Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെലിഞ്ഞുണങ്ങി എല്ലും തോലുമായ ഭാര്യയെ രക്ഷിക്കാൻ ഭർത്താവിന്റെ ഫണ്ട് പിരിവ്; 18 കിലോ മാത്രം തൂക്കമുള്ള 37-കാരിയുടെ കഥ

മെലിഞ്ഞുണങ്ങി എല്ലും തോലുമായ ഭാര്യയെ രക്ഷിക്കാൻ ഭർത്താവിന്റെ ഫണ്ട് പിരിവ്; 18 കിലോ മാത്രം തൂക്കമുള്ള 37-കാരിയുടെ കഥ

രുകാലത്ത് ആരെയും ആകർഷിച്ചിരുന്ന സുന്ദരിയായിരുന്നു റേച്ചൽ ഫാറൂഖ്. എന്നാൽ, പത്തുവർഷം മുമ്പ് ബാധിച്ച വിശപ്പില്ലായ്മ റേച്ചലിനെ ഇന്ന് വെറും 18-കിലോ ഭാരമുള്ള എല്ലുംകൂടാക്കി മാറ്റിയിരിക്കുന്നു. റേച്ചലിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഭർത്താവ് റോഡ് എഡ്മൺസൺ.

37-കാരിയായ റേച്ചലും എഡ്മൺസണും ചേർന്ന് ചികിത്സാ സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ യുട്യൂബിലുണ്ട്. ഈ വീഡിയ കണ്ട പലരും കൈയയച്ച് സഹായിക്കുകയും ചെയ്തു. ചികിത്സാർഥം 140,000 ഡോളർ അവർ സമാഹരിച്ചുകഴിഞ്ഞു. ഗോഫണ്ട്മി എന്ന സംഘടനയിലൂടെയാണ് ഇത്രയും തുക സമാഹരിക്കാനായത്.

സതേൺ കാലിഫോർണിയയിലെ സാൻ ക്ലെമന്റെയിലുള്ള വീട്ടിലാണ് റേച്ചലും എഡ്മൺസണും താമസിക്കുന്നത്. നേരെ നിൽക്കാൻ പോലുമുള്ള ആരോഗ്യമില്ലാത്ത റേച്ചലിനെ ചികിത്സിക്കാൻ സാധാരണ ആശുപത്രികൾ തയ്യാറാകാറില്ല.

ജീവൻ നിലനിർത്താനായ കുറഞ്ഞ ശരീരഭാരം പോലും അവർക്കില്ല എന്നതാണ് കാരണം. ഈറ്റിങ് ഡിസോർഡറുകൾക്കായുള്ള ഡെൻവറിലെ പ്രത്യേക ആശുപത്രിയിലാണ് ചികിത്സ നൽകുന്നത്.

തൽക്കാലം വീട്ടിൽനിന്നുതന്നെ ചികിത്സ നൽകി, റേച്ചലിന് എഴുന്നേറ്റ് നിൽക്കാനുള്ള ആരോഗ്യം നേടിയതിനുശേഷമേ ഡെൻവറിലേക്ക് പോകൂ. അതുവരെ ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും തെറാപ്പിസ്റ്റിന്റെയും സേവനം വീട്ടിൽത്തന്നെ ലഭ്യമാക്കിയിട്ടുണ്ട്. യാത്ര ചെയ്യാനുള്ള ആരോഗ്യമാകുന്നതുവരെ കാത്തിരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.

ആരോഗ്യവതിയായിരുന്ന കാലത്ത് മോഡലിങ്ങ് താരമായിരുന്നു റേച്ചൽ. തന്റെ സ്വന്തം ജിംനേഷ്യത്തിൽ പേഴ്‌സണൽ ട്രെയ്‌നറായെത്തിയ എഡ്മൺസണുമായി അവർ പ്രണയത്തിലാവുകയായിരുന്നു. സുന്ദരമായ ദാമ്പത്യത്തെ വൈകാതെ റേച്ചലിന്റെ അസുഖം കീഴ്‌മേൽ മറിച്ചു. വിശപ്പില്ലായ്മയാണ് പിന്നീട് ഗുരുതരമായ അനാരോഗ്യത്തിലേക്ക് അവരെ തള്ളിവിട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP