Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുടിയേറ്റക്കാരന്റെ ജീവിതം കൂടുതൽ ദുരിതപൂർവ്വം ആകുമോ? ബ്രിട്ടനിലെ തെരുവിലൂടെ നടന്ന ഇന്ത്യൻ യുവാവിനെ വംശീയ വിദ്വേഷം മൂലം ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്

കുടിയേറ്റക്കാരന്റെ ജീവിതം കൂടുതൽ ദുരിതപൂർവ്വം ആകുമോ? ബ്രിട്ടനിലെ തെരുവിലൂടെ നടന്ന ഇന്ത്യൻ യുവാവിനെ വംശീയ വിദ്വേഷം മൂലം ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്

ലണ്ടൻ: വലത് പക്ഷ മാദ്ധ്യമങ്ങളുടെ നിരന്തരമായ കുടിയേറ്റ വിരുദ്ധ വാർത്തകളും ഇസ്ലാമിക തീവ്രവാദത്തിന്റെ കടന്ന് കയറ്റവും ഏഷ്യക്കാരുടെ ജീവിതം ദുരിത പൂർവ്വമാക്കുമെന്നതിന് പുതിയൊരു തെളിവ് കൂടി. ബർമിങ്ഹാം തെരുവിലൂടെ വെറുതെ നടന്ന് പോയ ഇന്ത്യൻ വംശജനായ യുവാവിനെ ഒരു സംഘം വംശീയ വാദികൾ നിർദ്ദയം മർദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് ബ്രിട്ടണിലെ കുടിയേറ്റക്കാർ ആശങ്കയിലായത്. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒറ്റയ്ക്ക് തെരുവിൽ ഇറങ്ങാൻ ഭയം ഉണ്ടാക്കുന്ന സംഭവമാണ് ഇത് വ്യാഖാനിക്കപ്പെടുന്നത്. നടന്നു പോകുകയായിരുന്ന സിഖ് യുവാവിനെ യാതോരു പ്രകോപനവുമില്ലാതെയാണ് മർദ്ദിച്ച് അവശനാക്കിയത്. സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ പ്രചരിച്ചതോടെ കുടിയേറ്റക്കാർക്കിയടിൽ ആശങ്കയേറിയിരിക്കുകയാണ്.

ബ്രോഡ് സ്ട്രീറ്റിലൂടെ നടക്കുകയായിരുന്ന യുവാവിനെ ഒരു വെള്ളക്കാരനാണ് തുരുതുരെ ഇടിച്ചും തൊഴിച്ചും മർദ്ദിച്ചത്. പിന്നീട് ഏതാനും പേർകൂടി ആക്രമിയോടൊപ്പം കൂടി യുവാവിനെ വളഞ്ഞിട്ട് മർദ്ദിക്കാൻ തുടങ്ങി. ഇതു തുടരുന്നതിനിടെ കൂടുതൽ ആളുകൾ തിങ്ങിക്കൂടിയെങ്കിലും ആരും തടയാനോ യുവാവിനെ രക്ഷപ്പെടുത്താനോ മുന്നോട്ടു വന്നില്ല. അപ്രതീക്ഷിത ആക്രമണത്തിൽ നിന്ന് രക്ഷതേടാൻ യുവാവ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും നിർത്താതെയുള്ള ഇടി മുഴുവൻ യുവാവിനു കൊണ്ടു. കൈകൾ കൊണ്ട് മുഖം മറച്ചതിനാൽ മുഖത്ത് കാര്യമായി ഇടിയേറ്റിട്ടില്ല. ഈ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചതോടെ സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവ് ആക്രമിക്കപ്പെടുന്നതിനിടെ മറ്റൊരാൾ കൂടി തെറിച്ച് വീഴുന്നതായി വീഡിയോയിൽ മിന്നി മറയുന്നുണ്ട്. സംഭവത്തിൽ ഇയാൾക്കും പരിക്കേറ്റതായി സംശയിക്കപ്പെടുന്നു.

ഫേസ്‌ബുക്കിൽ പ്രചരിച്ച ഈ വിഡിയോ ദൃശ്യങ്ങളോട് കടുത്ത പ്രതികരണമായുണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്നവരിൽ ഒരാൾ പോലും തടയാൻ ശ്രമിക്കാത്തത് സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യപ്പെട്ടു. ഡെയ്‌ലി സിഖ് അപ്‌ഡേറ്റ്‌സ് എന്ന ഫേസ്‌ബുക്ക് പേജിലും ഈ വീഡിയോ വലിയ ചർച്ചയായി. ആക്രമണത്തിനിരയായവരോട് മുന്നോട്ടു വന്ന് പരാതി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്. ഞായറാഴ്ചയാണ് സംഭവമുണ്ടായതെന്ന് സംശയിക്കപ്പെടുന്നതായി വെസ്റ്റ് മിഡ്‌ലാന്റ് പൊലീസ് പറഞ്ഞു. മതവൈര്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഗൗരവത്തിലെടുക്കുമെന്ന് ഉറപ്പുനൽകുന്നതായും പൊലീസ് അറിയിച്ചു.



എന്താണ് സംഭവിച്ചതെന്ന് സ്ഥിരീകരിക്കാൻ പൂർണ അന്വേഷണം നടത്തിയ ശേഷമേ കഴിയൂവെന്നും ആക്രമിക്കപ്പെട്ടെന്ന പരാതിയുമായി ഇതുവരെ ആരും മുന്നോട്ടു വന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വീഡിയോയിൽ കാണുന്ന ആക്രമത്തിനിരയായ ആളോ സംഭവത്തിനു ദൃക്‌സാക്ഷിയായ ആരെങ്കിലുമോ മുന്നോട്ട് വരാൻ തയാറാകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. 101-ൽ വിളിച്ചോ 0800 555 111 എന്ന നമ്പറിൽ ക്രൈംസ്റ്റോപ്പേഴ്‌സിനോ വിവരം നൽകുന്നവരുടെ സ്വകാര്യത മാനിക്കുമെന്നും പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP