Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമപ്രവർത്തകയുടെ നിതംബത്തിൽ ബോധപൂർവം സ്പർശിച്ചു; പരാതി ഉയർന്നപ്പോൾ തന്നെ രാജി വച്ചൊഴിഞ്ഞ് ബ്രിട്ടീഷ് പ്രതിരോധമന്ത്രി; തൊട്ടും തലോടിയും അശ്ലീലം പറഞ്ഞും രസിച്ച നിരവധി എംപിമാർക്കും മന്ത്രിമാർക്കും പണി തെറിച്ചേക്കും; ബ്രെക്സിറ്റ് പ്രതിസന്ധിക്കിടയിൽ തെരേസ മേയെ തേടി മറ്റൊരു വൻ പ്രതിസന്ധി കൂടി

മാധ്യമപ്രവർത്തകയുടെ നിതംബത്തിൽ ബോധപൂർവം സ്പർശിച്ചു; പരാതി ഉയർന്നപ്പോൾ തന്നെ രാജി വച്ചൊഴിഞ്ഞ് ബ്രിട്ടീഷ് പ്രതിരോധമന്ത്രി; തൊട്ടും തലോടിയും അശ്ലീലം പറഞ്ഞും രസിച്ച നിരവധി എംപിമാർക്കും മന്ത്രിമാർക്കും പണി തെറിച്ചേക്കും; ബ്രെക്സിറ്റ് പ്രതിസന്ധിക്കിടയിൽ തെരേസ മേയെ തേടി മറ്റൊരു വൻ പ്രതിസന്ധി കൂടി

15 വർഷങ്ങൾക്ക് മുമ്പ് ജൂലിയ ഹാർട്ലെ-ബ്രീവെർ എന്ന മാധ്യമപ്രവർത്തകയുടെ നിതംബത്തിൽ ബോധപൂർവം സ്പർശിച്ചുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി മൈക്കൽ ഫാലൻ രാജി വച്ചു. മന്ത്രിമാരും എംപിമാരുമായി ബന്ധപ്പെട്ട അശ്ലീല സംഭവങ്ങളെ സംബന്ധിച്ച ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ വഴിത്തിരിവുണ്ടാക്കുന്ന രാജിയുണ്ടായിരിക്കുന്നത്. 15 വർഷങ്ങൾക്ക് മുമ്പുണ്ടായ സംഭവത്തിലാണ് ഫാലൻ ഇപ്പോൾ രാജി വയ്ക്കേണ്ടി വന്നിരിക്കുന്നത്. അതിനാൽ തൊട്ടും തലോടിയും അശ്ലീലം പറഞ്ഞും രസിച്ച നിരവധി മറ്റ് എംപിമാർക്കും മന്ത്രിമാർക്കും പണി തെറിക്കാനുള്ള സാധ്യതയും ഇതോടെ വർധിച്ചിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റ് പ്രതിസന്ധിക്കിടയിൽ തെരേസ മേയെ തേടി മറ്റൊരു വൻ പ്രതിസന്ധി കൂടിയെത്തിയിരിക്കുകയാണ്.

തന്റെ പൂർവകാല പെരുമാറ്റങ്ങൾ സായുധസേനയ്ക്ക് ആവശ്യമായ ഉയർന്ന നിലവാരം പുലർത്തുന്നതായിരുന്നില്ലെന്നാണ് തന്റെ രാജിക്കത്തിൽ ഫാലൻ വെളിപ്പെടുത്തിയിരിക്കുന്നത്. ജൂലിയയെ അപമാനിക്കുന്ന വിധത്തിൽ ഫാലൻ തുടർച്ചയായി ശ്രമിച്ചിരുന്നുവെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ട് 36 മണിക്കൂറുകൾക്ക് ശേഷമാണ് പ്രതിരോധമന്ത്രി രാജി വച്ചിരിക്കുന്നത്. ഫാലനുമായി ബന്ധപ്പെട്ട് മറ്റ് നിരവധി ആരോപണങ്ങളും അദ്ദേഹം വെസ്റ്റ്മിൻസ്റ്റർ ഗോസിപ്പുകളിലെ കേന്ദ്രബിന്ദുവായിരുന്നുവെന്നും ചീഫ് വിപ്പ് ഗാവിൻ വില്ല്യംസൻ പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് മുന്നറിയിപ്പേകുകയും ചെയ്തിട്ടുണ്ട്.

ഇതിനാൽ ഫാലനെ സ്ഥാനത്ത് നിന്നും പുറത്താക്കാൻ ചീഫ് വിപ്പ് തെരേസയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നുവെന്നാണ് ഒരു ഉറവിടം വെളിപ്പെടുത്തുന്നത്. എന്നാൽ താൻ പിടിക്കപ്പെട്ടുവെന്നുറപ്പായപ്പോൾ ഫാലൻ സ്വയം രാജിവച്ചൊഴിയാൻ തയ്യാറാവുകയായിരുന്നുവെന്നാണ് മറ്റു ചിലർ വെളിപ്പെടുത്തുന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഫാലൻ പത്രപ്രവർത്തകയായ ബ്രൈയോണി ഗോർഡനെ ഒരു പാർട്ടിക്കിടയിൽ വച്ച് ' വൃത്തികെട്ട സ്ത്രീ' എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. താൻ ഇതിലും കൂടുതൽ അധാർമിക പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കാൻ ഫാലൻ നിർബന്ധിതനായിട്ടുണ്ടെന്നാണ് ഒരു ഉറവിടം ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.

15 വർഷങ്ങൾക്ക് മുമ്പ് തനിക്ക് ഫാലനിൽ നിന്നുമുണ്ടായ ദുരനുഭവം സ്ഥിരീകരിച്ച് ജൂലിയ ടാക്ക് റേഡിയോവിലൂടെ കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഫാലന്റെ രാജിയോടെ തന്റെ കാബിനറ്റ് അടിയന്തിരമായി പുനക്രമീകരിക്കാൻ തെരേസ നിർബന്ധിതയായിരിക്കുകയാണ്. ബ്രെക്സിറ്റ് തികഞ്ഞ അനിശ്ചിതത്വത്തിലൂടെ കടന്ന് പോകുന്ന ഈ വേളയിൽ ഈ തലവേദന കൂടി പ്രധാനമന്ത്രിക്ക് നേരിടേണ്ടി വന്നിരിക്കുകയാണ്. ഇമിഗ്രേഷൻ മിനിസ്റ്റർ ബ്രാൻഡൻ ലെവിസിനെയോ അല്ലെങ്കിൽ സെക്യൂരിറ്റി മിനിസ്റ്റർ ബെൻ വാലാസിനെയോ പ്രതിരോധമന്ത്രിയായി നിയമിക്കുമെന്നാണ് സൂചന.

എന്നാൽ ആദ്യമായി ഒരു വനിതയെ പ്രതിരോധ മന്ത്രിയായി നിയമിക്കാനും ചില ടോറികൾ തെരേസയോട് ആവശ്യപ്പെടുന്നുണ്ട്. മന്ത്രിമാരും എംപിമാരും ഉൾപ്പെട്ട ലൈംഗിക കുറ്റങ്ങൾ വർധിച്ച് വരുന്ന ഈ കാലത്ത് അതിനെ പ്രതിരോധിക്കുന്നതിന് ശക്തമായ നിയമങ്ങൾ കൊണ്ടു വരേണ്ടിയിരിക്കുന്നുവെന്ന് ഇക്കഴിഞ്ഞ ദിവസമായിരുന്നു തെരേസ ആഹ്വാനം ചെയ്തിരുന്നത്. ദിവസങ്ങൾ തികയുന്നതിന് മുമ്പെ അത്തരമൊരു ആരോപണത്തിൽ അകപ്പെട്ട് സ്വന്തം പ്രതിരോധ സെക്രട്ടറിയെ തന്നെ പുറത്താക്കേണ്ടി വന്ന ഗതികേടിലാണ് തെരേസ ചെന്നെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP