Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കൻ താത്പര്യം ഒടുവിൽ മറനീക്കി പുറത്തുവന്നു; റഷ്യയുടെ പിന്തുണയോടെ സിറിയൻ സേന മുന്നേറിയപ്പോൾ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വെപ്രാളം, വെടി നിർത്തൽ പ്രഖ്യാപിച്ചത് ഐസിസിനെ സഹായിക്കുമോ? ഐഎസിന്റെ ശക്തികേന്ദ്രമായ രഖായിയും സിറിയൻ നിയന്ത്രണത്തിൽ

അമേരിക്കൻ താത്പര്യം ഒടുവിൽ മറനീക്കി പുറത്തുവന്നു; റഷ്യയുടെ പിന്തുണയോടെ സിറിയൻ സേന മുന്നേറിയപ്പോൾ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വെപ്രാളം, വെടി നിർത്തൽ പ്രഖ്യാപിച്ചത് ഐസിസിനെ സഹായിക്കുമോ? ഐഎസിന്റെ ശക്തികേന്ദ്രമായ രഖായിയും സിറിയൻ നിയന്ത്രണത്തിൽ

സിറിയയിൽ നടക്കുന്ന വൻശക്തികളുടെ ബലാബലമാണോ എന്നത് ചർച്ചയാകുന്നു. ശീതസമര കാലത്ത് യുഎസ്എസ്ആർ, അമേരിക്ക എന്നീ അച്ചുതണ്ടിന് ചുറ്റും കറങ്ങിയിരുന്ന ഈ ബലാബല പരീക്ഷണം ഇപ്പോൾ റഷ്യ, അമേരിക്ക എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. സിറിയ കേവലം ഒരു യുദ്ധഭൂമി മാത്രമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റഷ്യൻ സഹായത്തോടെ സിറിയൻ സൈന്യം വിമതർക്കെതിരെ നീക്കങ്ങളും വിജയിച്ചതോടെയാണ് അമേരിക്കയ്ക്ക് വെപ്രാളം തുടങ്ങിയത്. റഷ്യ നീക്കം വിജയം കണ്ടാൽ അതോടെ സിറിയയിൽ അവർക്കുള്ള അപ്രമാധിത്യം വർദ്ധിക്കും. ഇതാണ് അമേരിക്കയെ പ്രശ്‌നത്തിലാക്കുന്നത്.

ഐഎസ് സിറിയയുടെ പ്രധാന നഗരങ്ങൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് അമേരിക്കയും സഖ്യസേനയും സിറിയൻ മണ്ണിലെത്തിയത്. കഴിഞ്ഞ ഒരു വർഷമായി അവർ യുദ്ധം ചെയ്ത് വരുകയാണ്. അതിനിടയിലാണ് റഷ്യയുടെ നാടകീയ പ്രവേശനം. റഷ്യയുടെ പ്രവേശനം കാര്യങ്ങളെ മാറ്റിമറിച്ചു എന്ന് പറയാം. കാരണം അമേരിക്ക സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ എതിർക്കുമ്പോ റഷ്യ അനുകൂലിക്കുന്നു. ഐഎസിനെ തകർക്കുക എന്ന ലക്ഷ്യത്തിനപ്പുറമുള്ള ഇരുരാജ്യങ്ങളുടെയും താത്പര്യവും വേറെയാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള പോർവിളിയായി റഷ്യയുടെ വ്യോമാക്രമണങ്ങൾ മാറി. ഐഎസ് മാത്രമല്ല, അമേരിക്കയും സഖ്യരാജ്യങ്ങളും സഹായിക്കുന്ന മറ്റു അസദ് വിരുദ്ധപോരാളികളും റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നുണ്ടെന്ന് അമേരിക്ക ആരോപിച്ചു. അതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് തുടങ്ങിയത്.

അസദിനെ എങ്ങനെയും അധികാരത്തിൽ നിലനിർത്തുക എന്നതാണ് റഷ്യയുടെ ലക്ഷ്യമെന്നും അമേരിക്ക കുറ്റപ്പെടുത്തുമ്പോൾ കളം കൃത്യമാകുകയാണ്. സിറിയയിലെ റഷ്യൻ ഇടപെടലും അതുണ്ടാക്കിയ വിജയങ്ങളും അമേരിക്കയേയും സഖ്യകക്ഷികളെയും ചൊടിപ്പിച്ചു. അതോടെ യുദ്ധരീതികളിൽ മാറ്റവുമുണ്ടായി. അമേരിക്കയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന തുർക്കിയുടെ വ്യോമാതിർത്തി കടന്നതിന് റഷ്യയെ താക്കീത് ചെയ്തതും ഈ സംശയം ബലപ്പെടുത്താൻ സഹായിച്ചു. അസദ് വിരുദ്ധരെ സഹായിക്കാനും അവരുടെ കൂടെനിന്ന് സിറിയയിൽ യുദ്ധം ചെയ്യാനും അറബ് രാജ്യങ്ങൾ തയ്യാറാകുന്നുണ്ട്. അതേസമയം റഷ്യയുടെ കൂട്ടത്തിൽ നിൽക്കാനും അറബ് രാജ്യങ്ങളുണ്ട്.

ഇറാനും ലെബനനുമാണ് റഷ്യയോടൊപ്പം നിന്ന് യുദ്ധം ചെയ്യുന്നത്. മറ്റ് ചില രാജ്യങ്ങളും പരോക്ഷമായി റഷ്യയെ സഹായിക്കുന്നു. അതോടെ ശീതസമര കാലത്തെ പോലെ ഇരുരാജ്യം അവർക്ക് പിന്നിൽ നിരവധി രാജ്യങ്ങൾ എന്നി ശ്രേണിയാണ് രൂപപ്പെടുന്നത്.

അമേരിക്കയും മറ്റും ബഷാർ അൽ അസദിനെതിരെ എത്ര ശക്തമായ നിലപാടെടുത്താലും റഷ്യ അദ്ദേഹത്തെ കൈയൊഴിയില്ലെന്ന് ഉറപ്പാണ്. ബാഷറിന്റെ പിതാവിന്റെ കാലം തൊട്ട് മുതൽ തുടങ്ങിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢബന്ധം. അത് അവസാനിക്കാൻ പോകുന്നില്ല. സിറിയയ്ക്ക് ആയുധങ്ങൾ നൽകുന്നത് പോലും റഷ്യയാണ്.

വ്യോമാക്രണത്തിനു മുന്നോടിയായി ഏതാനും ആഴ്ചകളായി സിറിയയിൽ റഷ്യൻ യുദ്ധ വിമാനങ്ങളും മറ്റു കനത്ത ആയുധങ്ങളും എത്തിക്കൊണ്ട് ഇരിക്കുകയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് പുടിനും ഒബാമയും തമ്മിൽ ന്യൂയോർക്കിൽ യുഎൻ ആസ്ഥാനത്ത് വച്ച് നടന്ന കൂടിക്കാഴ്ചിയിൽ ഇത് ചർച്ച ചെയ്തിരുന്നു.

റഷ്യക്ക് പലതവണ മുന്നറിയിപ്പ് കൊടുത്തിട്ടും അവർ പിന്തിരിയാത്തതും അമേരിക്കയെ അസ്വസ്തമാക്കുന്നുണ്ട്. ഇതിനിടയിലാണ് പുതിയ സംഭവവികാസങ്ങളുണ്ടാകുന്നത്. സമാധാന ഉമ്പടി പോലും റഷ്യക്ക് കൂച്ചുവിലങ്ങിടാനുള്ള അമേരിക്കയുടെ ശ്രമമാണ്. എന്നാൽ അമേരിക്കയുടെ ശക്തി ക്ഷയിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് സിറിയയിൽ ലോകപൊലീസിന് അടിതെറ്റിയത്. അമേരിക്ക നടത്തുന്ന യുദ്ധം സിറിയയിൽ ഒതുങ്ങി നിൽക്കില്ലെന്ന ഉത്തമ ബോധ്യമാണ് ചില രാജ്യങ്ങൾക്കെങ്കിലും ഉള്ളത്. അവര് അമേരിക്കയെ ചെറുക്കാൻ റഷ്യയെ കൂട്ടുപിടിക്കുകയാണ് ചെയ്തത്. ഇങ്ങനെയും ഒരു വായന ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ട്.

പ്രദേശത്തെ അമേരിക്കൻ താത്പര്യങ്ങൾക്ക് വഴങ്ങാത്ത രാജ്യങ്ങളിലൊന്നായ സിറിയയെ ഈ പ്രശ്‌നത്തിന്റെ പേരിൽ കൂച്ചുവിലങ്ങിടാം എന്ന മോഹമാണ് റഷ്യയുടെ കടന്ന് വരവോടെ പ്രശ്‌നത്തിലായത്. ഇതിനിടയിലാണ് തുർക്കിയിലെ സൈനീക താവളത്തിലേക്ക് സൗദി അറേബ്യ സൈന്യത്തെ അയ്ക്കുന്നുവെന്ന വാർത്ത പരന്നത്. സൗദി കരയുദ്ധത്തിന് തയ്യാറെടുക്കുന്നു എന്നാണ് ഇത് നൽകിയ സൂചന. അതേസമയം സൗദിയുടെയും തുർക്കിയുടെയും നീക്കം പുതിയ ശീതയുദ്ധത്തിന് വഴിവെക്കുമെന്നാണ് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ് നൽകുന്ന സൂചന. കരയുദ്ധം എല്ലാ കക്ഷികളെയും യുദ്ധത്തിലേക്ക് എടുത്തെറിയും. നിതാന്ത യുദ്ധമാണോ ആഗ്രഹിക്കുന്നതെന്ന് യു.എസും അറബ് സുഹൃദ്രാജ്യങ്ങളും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ കാര്യങ്ങൾ കൈവിട്ട് പോയ്. റഷ്യയുടെ ഇടപെടലോടെ മുഖം നഷ്ടപ്പെട്ട അമേരിക്കയാണ് സത്യത്തിൽ സൗദി അറബ്യയോട് കരയുദ്ധത്തിന് തയ്യാറാകാൻ താത്പര്യപ്പെട്ടത്. നേരത്തെ തന്നെ സിറിയൻ ഇടപെടലിൽ അമേരിക്കയോടൊപ്പം നിൽക്കുന്ന തുർക്കിയുടെ സൈനീകമേഖല ഇതിനായി ഉപയോഗിക്കാനും തീരുമാനമായി. ഇതോടെ വലിയ പ്രതിസന്ധിയാണ് അന്താരാഷ്ട്ര തലത്തിൽ ഉണ്ടായിട്ടുള്ളത്.

സിറിയിൻ പ്രശ്‌നപരിഹാരത്തിനായി മ്യൂണിക്കിൽ നടന്ന യോഗത്തിൽ 17 രാജ്യങ്ങളുടെ യോഗത്തിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. ഉണ്ടായ തീരുമാനങ്ങൾ സിറിയയിൽ ശാസ്വാത സമാധാനം കൊണ്ടുവരുമെന്നും ആരും വിശ്വസിക്കുന്നില്ല. കാരണം ഇത് സിറിയൻ പ്രശ്‌നം എന്നതിലുപരി അമേരിക്ക റഷ്യ പ്രശ്‌നമായി മാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP