Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെടി നിർത്തൽ ആവശ്യം തള്ളി സൗദിയും സഖ്യകക്ഷികളും; റഷ്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി; മൂന്നാം ലോകമഹായുദ്ധത്തിന് ഒരുങ്ങാൻ മോസ്‌കോയുടെ വെല്ലുവിളി

വെടി നിർത്തൽ ആവശ്യം തള്ളി സൗദിയും സഖ്യകക്ഷികളും; റഷ്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി; മൂന്നാം ലോകമഹായുദ്ധത്തിന് ഒരുങ്ങാൻ മോസ്‌കോയുടെ വെല്ലുവിളി

സിറിയയിലേക്ക് കരസേനയെ അയക്കുമെന്ന സൗദി അറേബ്യയുടെയും സഖ്യകക്ഷികളുടെയും ഭീഷണിയെ ശക്തമായി പ്രതിരോധിച്ച് റഷ്യ മൂന്നാം ലോകമഹായുദ്ധത്തിന് വെല്ലുവിളി മുഴക്കി. സിറിയയിൽ സംഘർഷത്തിന് അയവുവരുത്താൻ മ്യൂണിക്കിൽ ചേർന്ന ലോകരാഷ്ട്രങ്ങളുടെ യോഗത്തിൽ ധാരണയായതിന് തൊട്ടുപിന്നാലെയാണ് ഗൾഫ് രാജ്യങ്ങളും റഷ്യയുമായുള്ള ഭിന്നിപ്പ് കൂടുതൽ മറനീക്കി പുറത്തുവന്നത്.

കരസേനയെ അയക്കുമെന്ന് സൗദിയും യു.എ.ഇയുമാണ് പ്രഖ്യാപിച്ചത്. എന്നാൽ, സിറിയയിലേക്ക് ഏതെങ്കിലും രാജ്യം കരയുദ്ധത്തിന് സജ്ജരായി എത്തിയാൽ അത് മൂന്നാം ലോകയുദ്ധത്തിന് തുടക്കം കുറിക്കുമെന്ന് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌മെദേവ് പ്രഖ്യാപിച്ചു. സിറിയിൽ തുടരുന്ന ആഭ്യന്തര കലാപം അവസാനിപ്പിക്കണമെന്ന് റഷ്യയും അമേരിക്കയും ആവശ്യപ്പെടുകയും ചെയ്തു.

സിറിയയിൽ ഐസിസിനെതിരായ പോരാട്ടം തുടരുമെങ്കിലും സംഘർഷത്തിന് അയവു വരുത്തണമെന്ന കാര്യത്തിൽ റഷ്യയ്ക്കും അമേരിക്കയ്ക്കും യോജിപ്പാണ്. മ്യൂണിക്കിൽ ചേർന്ന 17 രാജ്യങ്ങളുടെ യോഗത്തിലാണ് സിറിയയിൽ സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യതകൾ ആരാഞ്ഞത്.

കഴിഞ്ഞയാഴ്ച തടസ്സപ്പെട്ട ചർച്ചകൾ പുനരാരംഭിക്കാനായെങ്കിലും വെടിനിർത്തൽ പ്രഖ്യാപിക്കാനോ റഷ്യയുടെ ബോംബാക്രമണത്തിന് അറുതിവരുത്താനോ യോഗത്തിനായില്ല. അതിനിടെയാണ് കരസേനയെ അയക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന പ്രസ്താവനയുമായി സൗദി അറേബ്യ രംഗത്തെത്തിയത്.

റഷ്യയുടെ വ്യോമാക്രമണത്തിൽ സിറിയയിലെ വിമതർ തളരുന്നതിനിടെയാണ് അവർക്ക് സഹായവുമായി ഗൾഫ് രാജ്യങ്ങൾ എത്തുന്നത്. ഐസിസിനെയാണ് ലക്ഷ്യമിടുന്നതെന്ന് സൗദി വ്യക്തമാക്കുന്നുണ്ടെങ്കിലും കരസേനയുടെ സാന്നിധ്യം അംഗീകരിക്കാനാവില്ലെന്ന് റഷ്യ വ്യക്തമാക്കി. സിറിയയിലെ ആസാദ് ഭരണകൂടത്തിനെതിരായ യുദ്ധപ്രഖ്യാപനമായി മാത്രമേ അതിനെ കാണാനാവൂ എന്നും അതംഗീകരിക്കില്ലെന്നും മെദ്‌മെദേവ് പറഞ്ഞു. ലോക മഹായുദ്ധമാണോ ആഗ്രഹിക്കുന്നതെന്ന കാര്യം അമേരിക്കയും അറബ് സഖ്യകക്ഷികളും വ്യക്തമാക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP