Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

84 വയസ്സുകാരനായ നടന് 24കാരിയായ സുന്ദരി വധു; വിവാഹാശംസകളുമായി മക്കളും കൊച്ചുമക്കളും

84 വയസ്സുകാരനായ നടന് 24കാരിയായ സുന്ദരി വധു; വിവാഹാശംസകളുമായി മക്കളും കൊച്ചുമക്കളും

മോസ്‌കോ: റഷ്യൻ സിനിമയിലെ ഇതിഹാസ നടൻ ഇവാൻ ക്രാസേ്കായ്ക്ക് എൺപത്തിനാലാം വയസ്സിൽ നാലാം വിവാഹം. 84കാരനായ ഇവാൻ 24കാരിയായ നതാലിയ ഷെവലിനെയാണ് ജീവിത പങ്കാളിയാക്കിയത്. രഹസ്യമായാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.

സെന്റ് പീറ്റേഴ്‌സിൽ ബർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിബറൽ എജ്യൂക്കേഷനിൽ അദ്ധ്യാപകൻ കൂടിയായ ഇവാന്റെ വിദ്യാർത്ഥിയായിരുന്നു നതാലിയ.
140ലോറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം റഷ്യയിലെ മുൻനിര നടനാണ്. ജീവിതത്തിൽ ഇനിയൊന്നും വരാനില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് നതാലിയ ജീവിതത്തിലേക്ക് വന്നതെന്നാണ് നാലാം വിവാഹത്തെക്കുറിച്ച് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇവാൻ അഭിപ്രായപ്പെട്ടത്. വിവാഹത്തിനെതിരെ വിവാദങ്ങൾ പൊടിപൊടിക്കുമ്പോഴും വരനും വധുവും ഇതൊന്നും കാര്യമാക്കുന്നില്ല. എല്ലാം സ്വർഗ്ഗത്തിൽ നിശ്ചയിച്ചതെന്നാണ് ഇവരുടെ പ്രതികരണം.

മികച്ചൊരു ദാമ്പത്യമാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥിയായിരിക്കെ നതാലിയ എഴുതിയ കവിതകളാണ് തന്നെ സ്വാധീനിച്ചത്. അത് പുതിയ വ്യക്തി ബോധമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് വിവാഹം കഴിക്കാനുള്ള തീരുമാനം. കുട്ടികൾ വേണമെന്നാണ് രണ്ട് പേരുടേയും തീരുമാനം. അങ്ങനെ എല്ലാ അർത്ഥത്തിലും പുതിയൊരു ജീവിതമാണ് പ്രതീക്ഷിക്കുന്നതെന്ന് ഇവാൻ ക്രോസേ്‌കോ വ്യക്തമാക്കി. തന്റെ ആൺ മക്കളെ ഇവാന് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. എന്നാൽ ഇവാന്റെ കുടുംബത്തെ കാണേണ്ടതുണ്ടെന്നും പറഞ്ഞു. നേരത്തെ തന്നെ ഭാഗപത്രം തയ്യാറാക്കി വച്ച വ്യക്തിയാണ് ഇവാൻ. തന്റെ ഭാഗപത്രത്തിൽ വിവാഹം മാറ്റമൊന്നും ഉണ്ടാകില്ലെന്ന് മക്കളെ അറിയിച്ചിട്ടുണ്ടെന്നും ഇവാൻ വ്യക്തമാക്കി.

പേരെടുക്കാനുള്ള യുവതിയുടെ നീക്കമാണ് വിവാഹമെന്ന വാദങ്ങളേയും ഇവാൻ തള്ളിക്കളയുന്നു. സ്‌നേഹം മാത്രമാണ് കല്ല്യാണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് മൂന്ന് കുട്ടികളുടെ മുത്തച്ഛൻ കൂടിയായ റഷ്യൻ സൂപ്പർ താരത്തിന്റെ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP