Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2050ൽ സ്ത്രീകൾ വേശ്യാവൃത്തി ഉപേക്ഷിക്കേണ്ടി വരുമോ..?പകരം എത്തുന്നത് റോബോട്ടുകളുടെ വേശ്യാലയങ്ങൾ; ആംസ്ട്രർഡാം സെക്സ് റോബോട്ടിനെ കുറിച്ച് പ്രതീക്ഷയോടെ ലോകം

2050ൽ സ്ത്രീകൾ വേശ്യാവൃത്തി ഉപേക്ഷിക്കേണ്ടി വരുമോ..?പകരം എത്തുന്നത് റോബോട്ടുകളുടെ വേശ്യാലയങ്ങൾ; ആംസ്ട്രർഡാം സെക്സ് റോബോട്ടിനെ കുറിച്ച് പ്രതീക്ഷയോടെ ലോകം

നുഷ്യൻ ചെയ്യുന്ന മിക്ക പ്രവൃത്തികളും ഇന്ന് റോബോട്ടിനെ നിയോഗിച്ച് വിജയകരമായി നിർവഹിച്ച് വരുന്നുണ്ട്. എന്നാൽ വേശ്യകൾക്ക് പകരം റോബോട്ടിനെ ഉപയോഗിക്കാമെന്ന് ഓർക്കാൻ പോലും സാധിക്കുന്നില്ല അല്ലേ..? എന്നാൽ റോബോട്ട് വേശ്യകൾ വരുന്ന കാലം അതിദൂരത്തല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ആംസ്ട്രർഡാമിൽ വികസിപ്പിച്ച പുതിയ സെക്സ് റോബോട്ടാണ് ഇതിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പി ച്ചിരിക്കുന്നത്. ലോകം ഈ റോബോട്ടിനെ നിറഞ്ഞ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇത് പ്രാവർത്തികമായാൽ 2050ഓടെ സ്ത്രീകൾ വേശ്യാവൃത്തി ഉപേക്ഷിക്കേണ്ടി വരുമോയെന്ന സംശയം ബലപ്പെടുകയാണ്.

സെക്സിനായി റോബോട്ട് വേശ്യകളെ ഉപയോഗിക്കുന്നതു കൊണ്ട് പല മെച്ചങ്ങളുമുണ്ട്. അവിഹിത ബന്ധങ്ങളിലൂടെ എയ്ഡ്സ് പോലുള്ള നിരവധി രോഗങ്ങൾ പടരുന്നത് ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും. ഇതിന് പുറമെ സ്ത്രീകളെ വേശ്യാവൃത്തിക്ക് വേണ്ടി തട്ടിക്കൊണ്ട് പോകുന്നത് പോലുള്ള കുറ്റകൃത്യങ്ങളിൽ ഒരു പരിധി വരെ കുറവുണ്ടാവുകുയം ചെയ്യും. റോബോട്ടിക്സെക്സ് വർക്കമാർ നിലവിൽ വരുന്നതോടെ 2050ൽ റെഡ്-ലൈറ്റ് ഡിസ്ട്രിക്ടുകൾ അടിമുടി രൂപാന്തരം പ്രാപിക്കുമെന്നാണ് ഒരു അക്കാദമിക് ജേർണലിൽ വന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്. ഫ്യൂച്ചറോളജിയിൽ സ്പെഷ്യലൈസേഷൻ നേടിയ ശാസ്ത്രജ്ഞനായ ലാൻ ഇയോമാൻ, യൂണിവേഴ്സിറ്റി ഓഫ് വെല്ലിങ്ടണിലെ സെക്സോളജിസ്റ്റായ മൈക്കലെ മാർസ് എന്നിവർ ചേർന്നാണീ പഠനം എഴുതിത്ത്തയ്യാറാക്കിയിരിക്കുന്നത്. ' റോബോട്ട്സ്, മെൻ ആൻഡ് സെക്സ് ടൂറിസം' എന്നാണീ പഠനത്തിന്റെ ടൈറ്റിൽ.

2050 ആംസ്ട്രർഡാമിൽ റോബോട്ടിക് വേശ്യാലയും ഉണ്ടാകുമെന്ന് അവർ തങ്ങളുടെ ഭാവന ഉപയോഗിച്ച് പ്രവചിക്കുന്നുണ്ട്. യുബ്-യും അടിസ്ഥാനമാക്കിയായിരിക്കും ഇത് നിലവിൽ വരുകയെന്നും അവർ പറയുന്നു. ഒരു കാലത്ത് ആംസ്ട്രർ ഡാമിലെ ഏറ്റവും പ്രധാനപ്പെട്ട വേശ്യാലയം ഇവിടെയായിരുന്നു നിലകൊണ്ടിരുന്നത്. എന്നാൽ 2008ൽ അത് അടച്ച് പൂട്ടുകയായിരുന്നു. എന്നാൽ റോബോട്ടിക് വേശ്യകൾ രംഗത്തെത്തുന്നതോടെ ഇത് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സാധ്യതയാണ് അവർ ചൂണ്ടിക്കാട്ടുന്നത്.ഈ റോബോട്ടിക് വേശ്യാലയത്തിൽ എല്ലാ സർവീസുകൾക്കുമടക്കമുള്ള ചാർജ് 10,000 ഡോളറായിരിക്കും. മസാജുകൾ, ലാപ് ഡാൻസിങ്, ലൈംഗിക ബന്ധം തുടങ്ങിയ എല്ലാ സേവനങ്ങളും ഈ ക്ലബ് നൽകുന്നതുമായിരിക്കും. സിറ്റികൗൺസിലിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന ഇതിൽ വേശ്യകളായി ആൻഡ്രോയ്ഡ് റോബോട്ടുകളായിരിക്കും ഉണ്ടായിരിക്കുക.എല്ലാ വംശത്തെയും പ്രതിനിധീകരിക്കുന്നതും വിവിധ ശാരീരിക പ്രത്യേകതകളോടും , ല്ലൊ പ്രായത്തിലും ഭാഷകളിലും ലൈംഗിക പ്രത്യേകതകളോടും കൂടിയ സെക്സ് റോബോട്ടുകൾ ഇവിടെയുണ്ടാകും.

ഇവിടുത്തെ സൗകര്യം നുണയുന്ന വിനോദസഞ്ചാരികൾക്ക് അവിസ്മരണീയമായ ഒരും അനുഭവമായിരിക്കും ഉണ്ടായിരിക്കുകയെന്നും ഗവേഷകർ ഉറപ്പ് നൽകുന്നു. എല്ലാ സർവീസുകളും നിർവഹിക്കാനും എല്ലാ ആഗ്രഹങ്ങളും തൃപ്തിപ്പെടുത്തുന്ന വിധത്തിലുമായിരിക്കും ആൻഡ്രോയ്ഡ് റോബോട്ടുകളെ സജ്ജമാക്കുന്നത്.ഇതോടെ മനുഷ്യ വേശ്യകൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP