Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഷ്യ ഇപ്പോൾ വിന്യസിക്കുന്നത് പ്രതിരോധ സംവിധാനമൊരുക്കിയ യുദ്ധ വിമാനങ്ങൾ; 60 കിലോമീറ്റർ അടുത്ത് വരുന്ന ശത്രുവിമാനത്തെ തകർത്ത ശേഷം ബോംബിങ് തുടരും

റഷ്യ ഇപ്പോൾ വിന്യസിക്കുന്നത് പ്രതിരോധ സംവിധാനമൊരുക്കിയ യുദ്ധ വിമാനങ്ങൾ; 60 കിലോമീറ്റർ അടുത്ത് വരുന്ന ശത്രുവിമാനത്തെ തകർത്ത ശേഷം ബോംബിങ് തുടരും

തുർക്കി റഷ്യയുടെ യുദ്ധ വിമാനം താഴെ വീഴ്‌ത്തിയതിന് ശേഷം ആക്രമണത്തിന്റെ എല്ലാ പഴുതുകളും അടച്ച് വളരെ ജാഗ്രതയോടെയാണ് റഷ്യ സിറിയയിലെ യുദ്ധക്കളത്തിൽ ഐസിസിനെതിരെ ഇറങ്ങിയിരിക്കുന്നതെന്ന് കാണാം. അതിന്റെ ഭാഗമായി റഷ്യ ഇപ്പോൾ വിന്യസിക്കുന്നത് പ്രതിരോധ സംവിധാനമൊരുക്കിയ യുദ്ധ വിമാനങ്ങളാണ്. ഈ വിമാനങ്ങൾക്ക് 60 കിലോമീറ്റർ അടുത്ത് വരുന്ന ശത്രുവിമാനത്തെ തകർത്ത ശേഷം ബോംബിങ് തുടരാനുള്ള ശേഷിയുണ്ടെന്നാണ് റിപ്പോർട്ട്. അതായത് തുർക്കിയുടേതെന്നല്ല ഇനി ഒരു രാജ്യത്തിന്റെയും വിമാനത്തിനോ മിസൈലിനോ ഇത്തരം വിമാനങ്ങളെ തൊടാനാവില്ലെന്ന് സാരം.

സ്വയം പ്രതിരോധത്തിലൂന്നിയ പുതിയ യുദ്ധ തന്ത്രത്തിന്റെ ഭാഗമായി എയർ ടു എയർ മിസൈലുകൾ ഘടിപ്പിച്ച റഷ്യൻ വിമാനങ്ങളാണ് സിറിയയുടെ ആകാശത്ത് ചീറിപ്പായാനെത്തുന്നത്. 60 കിലോമീറ്റർ ചുറ്റളവിലുള്ള ശത്രുവിമാനങ്ങളെ ഇതിന് നിമിഷങ്ങൾക്കകം വായുവിൽ വച്ച് തന്നെ ഈ മിസൈലുകളയച്ച് തകർക്കാനാവുമെന്നാണ് റഷ്യൻ എയർഫോഴ്‌സ് വക്താവായ കൊളോണൽ ഇഗോർ ക്ലിമോവ് വ്യക്തമാക്കുന്നത്. റഷ്യയുടെ എസ് യു 34 ഫൈറ്റർ ബോംബർ ജെറ്റുകളെയാണ് ഇത്തരത്തിൽ മിസൈലുകൾകൂടി ഘടിപ്പിച്ച് കൂടുതൽ ശക്തമാക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.നിലവിൽ ഉയർന്ന സ്‌ഫോടനശേഷിയുള്ള ഏവിയേഷൻ ബോംബുകൾ, ഹോളോ ചാർജ്‌ബോംബുകൾ എന്നിവയാൽ ശക്തമാക്കിയാണ് ഈ വിമാനങ്ങൾ പറന്നുയരുന്നത്. ഇവയ്‌ക്കൊപ്പം മിസൈലുകൾ കൂടി ഈ വിമാനങ്ങളിൽ ഘടിപ്പിക്കുന്നതോടെ ഇവയോട് അടുക്കാൻ ആർക്കും ധൈര്യമുണ്ടാകില്ലെന്നുറപ്പാണ്.

നിലവിൽ ഐസിസിനെ തകർക്കാൻ വേണ്ടിയാണ് റഷ്യ സിറയയിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചിരിക്കുന്നത്. എന്നാൽ തുർക്കി വിമാനം വെടിവച്ചിട്ട സംഭവത്തെ തുടർന്നാണ് ഇത്തരത്തിൽ മിസൈലിനാൽ സുരക്ഷിതമാക്കപ്പെട്ട വിമാനങ്ങൾ സിറിയയിലെ തുർക്കി അതിർത്തികൾക്കരികിൽ പറത്താൻ റഷ്യ തീരുമാനിച്ചിരിക്കുന്നത്.തങ്ങളുടെ വ്യോമാതിർത്തി റഷ്യൻ വിമാനം ലംഘിച്ചുവെന്നും പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചുവെന്നുമാരോപിച്ചായിരുന്നു തുർക്കി റഷ്യയുടെ സുഖോയ് യുദ്ധവിമാനം താഴെ വീഴ്‌ത്തിയിരുന്നത്. ഇതിൽ നിന്നും രക്ഷപ്പെട്ട രണ്ടു പൈലറ്റുമാരിൽ ഒരാളെ തുർക്കിഷ് റിബലുകൾ വധിക്കുകയും ചെയ്തിരുന്നു. വിമാനം തകർന്നതിനെ തുടർന്ന് പൈലറ്റുമാർ പാരച്യൂട്ടിലൂടെ രക്ഷപ്പെടുകയായിരുന്നു.

തുർക്കിയുടേത് ധിക്കാരപരമായ നടപടിയാണെന്നും അവർ തങ്ങളെ പിന്നിൽ നിന്നും കുത്തിയിരിക്കുകയാണെന്നും ഇതിന് ശക്തമായ തിരിച്ചടി തുർക്കിക്ക് നേരിടേണ്ടി വരുമെന്നും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമർ പുട്ടിൻ ഉടനടി ഭീഷണിയും മുഴക്കിയിരുന്നു. തുടർന്ന് തുർക്കിക്കെതിരെ റഷ്യ സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയിൽ നിന്നും തുർക്കിയിലേക്കുള്ള വിമാനങ്ങൾ ഇതിന്റെ ഭാഗമായി റദ്ദാക്കിയിട്ടുണ്ട്. ഇതിന് പുറമെ തുർക്കിയിലേക്കുള്ള ഹോളിഡേ പാക്കേജുകൾ വിൽക്കരുതെന്ന് റഷ്യൻ ടൂറിസം കമ്പനികളോട് ഉത്തരവിട്ടിട്ടുമുണ്ട്. തുർക്കിക്കും റഷ്യയ്ക്കുമിടയിലുള്ള വിസരഹിത യാത്രയും പുടിൻ റദ്ദാക്കിയിട്ടുണ്ട്.സുരക്ഷാകാരണങ്ങൾ പറഞ്ഞ് തുർക്കി വിമാനങ്ങളുടെ മേൽ റഷ്യയിൽ കടുത്ത നിയന്ത്രണങ്ങളും പരിശോധനയും അനുവർത്തിക്കാനും പുടിൻ ഉത്തരവിട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP