Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുതിര വലിച്ച സ്വർണരഥത്തിൽ യാത്ര; തലയിൽ ചൂടിയത് ഇന്ത്യയിൽനിന്നും അടിച്ചുമാറ്റിയ കോഹിന്നൂർ രത്‌നം; ഭാരമേറിയ വെൽവറ്റ് ഉയർത്താൻ നാലുപേർ; രാജ്ഞിയുടെ എഴുന്നള്ളത്ത് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള രീതി കൈവിടാതെ

കുതിര വലിച്ച സ്വർണരഥത്തിൽ യാത്ര; തലയിൽ ചൂടിയത് ഇന്ത്യയിൽനിന്നും അടിച്ചുമാറ്റിയ കോഹിന്നൂർ രത്‌നം; ഭാരമേറിയ വെൽവറ്റ് ഉയർത്താൻ നാലുപേർ; രാജ്ഞിയുടെ എഴുന്നള്ളത്ത് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള രീതി കൈവിടാതെ

ഴുകിലോയോളം ഭാരമുള്ള വെൽവറ്റ് അംഗവസ്ത്രം, ഒന്നേകാൽ കിലോയോളം തൂക്കമുള്ള കിരീടം തലയിൽ. 89-ാം വയസ്സിൽ ഇതൊക്കെ പേറിയെത്തുമ്പോൾ ആരായാലും വിഷമിച്ചുപോകും. ബ്രിട്ടീഷ് പാർലമെന്റിൽ 62-ാം തവണ തന്റെ നയപ്രഖ്യാപന പ്രസംഗത്തിനായെത്തിയ എലിസബത്ത് രാഞ്ജി പാർലമെന്റിലേക്ക് കടക്കാൻ തെല്ലൊന്ന് വിഷമിച്ചു. ഫിലിപ്പ് രാജകുമാരൻ കൈപിടിച്ച് രാജ്ഞിയെ പാർലമെന്റിലേക്ക് നയിച്ചു.

വെള്ളി നിറമുള്ള അംഗവസ്ത്രവും അതിന് യോജിക്കുന്ന വെള്ളി കൊണ്ടുള്ള ഹാൻഡ്ബാഗും ഷൂവും നെക്ക്‌ലേസുമണിഞ്ഞ രാജ്ഞി ബ്രിട്ടീഷ് പാർലമെന്റിലെത്തിയത് നൂറ്റാണ്ടുകളായി പാലിക്കുന്ന ചട്ടങ്ങൾ പിന്തുടർന്നുകൊണ്ടുതന്നെ. ബക്കിങ്ങാം കൊട്ടാരത്തിൽനിന്ന് കുതിരകളെ പൂട്ടിയ രഥത്തിലെത്തിയ രാജ്ഞി പാർലമെന്റിലേക്ക് കടക്കുമ്പോൾ, നാലുപേർ ചേർന്നാണ് വെൽവറ്റ് അംഗവസ്ത്രം ഏന്തിയത്.

ഇന്ത്യയിൽനിന്ന് കടത്തിക്കൊണ്ടുപോയ അമൂല്യമായ കോഹിന്നൂർ രത്‌നമുൾപ്പെടെ 2868 രത്‌നങ്ങളും 273 പേളുകളും 17 സഫയറുകളും 11 എമറാൾഡുകളും അഞ്ച് റൂബിയും പതിച്ച കിരീടം നേരത്തെതന്നെ ബക്കിങ്ങാം കൊട്ടാരത്തിൽനിന്ന് പാർലമെന്റിലേക്ക് എത്തിച്ചിരുന്നു. പാർലമെന്റ് കവാടത്തിൽനിന്ന് അത് രാജ്ഞി അണിയുകയായിരുന്നു. രണ്ടരമണിക്കൂർ നേരം കിരീടമണിഞ്ഞ് പാർമെന്റിൽ നിൽക്കേണ്ടിവന്നത് രാജ്ഞിയെ കുഴക്കുകയും ചെയ്തു.

ചാൾസ് രാജകുമാരനും കാമില രാജകുമാരിയും രാജ്ഞിയുടെ നയപ്രഖ്യാപനത്തിന് സാക്ഷിയാവാൻ പാർലമെന്റിലെത്തിയിരുന്നു. മറ്റ് രാജകുടുംബാഗങ്ങളും അവരുടെ കർത്തവ്യം നിർവഹിക്കുന്നതിനായി പാർലമെന്റിലെത്തി. കുതിരകളെപൂട്ടിയ ഔദ്യോഗിക രഥത്തിൽ കുതിരപ്പട്ടാളത്തിന്റെ അകമ്പടിയോടെയായിരുന്നു രാജകുടുംബാംഗങ്ങളുടെ യാത്ര.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP