Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിസുന്ദരിയായ റഷ്യൻ വനിതാ എംപി കാറിൽ ശാരീരികബന്ധത്തിൽ ഏർപ്പെടവെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു; കെണി ഒരുക്കിയത് ഒപ്പം കൊല്ലപ്പെട്ട ഭർത്താവെന്ന് സൂചന

അതിസുന്ദരിയായ റഷ്യൻ വനിതാ എംപി കാറിൽ ശാരീരികബന്ധത്തിൽ ഏർപ്പെടവെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു; കെണി ഒരുക്കിയത് ഒപ്പം കൊല്ലപ്പെട്ട ഭർത്താവെന്ന് സൂചന

കാറിന്റെ പിൻസീറ്റിൽ ഭർത്താവുമായി ശാരീരികബന്ധത്തിലേർപ്പെട്ടുകൊണ്ടിരിക്കവെ റഷ്യൻ വനിതാ എംപി സ്‌ഫോടനത്തില് കൊല്ലപ്പെട്ടു. പ്രസിഡന്റ് വഌദിമിർ പുട്ടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടിയിൽ അംഗമായ ഒക്‌സാന ബോബ്രോവ്‌സ്‌കായയും ഭർത്താവുമാണ് സൈബീരിയയിലെ നോവോസിബിർസ്‌കിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഒക്‌സാനയുടെ ഭർത്താവ് നികിത തന്നെയാണ് കെണിയൊരുക്കിയതെന്നാണ് സൂചന.

സ്‌ഫോടനം നടക്കുമ്പോൾ ഇരുവരും അർധനഗ്നരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒക്‌സാനയുടെ മുഖം തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ചിന്നിച്ചിതറി. കൊടുംതണുപ്പിൽ രാത്രി ഡ്രൈവിനിറങ്ങിയതായിരുന്നു ഇരുവരും. ഒക്‌സാനയുടെ ഓഫീസിനടുത്ത് കാർ പാർക്ക് ചെയ്തശേഷം ഇരുവരും ശാരീരിക ബന്ധത്തിലേർപ്പെട്ടുകൊണ്ടിരിക്കെയാണ് സ്‌ഫോടനമുണ്ടായത്.

30-കാരിയായ ഒക്‌സാന തന്നെ വഞ്ചിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ ഭർത്താവ് നികിത ഇവരെ ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ധനാഢ്യനായ ഒരു വ്യവസായിയുമായി ഒക്‌സാനയ്ക്കുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒക്‌സാനയ്ക്കും നികിതയ്ക്കും നാലുവയസ്സായ ഒരു മകളുണ്ട്.

സ്‌ഫോടന ശബ്ദം കേട്ട് പരിസരവാസികൾ ഓടിയെത്തുമ്പോഴേക്കും ഇരുവരും കൊല്ലപ്പെട്ടിരുന്നു. നികിതയുടെ കൈയിൽ ഗ്രനേഡുണ്ടായിരുന്നുവെന്നും അത് പൊട്ടിത്തെറിച്ചതാണെന്നും പൊലീസ് കരുതുന്നു.കാറിൽ ബോംബ് സ്ഥാപിച്ചിരുന്നുവെന്നും അതാണ് സ്‌ഫോടനത്തിന് കാരണമായതെന്നും വിലയിരുത്തുന്നവരുമുണ്ട്. സ്‌ഫോടനത്തിന് പിന്നിൽ പുറമേ നിന്നുള്ള ആരെങ്കിലും ഉള്ളതായി പൊലീസ് കരുതുന്നില്ല.

സംഭവത്തിന് പിന്നിൽ ഭീകരാക്രമണം ഇല്ലെന്ന് നോവോസിബിർസ്‌ക് മേയർ അനത്തോളി ലോക്കോട്ട് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നോവോസിബിർസ്‌കിലെ പ്രാദേശിക ഭരണകൂടത്തിൽ അംഗമായി പ്രവർത്തിക്കുന്നതിനൊപ്പം പ്രമുഖ നിർമ്മാണ കമ്പനിയിലെ ഡപ്യൂട്ടി ജനറൽ ഡയറക്ടർ കൂടിയാണ് ഒക്‌സാന. റഷ്യൻ സൈന്യത്തിലെ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് നികിത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP