Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസിസിനെതിരെ അന്താരാഷ്ട്ര സഹകരണം ആവശ്യപ്പെട്ട് റഷ്യ

മോസ്‌കോ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പടർന്നു പന്തലിക്കുന്ന ഐസിസ് തീവ്രവാദികളുടെ വളർച്ചയിൽ ആശങ്കയുണ്ടെന്നു റഷ്യ. ഇറാഖിലും സിറിയയിലും തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പടർന്നു പന്തലിക്കുന്ന തീവ്രവാദികൾക്കെതിരെ അന്താരാഷ്ട്ര സഹകരണം വേണമെന്നു റഷ്യ ആവശ്യപ്പെട്ടു.

റഷ്യ എല്ലാ കാലത്തും ഈ ആശങ്ക ലോകസമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അടുത്തിടെ റഷ്യയിൽനിന്നു നിരവധി ഐഎസ് അനുകൂലികൾ അറസ്റ്റിലായിരുന്നു. റഷ്യയിലും ഐഎസ് ഭീഷണി അനുദിനം വർധിച്ചുവരികയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP