Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിലകൂടിയ കൂളിങ് ഗ്ലാസും 2300 പൗണ്ട് വിലയുള്ള മാക്യൂൻ ഉടുപ്പും ധരിച്ചു കേയ്റ്റ് എത്തി; തൊട്ടു പിന്നിൽ സാദിഖ് ഖാൻ; വിംബിൾഡണിൽ നിറഞ്ഞും രാജകുമാരി

വിലകൂടിയ കൂളിങ് ഗ്ലാസും 2300 പൗണ്ട് വിലയുള്ള മാക്യൂൻ ഉടുപ്പും ധരിച്ചു കേയ്റ്റ് എത്തി; തൊട്ടു പിന്നിൽ സാദിഖ് ഖാൻ; വിംബിൾഡണിൽ നിറഞ്ഞും രാജകുമാരി

ലണ്ടൻ: വിംബിൾഡണിൽ ബ്രിട്ടീഷ് നമ്പർ വൺ ആൻഡി മുറേ തന്റെ സെക്കൻഡ് വിംബിൾഡൺ ടൈറ്റിൽ നേടുന്ന ആവേശകരമായ മത്സരം കാണുന്നതിന് എത്തിയ കേയ്റ്റ് രാജകുമാരി അവിടെയും തിളങ്ങുന്ന താരമായി. വിലകൂടിയ കൂളിങ് ഗ്ലാസും 2300 പൗണ്ട് വിലയുള്ള മാക്യൂൻ ഉടുപ്പും ധരിച്ചായിരുന്നു രാജകുമാരി ഏവരുടെയും ശ്രദ്ധാകേന്ദ്രമായിത്തീർന്നത്.

മത്സരം കാണാൻ തൊട്ടുപിറകിൽ ലണ്ടൻ മേയർ സാദിഖ് ഖാനും ഉണ്ടായിരുന്നു. വില്യം രാജകുമാരനൊപ്പം റോയൽ ബോക്സിലിരുന്നായിരുന്നു കേയ്റ്റ് കളി കണ്ട് ആവേശഭരിതയായത്.

മുറേയുടെ കളി കണ്ട് പലപ്പോഴും ആവേശമടക്കാൻ രാജകുമാരി പാടുപെടുന്നത് കാണാമായിരുന്നു. കനേഡിയൻ താരമായ മിലോസ് റാഓണിക്കിനെ തറ പറ്റിച്ചായിരുന്നു മുറേ തന്റെ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

കളിയുടെ ഓരോ ഘട്ടത്തിലും അതിനനുസരിച്ചുള്ള ഭാവങ്ങൾ കൃത്രിമമില്ലാതെ കേയ്റ്റിന്റെ മുഖത്ത് മിന്നിമറഞ്ഞിരുന്നു. പിപ്പ മിഡിൽടൺ, സിലെന്ന മില്ലെർ, ബേവൺസ്, എല്ലെൻ ഡെ ഗെനേറെസ്, ഹെയ്ദി ക്ലും, നതാലി പോർട്ട്മാൻ, ഐറിന ഷായ്ക്, തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ ഇപ്രാവശ്യം വിംബിൾഡണിലെത്തിയിരുന്നെങ്കിലും അവരെയെല്ലാം നിഷ്പ്രഭരാക്കുന്ന വേഷഭൂഷാദികളോടെയാണ് കേയ്റ്റ് മത്സരം കാണാനെത്തിയത്.

ഈ വർഷം ഇത് രണ്ടാം തവണയാണ് കേയ്റ്റ് എസ്ഡബ്ലൂ19ൽ എത്തുന്നത്. വ്യാഴാഴ്ച എത്തിയപ്പോൾ കേയ്റ്റ് മഞ്ഞ് നിറത്തിലുള്ള റോക്സാൻഡ് വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. എന്നാൽ ഇന്നലെ കേയ്റ്റ് എത്തിയത് തന്റെ പ്രിയപ്പെട്ട ഡിസൈനൽ ലേബൽസായ അലക്സാണ്ടർ മാക്യൂന്റെ വസ്ത്രമണിഞ്ഞിട്ടാണ്. ഒസ്ബസഷൻ പ്രിന്റാണ് ഈ ഡ്രസിന് മുകളിലുള്ളത്. ചെറിയ ചിത്രശലഭങ്ങൾ, രത്നങ്ങൾ,തുടങ്ങിയവയുടെ പ്രിന്റുകളാണീ വസ്ത്രത്തിന് മുകളിലുള്ളത്.ഐവറി കളർ പശ്ചാത്തലത്തിലാണീ പ്രിന്റുകളുള്ളത്. ബ്രിട്ടീഷ് ഡിസൈനറുടെ പ്രീ-ഫാൾ കളക്ഷനിൽ ഉൾപ്പെടുന്ന വസ്ത്രമാണിത്.

ഇതിന് പുറമെ 39 പൗണ്ട് വിലയുള്ള സ്‌കോട്ടിഷ് ബ്രാൻഡ് കമ്മലുകളാണ് കേയ്റ്റ് ധരിച്ചിരുന്നത്. ഈ വർഷം ആദ്യം ഇന്ത്യയിലേക്കുള്ള യാത്രയിലും ഇവ കേയ്റ്റ് ധരിച്ചിരുന്നു.മാച്ച് തുടങ്ങുമ്പോൾ കേയ്റ്റും വില്യമും തങ്ങളുടെ റേ-ബാൻ ഗ്ലാസുകൾ ധരിച്ചിരുന്നു.കടുത്ത വെയിലിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയായിരുന്നു ഇത്. മാച്ചിന് ശേഷം ദമ്പതികൾ ആൻഡി മുറേയെ ചരിത്ര നേട്ടം കൈവരിച്ചതിന് അഭിനന്ദിക്കുകയും ചെയ്തിരുന്നു. മുറേയുടെ അഞ്ച് മാസം പ്രായമുള്ള മകളായ സോഫിയയുടെ വിശേഷങ്ങൾ ചോദിച്ചറിയാനും വില്യം മറന്നില്ല. അവൾ സുഖമായിരിക്കുന്നുവെന്നും കഴിഞ്ഞ മൂന്ന് രാത്രികളിലായി നന്നായി ഉറങ്ങുന്നുവെന്നും മുറേ മറുപടിയേകിയിരുന്നു.തുടർന്ന് ചാർലറ്റ് രാജകുമാരിയുടെ സുഖവിവരങ്ങൾ മുറേയും തിരക്കിയിരുന്നു.

ആൾ ഇംഗ്ലണ്ട് ക്ലബിലേക്കുള്ള കേയ്റ്റിന്റെ രണ്ടാമത്തെ സന്ദർശനമാണിത്. സെറീന വില്യംസിന്റെ മത്സരം കാണാനായിരുന്നു ഇതിന് മുമ്പ് കേയ്റ്റ് എത്തിയിരുന്നത്. എന്നാൽ വില്യം രാജകുമാരൻ ഈ വർഷം ആദ്യമായാണ് കളി കാണാനെത്തുന്നത്. ബെനഡിക്ട് കുംബെർബാച്ച്, ഭാര്യ സോഫി ഹണ്ടർ, ഹുഗ് ഗ്രാന്റ്, ബ്രാഡ്ലെ കോപ്പർ, ഡേവിഡ് കാമറോൺ, നിക്കോള സ്ടുർജൻ തുടങ്ങിയ നിരവധി പ്രമുഖർ കളി കാണാനെത്തിയിരുന്നു. കേയ്റ്റിനും വില്യമിനും പുറമെ മറ്റ് നിരവധി രാജകുടുംബാഗങ്ങളും കളി കാണാനെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP