Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്തോലിക് ചർച്ച് അഴിമതി പ്രതിപാദിക്കുന്ന 'അൽത്താർ ഓഫ് സീക്രട്ട്‌സ്: സെക്‌സ്, പൊളിറ്റിക്‌സ് ആൻഡ് മണി' എന്ന പുസ്തകം യുവതിക്ക് സമ്മാനമായി നൽകി; തൊട്ടുപിന്നാലെ പ്രതിഫലമായി ആവശ്യപ്പെട്ടത് ചുടുചുംബനം; സ്റ്റേജിൽവച്ച് യുവതിയെ ചുംബിച്ച് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ; പെൺവിപ്ലവകാരികളുടെ രഹസ്യഭാഗത്ത് വെടിവെക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ മറ്റൊരു വിവാദം

കത്തോലിക് ചർച്ച് അഴിമതി പ്രതിപാദിക്കുന്ന 'അൽത്താർ ഓഫ് സീക്രട്ട്‌സ്: സെക്‌സ്, പൊളിറ്റിക്‌സ് ആൻഡ് മണി' എന്ന പുസ്തകം യുവതിക്ക് സമ്മാനമായി നൽകി; തൊട്ടുപിന്നാലെ പ്രതിഫലമായി ആവശ്യപ്പെട്ടത് ചുടുചുംബനം; സ്റ്റേജിൽവച്ച് യുവതിയെ ചുംബിച്ച് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ; പെൺവിപ്ലവകാരികളുടെ രഹസ്യഭാഗത്ത് വെടിവെക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ മറ്റൊരു വിവാദം

സോൾ: ഒരു പുസ്തകം സമ്മാനമായി നൽകിയതിന് പകരമായി ചുംബനം തിരികെത്തരാൻ സ്റ്റേജിൽവച്ച് യുവതിയോട് ആവശ്യപ്പെടുകയും പഅതിന് പിന്നാലെ ചുംബിക്കുകയും ചെയ്ത് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ. ഇതോടെ റോഡ്രിഗോ ഡ്യൂട്ടേർട്ടിനെതിരെ സോഷ്യൽ മീഡിയയിൽ വൻപ്രതിഷേധം ഉയരുകയാണ്. പെൺ വിപ്‌ളവകാരികളെ പിടികൂടി രഹസ്യഭാഗത്ത് വെടിവയ്ക്കണമെന്ന് ആഹ്വാനം നടത്തി വിവാദത്തിലായ പ്രസിഡന്റിനെതിരെ സമാനമായ രീതിയിലാണ് പുതിയ സംഭവത്തോടെ പ്രതിഷേധം ശക്തമാകുന്നത്.

ദക്ഷിണകൊറിയയിൽ ജോലി ചെയ്യുന്ന ഫിലിപ്പീനിയൻ സ്വദേശികൾക്കായി നടത്തിയ ഒരു പരിപാടിക്കിടെ ആയിരുന്നു പ്രസിഡന്റ് യുവതിയോട് ചുംബനം പ്രതിഫലമായി ആവശ്യപ്പെട്ടത്. സമ്മാനമായി കൊടുത്ത പുസ്തകത്തിന് പകരമായി ഫിലിപ്പീനിയൻ യുവതിയെ ചുംബിക്കുകയും ചെയ്തു. കത്തോലിക് ചർച്ചിലെ അഴിമതിയെ കുറിച്ച് വിവരിക്കുന്ന 'അൽത്താർ ഓഫ് സീക്രട്ട്‌സ്: സെക്‌സ്, പൊളിറ്റിക്‌സ് ആൻഡ് മണി' എന്ന പുസ്തകമാണ് യുവതിക്ക് പ്രസിഡന്റ് സമ്മാനിച്ചത്. രണ്ട് മണിക്കൂർ നീണ്ട പ്രസംഗത്തിന് ശേഷം അദ്ദേഹം യുവതി കൈമാറുകയും പുസ്തകം സൗജന്യം അല്ലാത്തതുകൊണ്ട് തന്നെ ആണുങ്ങൾക്ക് തരാനുള്ളതല്ലെന്ന് പറയുകയും ചെയ്തു. 'ആണുങ്ങൾക്ക് പുസ്തകം തരില്ല, കാരണം ഇത് സൗജന്യം അല്ല. ചുംബനമാണ് ഇതിന്റെ വില', - റോഡ്രിഗോ പറഞ്ഞത് ഇങ്ങനെ.

തുടർന്ന് സദസിൽ നിന്നും അദ്ദേഹം ഒരു യുവതിയെ വേദിയിലേക്ക് വിളിച്ചുവരുത്തി. നിങ്ങൾ ചുംബിക്കാൻ തയ്യാറായി വന്നതുപോലെയുണ്ടല്ലോ എന്നായി റോഡ്രിഗോ. മറ്റൊരു ഫിലിപ്പീൻ യുവതിക്കൊപ്പമാണ് ഇവർ വേദിയിലെത്തിയത്. ആദരസൂചകമായി ഇരുവരും പ്രസിഡന്റിനെ അഭിവാദ്യം ചെയ്തപ്പോൾ അതുപോരല്ലോ എന്നായി റോഡ്രിഗോ. 'ഇത് മാത്രമല്ല, ചുംബനം എവിടെ?' എന്നായിരുന്നു ചോദ്യം. ഇതോടെ ഒരു യുവതി ഫ്‌ളൈയിങ് കിസ് നൽകി വേദിയിൽ നിന്ന്‌രക്ഷപ്പെട്ടു. രണ്ടാമത്തെ യുവതിയോട് നിങ്ങളുടെ ഭർത്താവിനോട് ഇത് ഒരു തമാശ മാത്രമാണെന്ന് പറയണമെന്ന് പറഞ്ഞായിരുന്നു പ്രസിഡന്റിന്റെ ചുംബനം. യുവതിയെ പ്രസിഡന്റ് ചുംബിക്കുമ്പോൾ ജനങ്ങൾ ആർത്തുവിളിക്കുന്നതായും കാണാം.

അതേസമയം, മുൻപുതന്നെ ഇത്തരം വിവാദപരാമർശങ്ങളിലൂടെയും പെരുമാറ്റങ്ങളിലൂടെയും വാർത്തകളിൽ നിറഞ്ഞ റോഡ്രിഗോയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുകയാണ്. പ്രസിഡന്റിന്റേത് അശ്‌ളീല പ്രവൃത്തിയാണെന്ന് ആണ് നിരവധി പേർ ചൂണ്ടിക്കാട്ടുന്നത്. ഇത് ആദ്യമായല്ല സ്ത്രീവിരുദ്ധ പ്രവൃത്തിയിലൂടെ ഡ്യൂട്ടർട്ടെ വിമർശനം നേരിടുന്നത്. ടൂറിസ്റ്റുകൾക്ക് 42 കന്യകകളെ നൽകുമെന്ന് പറഞ്ഞ് ഇദ്ദേഹം നേരത്തേ വിമർശിക്കപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പെൺവിപ്ലവകാരികളുടെ രഹസ്യഭാഗത്ത് വെടിവെക്കാൻ ആവശ്യപ്പെട്ട് റോഡ്രിഗോ ഡ്യൂടെർടെ മറ്റൊരു വിവാദത്തിലും പെട്ടു. ഞങ്ങൾ നിങ്ങളെ കൊല്ലുകയില്ല, പകരം നിങ്ങളുടെ ജനനേന്ദ്രിയത്തിൽ വെടിവെക്കും. ജനനേന്ദ്രിയമില്ലാതെ സ്ത്രീകളെക്കൊണ്ട് ഉപകാരമില്ല. ഇതായിരുന്നു പ്രസിഡന്റിന്റെ പരാമർശം. രാജ്യത്ത് മയക്ക് മരുന്ന് ഉപയോഗിക്കുന്നവരെയും അതിന്റെ ഇടനിലക്കാരേയും കൊലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചാണ് റോഡ്രിഗോ അധികാരത്തിലേറിയത്. ആയിരക്കണക്കിന് ഫിലിപ്പിനോകളെ ഇതേ തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

വിവാദ സംഭവത്തിന്റെ വീഡിയോ ചുവടെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP