൽ ഒരാളുടെ വെടിയേറ്റ് രാജ്ഞി മരിക്കാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.

ബക്കിങ്ഹാം പാലസ് ഗ്രൗണ്ടിലൂടെ പുലർച്ചെ മൂന്ന് മണിക്ക് രാജ്ഞി നടക്കാനിറങ്ങിയപ്പോഴായിരുന്നു ആ അത്യാഹിതം സംഭവിച്ചത്. ഇരുട്ടത്ത് ഒരു രൂപം നടക്കുന്നത് കണ്ട് ഗാർഡ് അതിനെ ലക്ഷ്യം വച്ച് ഗാർഡ് നിറയൊഴിക്കുകയായിരുന്നു. ഇയാൾ ഇക്കാര്യം രാജ്ഞിയോട് തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.കൊട്ടാരത്തിലേക്ക് ഏതോ ആക്രമി നുഴഞ്ഞ് കയറുകയായിരുന്നുവെന്ന് തെറ്റിദ്ധരിച്ചതിനെ തുടർന്നായിരുന്നു ഗാർഡ് വെടിവച്ചത്. ഈ വെടിയുണ്ട രാജ്ഞിയെ തൊട്ട് തൊട്ടില്ലെന്ന മട്ടിൽ കടന്ന് പോവുകയും ചെയ്തു. ഉറക്കം വരാതിരുന്ന രാജ്ഞി അൽപം ശുദ്ധവായു ശ്വസിക്കാൻ വേണ്ടി ഇറങ്ങി നടക്കുകയാണെന്ന് അയാൾക്ക് പിന്നീടാണ് മനസിലായത്.

താൻ അറിയാതെ വെടിവച്ചതാണെന്നും ക്ഷമിക്കണമെന്നും ഗാർഡ് കുറ്റസമ്മതം നടത്തിയിരുന്നു. ഇനി അടുത്ത തവണ ഇത്തരത്തിൽ അസമയത്ത് നടക്കാനിറങ്ങുകയാണെങ്കിൽ താൻ മുൻകൂട്ടി അറിയിക്കാമെന്നും അതു വഴി അബദ്ധം ആവർത്തിക്കാതിരിക്കാമെന്നും എലിസബത്ത് ഗാർഡിനോട് പറഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. നീണ്ട നാളത്തെ കടുത്ത ജലദോഷത്തിന് ശേഷം ചൊവ്വാഴ്ചയായിരുന്നു രാജ്ഞി തന്റെ തന്റെ ഔദ്യോഗിക പരിപാടികളിൽ വീണ്ടും സജീവമായത്. കടുത്ത ജലദോഷം കാരണം ക്രിസ്മസിനോടനുബന്ധിച്ചുള്ള ചർച്ച് സർവീസുകളിൽ നിന്ന് വരെ രാജ്ഞി വിട്ട് നിന്നിരുന്നു. ഇക്കാരണത്താൽ പുതുവത്സര ദിനത്തിലെ ചർച്ച് സർവീസുകളിലും ഇവർക്ക് പങ്കെടുക്കാനായിരുന്നില്ല.

തുർക്കിയിലെ ഇസ്താംബുളിൽ പുതുവൽസര ദിനത്തിൽ നൈറ്റ് ക്ലബിൽ ഭീകരർ ആക്രമണം നടത്തി 39 പേരെ വധിച്ച സംഭവത്തിൽ അവിടുത്തെ പ്രസിഡന്റിനുള്ള തന്റെ അനുശോചനം ചൊവ്വാഴ്ച രാജ്ഞി അയക്കുകയും ചെയ്തിരുന്നു. രാജ്ഞിക്കും ഭർത്താവിനും ക്രിസ്മസിനോടനുബന്ധിച്ച് കടുത്ത ജലദോഷം ബാധിച്ചതിനാൽ അവർ നോർഫോക്ക് എസ്റ്റേറ്റിലേക്കുള്ള ട്രിപ്പ് വൈകിച്ചിരുന്നു. എന്നാൽ ഫിലിപ്പ് രാജകുമാരൻ ക്രിസ്മസ് ഡേ സർവീസുകൾക്ക് സെന്റ് മഗ്ദലൻസ് ചർച്ചിലേക്ക് പോയപ്പോൾ രാജ്ഞി അകത്തളത്തിൽ തന്നെ കഴിച്ച് കൂട്ടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP