Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വംശീയക്കലി മൂത്ത് യുവതിയുടെ മേൽ അസഭ്യവർഷവുമായി യുവാവ് അഴിഞ്ഞാടി; സഹികെട്ട സഹയാത്രക്കാർ ട്രെയിനിൽ നിന്നും ഇറക്കി വിട്ട് യുവാവിനെ മര്യാദ പഠിപ്പിച്ചു

വംശീയക്കലി മൂത്ത് യുവതിയുടെ മേൽ അസഭ്യവർഷവുമായി യുവാവ് അഴിഞ്ഞാടി; സഹികെട്ട സഹയാത്രക്കാർ ട്രെയിനിൽ നിന്നും ഇറക്കി വിട്ട് യുവാവിനെ മര്യാദ പഠിപ്പിച്ചു

ത് വംശീയ അധിക്ഷേപങ്ങളുടെ കാലമാണ്. പ്രത്യേകിച്ചും ലോകമാകമാനം മുസ്ലീങ്ങളാണ് ഇതിന് ഇരകളാകുന്നത്. ഇസ്ലാം മതത്തിന്റെ പേരിൽ ഏതാനും ഭീകരർ നടത്തുന്ന പേക്കൂത്തുകൾക്ക് പലപ്പോഴും ഇരകളാകേണ്ടി വരുന്ന യഥാർത്ഥ വിശ്വാസികളായ നിഷ്‌കളങ്കരും നിരപരാധികളുമാണെന്നതാണ് ദുഃഖകരമായ സത്യം. ഇസ്ലാമിക്‌സ്റ്റേറ്റ് ഭീകരർ നടത്തിയ പാരീസാക്രമണത്തിന് ശേഷം ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ പതിവായി വിവിധയിടങ്ങളിൽ അരങ്ങേറുന്നുണ്ട്. ശനിയാഴ്ച വൈകുന്നേറം ബ്രിട്ടനിലെ ന്യൂകാസിലിൽ മെട്രോ ട്രെയിനിൽ സഞ്ചരിച്ച മുസ്ലിം യുവതിയായ റുഹി റെഷ്മാൻ എന്ന 23കാരിക്കാണീ ദുരവസ്ഥയുണ്ടായിരിക്കുന്നത്. ഇവരുടെ സഹയാത്രികനായ യുവാവ് വംശീയക്കലി മൂത്ത് റുഹിക്ക് മേൽ അസഭ്യവർഷം ചൊരിഞ്ഞ് അഴിഞ്ഞാടുകായിയിരുന്നു. എന്നാൽ അവസാനം സഹികെട്ട സഹയാത്രക്കാർ യുവാവിനെ ട്രെയിനിൽ നിന്നും ഇറക്കി വിട്ട് മര്യാദ പഠിപ്പിക്കുകയും ചെയ്തു...!!!

പർദയിട്ട റുഹിയെ ബോംബ് എന്ന് വിളിച്ചായിരുന്നു യുവാവ് ആക്ഷേപിച്ചിരുന്ന്. ഇത് തന്റെ രാജ്യമാണെന്നും അതിനാൽ റുഹി സീററിൽ നിന്നും എഴുന്നേൽക്കണമെന്നും പറഞ്ഞായിരുന്നു യുവാവ് അസഭ്യവർഷം ചൊരിയാനാരംഭിച്ചത്. എന്നാൽ ന്യൂകാസിലിൽ നിന്നുള്ള ഈ യുവതി ജനിച്ചതും വളർന്നതും ബ്രിട്ടനിൽ തന്നെയായിരുന്നു. യുവതിക്കൊപ്പം സഹോദരിയും ട്രെയിനിലുണ്ടായിരുന്നു. ഫുട്‌ബോൾ ആരാധകരായ അവരുടെ സഹയാത്രികർക്ക് യുവാവിന്റെ പ്രകടനം അസഹ്യമായിത്തീരാൻ അധികസമയം വേണ്ടി വന്നില്ല. തുടർന്ന് അവർ റുഹിയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. അധികം വൈകാതെ അവർ വംശീയവെറിയനായ യുവാവിനെ ട്രെയിനിൽ നിന്ന് പിടിച്ച് പുറത്താക്കുകയും ചെയ്തു. അയാളെ പുറത്തിറക്കിയ യാത്രക്കാർ ആഘോഷത്തോടെ കയ്യടിക്കുകയും ചെയ്തു.

ഈ വിഷമഘട്ടത്തിൽ തന്റെ സഹായത്തിനെത്തിയ സഹയാത്രികർക്ക് റുഹി നന്ദി പറയുകയും ചെയ്തിട്ടുണ്ട്. റുഹിക്കുണ്ടായ അനുഭവം ഒറ്റപ്പെട്ട സംഭവമല്ല. പാരീസാക്രമണത്തിന് ശേഷം മുസ്ലീങ്ങൾക്കെതിരെയുള്ള ഇത്തരം അധിക്ഷേപങ്ങളും ആക്രമണങ്ങളും 275 ശതമാനം വർധിച്ചിട്ടുണ്ട്. ഇസ്ലാമോഫോബിയ നിരീക്ഷിക്കുന്ന ഒരു ഗ്രൂപ്പിൽ നിന്നുള്ള കണക്കുകളാണിക്കാര്യം വ്യക്തമാക്കു്‌നത്. ഈ ആഴ്ച മാത്രം മുസ്ലീങ്ങൾക്കെതിരെ 115 ആക്രമങ്ങളും അധിക്ഷേപങ്ങളും ഉണ്ടായെന്നാണ് മെഷറിങ് ആന്റി മുസ്ലിം അറ്റാക്ക് എന്ന ഗ്രൂപ്പിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നത്.

ഇത്തരം ആക്രമണങ്ങൾക്ക് കുടുതലായും ഇരയാകുന്നത് മുസ്ലിം യുവതികളാണ്. ന്യൂകാസിലിൽ നിന്നം വൈറ്റ്‌ല്ലെ ബേയിലേക്കുള്ള യാത്രയ്ക്കിടയിലാണ് റുഹിക്കും സഹോദരിക്കും ഈ ദുരനുഭവമുണ്ടായിരിക്കുന്നത്.തിരക്കേറിയ ട്രെയിനിൽ ഈ യുവാവ് തിക്കിത്തിരക്കി ഇവരുടെ അടുത്ത് വന്ന് വംശീയമായി അധിക്ഷേപം നടത്തുകയായിരുന്നു. തന്നോട് സീറ്റിൽ നിന്ന് എഴുന്നേറ്റ് പോകാൻ യുവാവ് ശബ്ദമുയർത്തുകായായിരുന്നുവെന്നാണ് റുഹി പറയുന്നത്.ആദ്യം താൻ ഞെട്ടിത്തരിച്ച് പോയെന്നും എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസിലായില്ലെന്നും അവർ പറയുന്നു.

ഇത് തന്റെ രാജ്യമാണെന്ന് യുവാവ് പറഞ്ഞപ്പോൾ തങ്ങളും ഇവിടെയാണ് ജനിച്ചതെന്നും അതിനാൽ ഇത് തങ്ങളുടെ കൂടി രാജ്യമാണെന്നും തന്റെ സഹോദരി യുവാവിനോട് പറഞ്ഞതായും റുഹി വെളിപ്പെടുത്തുന്നു. തുടർന്ന് അവരെ വെറുതെ വിടണമെന്ന് യുവാവിനോട് മറ്റ് യാത്രക്കാർ ആവശ്യപ്പെടുകയായിരുന്നു. സ്ത്രീകളെ ഇതിൽ നിന്നും ഇറക്കി വിടണമെന്നും അല്ലെങ്കിൽ അവർ ഈ ട്രെയിനിന് ബോംബ് വയ്ക്കുമെന്നുമായിരുന്നു പിന്നീട് യുവാവ് ആക്രോശിച്ചത്. ഇത്തരത്തിൽ യുവാവിന്റെ പ്രവൃത്തികൾ പരിധി വിട്ടപ്പോൾ സഹയാത്രികർ അയാളെ മെട്രോയിൽ നിന്നിറക്കി വിട്ട് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP