Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തകർന്നടിഞ്ഞത് പുരാതന റോമാ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളിൽ പ്രധാനം; നദികളും മലനിരകളും ചേർന്ന അത്യപൂർവ ദേശം; പോറൽ പോലും ഏൽക്കാതെ 13-ാം നൂറ്റാണ്ടിൽ പണി തീർത്ത ബെൽ ടവർ

തകർന്നടിഞ്ഞത് പുരാതന റോമാ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളിൽ പ്രധാനം; നദികളും മലനിരകളും ചേർന്ന അത്യപൂർവ ദേശം; പോറൽ പോലും ഏൽക്കാതെ 13-ാം നൂറ്റാണ്ടിൽ പണി തീർത്ത ബെൽ ടവർ

ന്നലെ രാവിലെ ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ തകർന്നടിഞ്ഞിരിക്കുന്നത് പുരാതന റോമാ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളിൽ പ്രധാനപ്പെട്ട കെട്ടിടങ്ങളും മറ്റുമാണെന്നത് തീരാ നഷ്ടമാണ്. നദികളും മലനിരകളും ചേർന്ന അത്യപൂർവ ദേശങ്ങളാണ് ഏറെക്കൂറെ മണ്ണിനടിയിലായിരിക്കുന്നത്. എന്നാൽ ഈ നാശനഷ്ടങ്ങൾക്കിടയിലും ഒരു പോറൽ പോലുമേൽക്കാതെ 13ാം നൂറ്റാണ്ടിൽ പണി തീർത്ത ബെർ ടവർ അവശേഷിച്ചുവെന്നത് വിസ്മയകരമാണ്.ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായയ അമർട്രൈസ് ടൗണിലാണീ ക്ലോക്ക് ടവർ ഇപ്പോഴും തലയുയർത്തി നിൽക്കുന്നത്. എന്നാൽ ഇതിന് സമീപത്തുള്ള മിക്ക കെട്ടിടങ്ങളും തകർന്നടിയുകയും ചെയ്തിരുന്നു. നോർസിയ, ഉംബ്രിയ എന്നിവയാണ് പ്രസ്തുത ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രങ്ങളെന്ന് കണ്ടെത്തിയിട്ടുണ്ട്. അമർട്രൈസിന് പുറമെ അകുമോളി, പെസ്‌കാറ ഡെൽ ട്രോന്റോ തുടങ്ങിയ ഇടങ്ങളിലും ഭൂകമ്പം കനത്ത നാശം വിതച്ചിട്ടുണ്ട്.

ഇവിടുത്തെ പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും ഭൂകമ്പത്തിൽ എത്രത്തോളം നാശനഷ്ടമുണ്ടായിരിക്കുന്നുവെന്നത് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഫോട്ടോകളും വീഡിയോകളും വെളിപ്പെടുത്തുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം വരെ ഇവിടങ്ങളിൽ തലയുയർത്തി നിന്നിരുന്ന ടെറാകോട്ട കളറിലുള്ള പരമ്പരാഗത കെട്ടിടങ്ങളെല്ലാം ഇന്ന് ഒരു പിടി അവശിഷ്ടങ്ങളായി കുന്ന് കൂടിക്കിടക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ ഭൂകമ്പം നടന്നയുടൻ കുതിച്ചെത്തിയ എമർജൻസി സർവീസ് ക്രൂസിനെ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് കാത്തിരുന്നത്. അമർട്രൈസ് പട്ടണത്തിലെത്തുന്ന ആരുടെയും മനംകവർന്നിരുന്ന ഇവിടുത്തെ സ്‌ക്വയർ ഇന്ന് ഒരു പിടി അവശിഷ്ടങ്ങളായി മാറിയിരിക്കുകയാണ്. മിനുസമാർന്ന കല്ലുകൾ പാകി മനോഹരമാക്കിയ നടപ്പാതകൾ, തൂക്കിയിട്ട ഫ്ലവർ ബാസ്‌കറ്റുകൾ തുടങ്ങിയവയാൽ മനോഹരമാക്കിയ ഇവിടുത്തെ പീച്ച് കളറിലുള്ള പരമ്പരാഗത കെട്ടിടങ്ങൾ ഇന്ന് കല്ലും മണ്ണും ലോഹവുമായി തെരുവിൽ കുന്ന് കൂടിക്കിടക്കുന്ന കാഴ്ച ആരുടെയും ഹൃദയം തകർക്കും.

അമർട്രൈസിലെ കെട്ടിടങ്ങൾക്കാണ് മറ്റിടങ്ങളിലുള്ളതിനേക്കാൾ ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായിരിക്കുന്നതെന്ന് ഇത് സംബന്ധിച്ച ഫോട്ടോഗ്രാഫുകൾ വെളിപ്പെടുത്തുന്നു. അർക്വാറ്റ ഡെൽ ട്രോന്റോയിലെ ഒരു കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്. എന്നാൽ അതിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുഖഭാഗം മാത്രമേ തകർന്നിട്ടുള്ളൂ. ഭൂകമ്പത്തെ തുടർന്ന് ചില പ്രദേശങ്ങളിലെ പാലങ്ങൾ പൂർണമായും തകരുകയും റോഡുകളിലേക്ക് മണ്ണിടിയുകയും ചെയ്തതിനാൽ അവിടങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് പോലും എത്തിപ്പെടാനാവാത്ത കടുത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. എമർജൻസി ടീം ഇവിടങ്ങളിലേക്ക് നടന്നാണ് എത്തുന്നത്. തന്റെ പട്ടണം പൂർണമായും തകർന്നുവെന്നാണ് അകുമോളിയിലെ മേയറായ സ്റ്റെഫാനോ പെട്രുകി വേദനയോടെ പറയുന്നത്.ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ പെട്ട് പോയ രണ്ട് കുട്ടികളടക്കമുള്ള നാല് കുടുംബാംഗങ്ങളെ രക്ഷിക്കാൻ വേണ്ടി പരിഭ്രത്തോടെ വെറും കൈകൾ കൊണ്ട് മണ്ണ് മാന്തി നീക്കുന്ന 15 പേരെ താൻ അകുമോളിയിൽ കണ്ടിരുന്നുവെന്നാണ് ഫോട്ടോഗ്രാഫറായ എമിലിയാനോ ഗ്രില്ലോട്ടി വേദനയോടെ വെളിപ്പെടുത്തുന്നത്.

ഭൂകമ്പത്തിൽ ആദ്യം മരിച്ചവരുടെ കൂട്ടത്തിൽ മാർച്ചെ റീജിയണിലെ പെസ്‌കാറ ഡെൽ ട്രോന്റോയിലെ വയോധികദമ്പതികളും ഉൾപ്പെടുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും വെറും 10 മൈലുകൾ മാത്രം ദൂരമുള്ള പ്രദേശമാണിത്. അകുമോളിയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ നാലുപേർ കെട്ടിടത്തിനുള്ളിൽ ചതഞ്ഞരഞ്ഞ് മരിച്ചിട്ടുണ്ട്. സമ്മർ കാലമായതിനാൽ ഇവിടുത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ആളുകളേറെയുള്ള സമയത്താണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. ഈ സമയത്ത് കൂടുതൽ ഹോളിഡേ മെയ്‌ക്കർമാരും ഇവിടങ്ങളിലെത്തുന്ന സമയമാണ്. പുരാതന റോമാസാമ്രാജ്യത്തിന്റെ തിരുശേഷിപ്പുകൾ ഇന്നും പേറുന്ന നഗരമായ നോർസിയയെയും ഭൂകമ്പം സാരമായി ബാധിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ ഉംബ്രിയയിൽ പെറുജിയ പ്രവിശ്യയിലാണീ പരമ്പരാഗത പട്ടണം നിലകൊള്ളുന്നത്. അപെന്നിനെ പർവതനിരകളോട് തൊട്ട് കൊണ്ടാണീ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ സങ്കീർണവും ഭൂകമ്പത്തിന് വളരെ സാധ്യതയുള്ളതുമായ പ്രദേശമാണിത്. ഇവിടെ നിരവധി ടെക്ടോണിക് പ്ലേറ്റുകൾ പരസ്പരം കൂട്ടിമുട്ടുന്ന ഇടവുമായതിനാലാണിത്. നോർസിയയ്ക്ക് തെക്ക് കിഴക്ക് 6.2 മൈൽ അപ്പുറമുള്ള പർവതപ്രദേശമാണ് ഈ ഭൂകമ്പത്തിന്റെ ഒരു പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP