Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്രിസ്മസ് കുർബാനയ്ക്ക് ശ്രദ്ധ നേടിയത് പച്ചക്കോട്ടും തൊപ്പിയും ധരിച്ചെത്തിയ സുന്ദരിയായ കേറ്റ്; ബ്രിട്ടീഷ് രാജ കുടുംബങ്ങൾ ക്രിസ്മസ് ആഘോഷിച്ചത് ഇങ്ങനെ

ക്രിസ്മസ് കുർബാനയ്ക്ക് ശ്രദ്ധ നേടിയത് പച്ചക്കോട്ടും  തൊപ്പിയും ധരിച്ചെത്തിയ സുന്ദരിയായ കേറ്റ്; ബ്രിട്ടീഷ് രാജ കുടുംബങ്ങൾ ക്രിസ്മസ് ആഘോഷിച്ചത് ഇങ്ങനെ

മീപകാലത്തായി നടന്ന മിക്ക രാജകീയ ചടങ്ങുകളിലും വിരുന്നുകളിലും ശ്രദ്ധാകേന്ദ്രമാകുന്നത് കേറ്റ് രാജകുമാരിയാണ്. പലപ്പോഴും തന്റെ സവിശേഷതയാർന്ന ഉടയാടകളുടെ പേരിലാണ് കേറ്റ് ചടങ്ങുകളിൽ വേറിട്ട് നിന്നത്. ഇപ്പോഴിതാ രാജകീയ കുടുംബത്തിന്റെ ഔദ്യോഗിക ക്രിസ്മസ് ആഘോഷത്തിലും വ്യത്യസ്തമാർന്ന വേഷവിതാനവുമായി കേറ്റ് തിളങ്ങിയിരിക്കുകയാണ്. ക്രിസ്മസ് കുർബാനയ്ക്ക് രാജകുമാരിയെത്തിയത് പച്ചക്കോട്ടും തൊപ്പിയുമണിഞ്ഞ് പതിവിലുമധികം സുന്ദരിയായാണ്.

സാൻഡ്രിൻഗാം എസ്റ്റേറ്റിലെ ചർച്ചിലെ ക്രിസ്മസ് സർവീസിനായി നടന്ന് നീങ്ങുന്ന കേറ്റിന്റെയും വില്യം രാജകുമാരന്റെയും ചിത്രം ആരുടെയും മനം കവരുന്നതായിരുന്നു.70 പൗണ്ട് വിലയുള്ള ഗ്രേറ്റ് പ്ലെയിൻസിന്റെ പാറ്റേൺഡ് ഡ്രസായിരുന്നു രാജകുമാരി ധരിച്ചിരുന്നത്. ഇതിന് മുകളിൽ ലോംഗ് ബെൽറ്റഡ് പച്ച കോട്ടും അണിഞ്ഞിരുന്നു. ഇതിനൊപ്പം പ ച്ച തൊപ്പിയും അക്വാട്ടാലിയ ബൂട്ട്‌സും കൂടിച്ചേർന്നപ്പോൾ രാജകുമാരിയുടെ വസ്ത്രത്തിന് സവിശേഷതയേറിയിരുന്നു.കികി മാക് ഡോണൗഗിന്റെ ആഭരണങ്ങളായിരുന്നു അവർ കാതിൽ ധരിച്ചിരുന്നത്.

സാൻഡ്രിൻഗാമിലെ രാജകീയ ഭവനത്തിൽ നിന്നും കാൽനടയായിട്ടായിരുന്നു ഇവർ സെന്റ് മേരി മഗ്ദനല ചർച്ചിലേക്ക് ക്രിസ്മസ് കുർബാനയ്ക്കായി എത്തിയിരുന്നത്. ഇവർക്കൊപ്പം രാജ്ഞിയും ചാൾസ് രാജകുമാരനും ഡചസ് ഓഫ് കോൺ വാൾ ആയ കാമില്ലയും ഹാരി രാജകുമാരനും അണി ചേർന്നിരുന്നു. ആകർഷകമായ ഒരു ചുവപ്പ് കോട്ടായിരുന്നു ചടങ്ങിന് രാജ്ഞി ധരിച്ചിരുന്നത്. രാജ്ഞി ബെന്റ്‌ലെയിലായിരുന്നു ചടങ്ങിനെത്തിയിരുന്നത്. കേറ്റിന്റെയും വില്യമിന്റെയും രണ്ടു വയസ് പ്രായമുള്ള ജോർജ് രാജകുമാരൻ ആദ്യമായായിരുന്നു ഈ ചടങ്ങിന് പങ്ക് കൊണ്ടിരുന്നത്. എന്നാൽ ഏഴ് മാസം പ്രായമുള്ള ചാർലറ്റ് രാജകുമാരിയെ വീട്ടിലാക്കിയായിരുന്നു അവർ ചടങ്ങിനെത്തിയത്.

യോർക്കിലെ ഡ്യൂക്ക് അദ്ദേഹത്തിന്റെ മക്കളായ യൂജിൻ ബിയാട്രീസ് എന്നിവർക്കൊപ്പമായിരുന്നു ചടങ്ങിനെത്തിയത്. ഇതിനൊപ്പം നിരവധി രാജകുടുംബാംഗങ്ങളും മറ്റ് അഭ്യുദയകാംക്ഷികളും ഒത്തു ചേർന്നിരുന്നു. മഴ കാരണം മിക്കവരും ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയിരുന്നു. എന്നാൽ ഹാരി രാജകുമാരൻ അഭ്യുദയകാംക്ഷികളോട് സംസാരിക്കാൻ സമയം കണ്ടെത്തിയിരുന്നു.

എന്നാൽ ഈ സമയം രാജകുടുംബത്തിലെ മുതിർന്നവർ സാൻഡ്രിംഗാമിലെ രാജകീയ ഭവനത്തിലേക്ക് ക്രിസ്മസ് ലഞ്ചിനായി മടങ്ങിയിരുന്നു. വില്യമും കേറ്റും ആന്മർഹാളിലേക്കായിരുന്നു മടങ്ങിയത്. അവിടെ വിപുലമായ ക്രിസ്മസ് ആഘോഷങ്ങളായിരുന്നു സജ്ജമാക്കിയിരുന്നത്. വർണാഭമായ അലങ്കാരങ്ങളായിരുന്നു അവിടെ ക്രിസ്മസ് ആഘോഷത്തിനായി തയ്യാറാക്കിയിരുന്നത്. ചെറുതും വലുതുമായ രണ്ട് ക്രിസ്മസ് ട്രീകൾ അവിടെ അലങ്കരിച്ചിരുന്നു. അതിൽ ചെറുത് ജോർജ് രാജകുമാരനും ചാർലറ്റ് രാജകുമാരിക്കും വേണ്ടിയുള്ളതായിരുന്നു. നോർഫോക്കിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് മേൽനോട്ടം നൽകാൻ രാജ്ഞി കഴിഞ്ഞയാഴ്ച ട്രെയിനിൽ എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP