Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

500 മൈൽ അകലെ നങ്കൂരമിട്ട യുദ്ധക്കപ്പലുകളിൽ നിന്നും റഷ്യ അയച്ച ക്രൂയിസ് മിസൈലുകൾ കൃത്യ ലക്ഷ്യത്തിൽ പതിച്ചു; കൊന്നത് അനേകം ഭീകരരെ; സിറിയയിൽ റഷ്യയുടെ ഇടപെടൽ ശക്തമായി തുടരുന്നു

500 മൈൽ അകലെ നങ്കൂരമിട്ട യുദ്ധക്കപ്പലുകളിൽ നിന്നും റഷ്യ അയച്ച ക്രൂയിസ് മിസൈലുകൾ കൃത്യ ലക്ഷ്യത്തിൽ പതിച്ചു; കൊന്നത് അനേകം ഭീകരരെ; സിറിയയിൽ റഷ്യയുടെ ഇടപെടൽ ശക്തമായി തുടരുന്നു

സിസ് ആഗോള ഖിലാഫത്ത് നടത്താൻ ഒരുങ്ങുകയാണെന്നും മറ്റ് രാജ്യങ്ങളിലേക്ക് അപകടകരമായ രീതിയിൽ പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്നും ബ്രിട്ടനടക്കമുള്ള വിവിധ രാജ്യങ്ങളിൽ പാരീസിലേതിന് സമാനമായ ആക്രമണങ്ങൾ നടത്താൻ ഒരുങ്ങുകയാണെന്നുമുള്ള മുന്നറിയിപ്പുകളും ഭീഷണികളും ശക്തമാകുന്നതിനിടയിലും റഷ്യ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെയുള്ള യുദ്ധം സിറിയയിൽ കൂടുതൽ ശക്തമാക്കുന്നതാണ് കാണാൻ സാധിക്കുന്നത്.

എന്ത് തന്നെ സംഭവിച്ചാലും ഐസിസിനെ വേരോടെ പിഴുതെറിയുമെന്ന ശപഥം ചെയ്താണ് പുടിൻ തന്റെ സേനയെ സിറിയയിലേക്ക് അഴിച്ച് വിട്ടിരിക്കുന്നതെന്ന് കാണാം. തൽഫലമായി നാളുകൾ കഴിയുന്തോറും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സിറിയയിലെ ശക്തികേന്ദ്രങ്ങളൊന്നാകെ തകർന്നടിഞ്ഞ് കൊണ്ടിരിക്കുകയുമാണ്. വിനാശകാരികളായ ആയുധങ്ങളുടെ തുടർച്ചയായ പ്രയോഗത്താൽ ആയിരക്കണക്കിന് ഐസിസ് ഭീകരരെ തങ്ങൾ കൊന്നൊടുക്കിയെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇപ്പോഴിതാ 1500 മൈൽ അകലെ നങ്കൂരമിട്ട യുദ്ധക്കപ്പലുകളിൽ നിന്നും റഷ്യ അയച്ച ക്രൂയിസ് മിസൈലുകൾ കൃത്യ ലക്ഷ്യത്തിൽ പതിക്കുകയും അനേകം ഭീകരർ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ സിറിയയിൽ റഷ്യയുടെ ഇടപെടൽ ശക്തമായി തുടരുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മെഡിറ്ററേനിയനിൽ നിലകൊള്ളുന്ന സബ്മറൈനിൽ നിന്ന് ക്രൂയിസ് മിസൈലുകൾ സിറിയയിലെ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നതിന്റെ അതുല്യമായ ഫൂട്ടേജുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ആദ്യമായാണ് മെഡിറ്ററേനിയനിൽ നിന്നും റഷ്യ സിറിയയിലേക്ക് ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചിരിക്കുന്നത്. മെഡിറ്ററേനിയൻ കടലിലെ റോസ്‌റ്റോവ്ഓൺഡോണിൽ സബ്മറൈനിൽ നിന്നും തങ്ങൾ കാലിബർ ക്രൂയിസ് മിസൈലുകൾ ഐസിസ് ശക്തികേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ഒരു ടെലിവിഷൻ പരിപാടിയിലൂടെ പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. 1500 മൈൽ അകലത്ത് നിന്ന് പോലും ലോ ആൽട്ടിട്യൂഡിലൂടെ സഞ്ചരിച്ച് ശത്രുവിനെ ആക്രമിക്കാൻ സാധിക്കുന്ന മിസൈലുകളാണിവ. റാഖയിലെ രണ്ട് ഐസിസ് ശക്തികേന്ദ്രങ്ങൾക്ക് നേരെ ഇന്നലെയാണ് ഇത്തരത്തിലുള്ള മിസൈൽ ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് ഷോയ്ഗു പറയുന്നത്.

ഏവിയേഷൻ ആൻഡ് സബ്മറൈൻ ഫ്‌ലീറ്റ് നടത്തിയ ഈ വിജയകരമായ ആക്രമണത്തിലൂടെ ലക്ഷ്യം വച്ച എല്ലാ ശക്തികേന്ദ്രങ്ങളും തകർക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. ഐസിസിന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ, ആയുധ ഡിപ്പോ, മൈൻ നിർമ്മാണ ഫാക്ടറി തുടങ്ങിയവയെല്ലാം പ്രസ്തുത ആക്രമണത്തിലൂടെ തകർക്കാൻ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.റഷ്യയുടെ റോസ്‌റ്റോവ്ഓൺ ഡോൺ സബ്മറൈനുകൾ ലോകത്തിലെ ഏറ്റവും ശക്തിയേറിയ സബ്മറൈനുകളാണ്. 533 എംഎം ടോർപിഡോകൾ, കാലിബർപിഎൽ(സബ്മറൈൻ മോദിഫിക്കേഷൻ) വാട്ടർടുസർഫേസ് ക്രൂയിസ് മിസൈലുകൾ തുടങ്ങിയവ ഇതിലുണ്ട്. 4000 ടൺ ഭാരം വഹിക്കാൻശേഷിയുള്ള റോസ്‌റ്റോവിന് 23 എംപിഎച്ച് വേഗതയിൽ സഞ്ചരിക്കാനാവും. 1000 അടി വെള്ളത്തിനടയിലൂടെ സഞ്ചരിക്കാനും സാധിക്കും. ഇവയുടെ സാന്നിധ്യം എളുപ്പത്തിൽ തിരിച്ചറിയാനും സാധിക്കുകയില്ലെന്നതിനാൽ നാറ്റോ ഇത്തരത്തിലുള്ള സബ്മറൈനുകളെ ബ്ലാക്ക് ഹോൾ എന്നാണ് വിളിക്കുന്നത്. ഇതിൽ സാധാരണയായി 50 ക്രൂ മെമ്പർമാരാണ് ഉണ്ടാവുക. 40 ദിവസത്തോളം തുടർച്ചയായി കടലിൽ ചെലവഴിക്കാനുള്ള സജ്ജീകരണം ഇതിലുണ്ട്.

ഇന്നലെ നടത്തിയ ആക്രമണത്തിലൂടെ കാലിബർ ക്രൂയിസ് മിസൈലുകൾക്ക് അകലങ്ങളിൽ നിന്നും ആക്രമണം നടത്താനുള്ള ശേഷി ഒരിക്കൽ കൂടി ബോധ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ നടത്തിയ ക്രൂയിസ് മിസൈൽ ആക്രമണത്തിലൂടെ ഐസിസിനെതിരായ ആക്രമണം തങ്ങൾ ശക്തിപ്പെടുത്തുകയാണെന്ന് റഷ്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് മുമ്പ് കാസ്പിയൻ കടലിലെ പടക്കപ്പലുകളിൽ നിന്നും റഷ്യ ഐസിസ് കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ പ്രയോഗം നടത്തിയിരുന്നു. ഇന്നലെ ക്രൂയിസ് മിസൈലുകൾ അയച്ച സബ്മറൈനിൽ ന്യൂക്ലിയർ വാർഹെഡുകളുമുണ്ടെന്നും എന്നാൽ തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇത് പ്രയോഗിക്കേണ്ടി വരില്ലെന്നുമാണ് ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമർ പുടിൻ ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. റഷ്യൻ മിലിട്ടറിക്ക് സബ്മറൈൻ ആക്രമണവും നടത്താൻ ശേഷിയുണ്ടെന്ന് മോസ്‌കോ യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പേകിയിട്ടുണ്ടെന്നാണ് ഷോയ്ഗു പറയുന്നത്. റഷ്യൻ മിലിട്ടറി ജെറ്റുകൾ മൂന്ന് ദിവസത്തിനിടെ 600 ആക്രമണപ്പറക്കലുകൾ നടത്തുകയും വിവിധയിടങ്ങളിലെ ഐസിസിന്റെ 300 കേന്ദ്രങ്ങൾ തകർത്തതായും ഷോയ്ഗു വെളിപ്പെടുത്തുന്നു.

എന്നാൽ ഇത്തരം ആക്രമണം പുരോഗമിക്കുമ്പോഴും വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകം പേർ ഐസിസിൽ ചേർന്ന് പോരാടാനെത്തുന്നുണ്ടെന്നും വിവിധ തീവ്രവാദ ഗ്രൂപ്പുകൾ ഐസിസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും കഴിഞ്ഞ വർഷം മുതൽ ഐസിസ് ഭീകരരുടെ എണ്ണം 27,000 ആയി ഉയർന്നിട്ടുണ്ടെന്നുമാണ് ഇന്റലിജൻസ് കൺസൾട്ടൻസിയുടെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും ഇത്തരത്തിൽ ജിഹാദികൾ ഇറാഖിലേക്കും സിറിയയിലേക്കും ഒഴുകിയെത്തുന്നത് തടയാൻ വിവിധ രാജ്യങ്ങൾ നടത്തുന്ന ശ്രമത്തിന് ചെറിയ സ്വാധീനം മാത്രമേ ഇക്കാര്യത്തിൽ ചെലുത്താനായിട്ടുള്ളുവെന്നാണ് ദി സൗഫാൻ ഗ്രൂപ്പ് സമാഹരിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശത്ത് നിന്നുള്ള ജിഹാദികൾ സിറിയയിലേക്കും ഇറാഖിലേക്കും ഇപ്പോഴും എത്തുന്നുണ്ടെന്നാണ് ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെക്യൂരിറ്റി കൺസൾട്ടൻസിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മറ്റ് തീവ്രവാദ ഗ്രൂപ്പുകളുടെ സ്വപ്‌നങ്ങൾക്ക് അതീതമായ വിജയം നേടാൻ ഐസിസിന് സാധിച്ചിരിക്കുന്നുവെന്നും തൽഫലമായി അൽ ഖ്വയ്ദ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പ്രസക്തി പോലും നഷ്ടപ്പെട്ടുവെന്നുമാണ് പ്രസ്തുത റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP