Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ട് റോൾസ് റോയ്‌സുള്ള പാസ്റ്റർക്ക് ദൈവ വചനം പ്രഘോഷിക്കാൻ ഒരു സ്വകാര്യ വിമാനം വാങ്ങാൻ മോഹം; വിശ്വാസികളിൽ നിന്നും ഊർജ്ജിത പണപ്പിരിവ്

രണ്ട് റോൾസ് റോയ്‌സുള്ള പാസ്റ്റർക്ക് ദൈവ വചനം പ്രഘോഷിക്കാൻ ഒരു സ്വകാര്യ വിമാനം വാങ്ങാൻ മോഹം; വിശ്വാസികളിൽ നിന്നും ഊർജ്ജിത പണപ്പിരിവ്

ണ്ട് ആഢംബര വീടുകളും രണ്ടു റോൾസ് റോയ്‌സ് കാറുകളുമടക്കം 27 ദശലക്ഷം ഡോളറിന്റെ ആസ്തിയുള്ള അമേരിക്കൻ പാസ്റ്റർ റവ. ക്രെഫ്‌ലോ ഡോളർ പുതിയൊരു പണപ്പിരിവ് യജ്ഞവുമായി രംഗത്തിറങ്ങിയിരിക്കുന്നു. യേശുവിന്റെ വചനം കേൾക്കാനായി കാത്തിരിക്കുന്നവരിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ 65 ദശലക്ഷം ഡോളറാണ് വിലയുള്ള ഗൾഫ്‌സ്ട്രീം ജി 650 സ്വാകാര്യ വിമാനം വാങ്ങാൻ പണം സ്വരൂപിക്കുകയാണ് ലക്ഷ്യം. മൂന്നൂറ് ഡോളറിൽ കുറയാത്ത സംഖ്യ ഓരോരുത്തരും സംഭാവന ചെയ്തു സഹായിക്കണമെന്ന് രണ്ട് ലക്ഷം പേരോട് ഇദ്ദേഹം ആവശ്യപ്പെടുന്നു. സ്വന്തം വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് അമേരിക്കയിലെ പ്രശസ്തരായ ടെലിവാഞ്ചലിസ്റ്റുകളിലൊരാളായ 53കാരൻ റവ. ക്രെഫ്‌ലോ സഹായമഭ്യർത്ഥിക്കുന്നത്.

സമ്പന്നത മുഖ മുദ്രയാക്കിയ വേൾഡ് ചേഞ്ചേഴ്‌സ് ചർച്ച് ഇന്റർനാഷണലിന്റെ അധിപനാണ് ഇദ്ദേഹം. വാങ്ങാനിരിക്കുന്ന വിമാനവും ചില്ലറക്കാരനല്ല. ഏറ്റവും വേഗമേറിയ യാത്രാവിമാനമാണ് ഗൾഫ്‌സ്ട്രീം ജി650. ഇതു സ്വന്തമായുണ്ടെങ്കിൽ ദൈവ വചന പ്രഘോഷണത്തിന് ലോകത്ത് എവിടെ വേണമെങ്കിലും വേഗത്തിൽ എത്തിച്ചേരാമെന്ന് ഇദ്ദേഹം പറയുന്നു. 'വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ലോകത്ത് യേശു ക്രിസ്തുവിനെ കുറിച്ചും യേശുവിന്റെ മഹത്വത്തെ കുറിച്ചും ഇനിയും കേൾക്കാത്ത ദശലക്ഷക്കണക്കിനാളുകൾ ഉണ്ട്. ഇവരിലേക്കെത്തിച്ചേരാൻ നിങ്ങളുടെ സഹായം ആവശ്യമാണ്,' പണപ്പിരിവ് സന്ദേശത്തിൽ പറയുന്നു. അതിസമ്പന്നർ മാത്രമുപയോഗിക്കുന്ന ഈ വിമാനം സ്വന്തമാക്കാൻ നീണ്ട കാത്തിരിപ്പും വേണ്ടി വരും. 2017-നു ശേഷമെ ഇനി പുതിയ ഗൾഫ്‌സ്ട്രീം ലഭിക്കുകയുള്ളൂ.

ഇപ്പോൾ ഉപയോഗിച്ചു വരുന്ന വിമാനം 1984ൽ നിർമ്മിച്ചതാണന്നും 1999ലാണ് ഇത് വാങ്ങിയതെന്നും ഇതിനകം തന്നെ 40 ലക്ഷം മൈൽ പറന്നു പഴകിയതായും ക്രെഫ്‌ലോയുടെ വെബ്‌സൈറ്റ് പറയുന്നു. മാത്രവുമല്ല ഈയിടെ ഒരു ആഗോള കോൺഫറൻസിനു പോകവെ എഞ്ചിനുകളിലൊന്ന് തകരാറിലാകുകയും തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെന്നും സഹായഭ്യർത്ഥനാ പരസ്യത്തിൽ പറയുന്നുണ്ട്. അറ്റ്‌ലാന്റയിലും ന്യുജഴ്‌സിയിലും കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന രണ്ടു വീടുകളുള്ള ക്രെഫ്‌ലോ 2012ലും വിവാദ നായകനായി വാർത്തകളിൽ നിറഞ്ഞിരുന്നു. 15കാരിയായ മകളെ ആക്രമിച്ച കേസിൽ അറസ്റ്റിലായപ്പോഴായിരുന്നു അത്. തന്റെ ശമ്പളം എത്രയെന്ന് ഇതുവരെ വെളിപ്പെടുത്താത്ത ക്രെഫ്‌ലോയ്ക്ക് 27 ദശലക്ഷം ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP