Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയർ ഷോയ്ക്കിടെ റഷ്യയിൽ ഹെലികോപ്റ്റർ തകർന്നു പൈലറ്റ് മരിച്ചു

മോസ്‌കോ: റഷ്യയിൽ ഹെലികോപ്ടർ തകർന്നു പൈലറ്റ് മരിച്ചു. തെക്കുകിഴക്കൻ റഷ്യയിലെ ഡുബ്‌റോവിച്ചി സൈനിക കേന്ദ്രത്തിലാണ് അപകടമുണ്ടായത്. എയർഷോയുടെ ഭാഗമായി നടത്തിയ പറക്കലിനിടെയാണ് അപകടമുണ്ടായത്. എംഐ-28എൻ വിഭാഗത്തിലെ ഹെലികോപ്ടറാണു തകർന്നു വീണത്.

മോസ്‌കോയിൽനിന്ന് 150 കിലോമീറ്റർ അകലെയാണു സംഭവം നടന്നത്. പ്രദർശനം കാണാൻ എത്തിയവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടില്ല. അപകടം നടന്നതിനെത്തുടർന്നു പ്രദർശനം നിർത്തിവയ്ക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റൊരു പൈലറ്റിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP