Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇസ്ലാം തലയ്ക്ക് പിടിച്ചപ്പോൾ പഠനം ഉപേക്ഷിച്ച് സിറിയയ്ക്ക് പോയി; കൗമാരക്കാരെ ആകർഷിക്കാൻ ഐസിസിന്റെ പോസ്റ്റർ ഗേളായി; മടുത്ത് മടങ്ങാൻ ശ്രമിച്ചപ്പോൾ അവർ കൊന്നൊടുക്കി; ഈ പെൺകുട്ടിയുടെ വിധി യുവാക്കളെ പാഠം പഠിപ്പിക്കുമോ...?

ഇസ്ലാം തലയ്ക്ക് പിടിച്ചപ്പോൾ പഠനം ഉപേക്ഷിച്ച് സിറിയയ്ക്ക് പോയി; കൗമാരക്കാരെ ആകർഷിക്കാൻ ഐസിസിന്റെ പോസ്റ്റർ ഗേളായി; മടുത്ത് മടങ്ങാൻ ശ്രമിച്ചപ്പോൾ അവർ കൊന്നൊടുക്കി; ഈ പെൺകുട്ടിയുടെ വിധി യുവാക്കളെ പാഠം പഠിപ്പിക്കുമോ...?

ബ്രിട്ടനിൽ നിന്നും മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നും നിരവധി യുവതീയുവാക്കളും കൗമാരക്കാരുമാണ് ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി ഭീകരപ്രവർത്തനം നടത്താൻ വേണ്ടി സിറിയിയലേക്കും ഇറാഖിലേക്കും പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. ബ്രിട്ടനിൽ നിന്ന് സമീപകാലത്തായി നിരവധി അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർ ഇത്തരത്തിൽ അതിർത്തി കടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുമുണ്ട്. ഇത്തരക്കാർക്ക് സിറിയിയിലെ ഐസിസ് കേന്ദ്രത്തിൽ വച്ച് ഭീകപ്രവർത്തനം നടത്തുന്നതിൽ കർക്കശമായ പരിശീലനമാണ് നൽകി വരുന്നത്.

ഓൺലൈനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വ്യാപകമായ പ്രചാരണം നൽകിയാണ് ഐസിസ് യുവതീയുവാക്കളെയും കൗമാരക്കാരെയും തങ്ങളുടെ പാളയങ്ങളിലേക്ക് ആകർഷിച്ച് വരുത്തുന്നത്. ജിഹാദിലൂടെ മരിച്ചാൽ മാത്രമെ സ്വർഗം ലഭിക്കുകയുള്ളൂവെന്ന് പോലും ഇതിന്റെ ഭാഗമായി അവർ പ്രചരിപ്പിക്കുന്നുണ്ട്. പക്വതയില്ലാത്തവരും എളുപ്പം വശംവദരാകുന്നവരുമായ കൗമാരപ്രായക്കാർ ഇത്തരം കുപ്രചാരണങ്ങളിൽ എളുപ്പം വീണ് പോവുന്ന ദുരവസ്ഥയാണ് നിലനിൽക്കുന്നത്.

ഇത്തരത്തിൽ തങ്ങളുടെ വലയിൽ വീഴുന്ന ചെറുപ്പക്കാരെ പലവിധ വിധ്വംസക പ്രവർത്തനങ്ങൾക്കാണ് ഐസിസ് നിയോഗിക്കുന്നത്.പരീശീലനം നൽകി തങ്ങളുടെ മാതൃരാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താൻ ഇവരെ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ ഓസ്ട്രിയയിൽ നിന്നും ഐസിസിൽ ചേരാൻ വേണ്ടി സിറിയയിലേക്ക് പോയ കൗമാരക്കാരിയായിരുന്നു 17കാരിയായ സംമ്ര കെസിനോവിക്.ഇസ്ലാം തലയ്ക്ക് പിടിച്ചപ്പോൾ പഠനം ഉപേക്ഷിച്ച് സിറിയയ്ക്ക് പോവുകയായിരുന്നു ഈ കൊച്ചു സുന്ദരി. തുടർന്ന് കൗമാരക്കാരെ ആകർഷിക്കാൻ ഐസിസ് ഈ പെൺകുട്ടിയെ തങ്ങളുടെ പ്രചാരണ പോസ്റ്ററിലെ മോഡൽ ഗേളാക്കുകയും ചെയ്തു. എന്നാൽ ഐസിസിന്റെ പ്രവർത്തനങ്ങളിൽ മനം മടുത്ത് മടങ്ങാൻ ശ്രമിച്ച സംമ്രയെ ഭീകരർ കൊന്നൊടുക്കുയായിരുന്നു. ഈ പെൺകുട്ടിക്കുണ്ടായ ദുർഗതിയിൽ നിന്നും ഐസിസിൽ ചേർന്നവരും ചേരാനിരിക്കുന്നവരുമായ ചെറുപ്പക്കാർ ഒരു പാഠം പഠിപ്പിച്ചാൽ നന്നായിരിക്കും.

തന്റെ സുഹൃത്തായ സബിന സെലിമോവികുമൊത്താണ് സംമ്ര കഴിഞ്ഞ വർഷം ഏപ്രിലിൽ സിറിയയിലെത്തിച്ചേർന്നത്. തുടർന്ന് ഇരുവരെയും ഐസിസ് തങ്ങളുടെ പോസ്റ്റളിൽ മോഡലുകളായി ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ പിന്നീട് ഐസിസ് പാളയത്തിൽ നിന്നും പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെ റാഖയിൽ വച്ച് പെൺകുട്ടിയെ ഭീകരർ വധിച്ചുവെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച വാർത്തകൾ ഓസ്ട്രിയയിലെ വിവിധ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ഇതിനെക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തൽ നടത്തിയിട്ടില്ല.സംമ്രയ്ക്കും സബിനയ്ക്കുമൊപ്പം റാഖയിൽ താമസിച്ചിരുന്ന ഒരു ടുണീഷ്യൻ സ്ത്രീ ഇവരെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ടെന്നാണ് ഒരു ഓസ്ട്രിയൻ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തനിക്ക് ഐസിസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചുവെന്നും അവർ വെളിപ്പെടുത്തുന്നു.

വിയന്നയിലെ തങ്ങളുടെ വീടുകളിൽ നിന്ന് സിറിയയിലേക്ക് പോയ രണ്ട്  ആസ്ട്രിയൻ
പെൺകുട്ടികൾ കൊല്ലപ്പെട്ട കാര്യം ഈ വർഷമാദ്യം യുഎൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. പലായനം ചെയ്ത ഇവർ ആദ്യമെത്തിയത് തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലാണ്. വിമാനമാർഗമായിരുന്നു ഇവിടെയെത്തിയത്.തുടർന്ന് തുർക്കിയിലെ തെക്കൻ പ്രദേശമായ അദാനയിലെത്തുകയും ചെയ്തു. തുടർന്ന് അവർ എങ്ങോട്ട് പോയെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ ഇതിനിടെ അവർ സോഷ്യൽമീഡിയയിൽ സജീവമായി പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. കലാഷ്‌നികോവ് റൈഫിളുകൾ പിടിച്ച് സായുധരായ ഐസിസുകാർക്കിടയിൽ ഇവർ നിൽക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇവരെ ഉപയോഗിച്ച് ഐസിസ് റിക്രൂട്ട്‌മെന്റ് പോസ്റ്റർ തയ്യാറാക്കിയിരുന്നുവെന്നാണ് ഓസ്ട്രിയൻ പൊലീസ് പറയുന്നത്.

ഓസ്ട്രിയയിൽ നിന്നും പലായനം ചെയ്ത ബോസ്‌നിയൻ വംശജരാ രണ്ട് 15 കാരികളായ പെൺകുട്ടികൾ ഐസിസ് പാളയത്തിലുണ്ടെന്നും അവരുടെ കുടുംബങ്ങളും ഇരുരാജ്യങ്ങളിലെയും ഇന്റലിജൻസ് സർവീസുകളും അവരെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നുമുള്ള വിവരം അടുത്തിടെയാണ് തങ്ങൾക്ക് ലഭിച്ചതെന്നാണ് യുഎന്നിന്റെ സെക്യൂരിറ്റി കൗൺസിലിന്റെ കൗണ്ടർ ടെററിസം കമ്മിറ്റീ (സിടിഇഡി)യിലെ മുതിർന്ന ഇസ്രയേലി വിദഗ്ധനായ ഡേവിഡ് സ്‌കറിയ വെളിപ്പെടുത്തുന്നത്. ഇവരെ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്നും പിന്നീട് സിറിയയിൽ വച്ച് ഇതിലൊരു പെൺകുട്ടി കൊല്ലപ്പെടുകയും മറ്റേ പെൺകുട്ടിയെ കാണാതാവുകയുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

പെൺകുട്ടികളെക്കുറിച്ചുള്ള ഈ വിവരങ്ങൾ ഓസ്ട്രിയൻ സർക്കാർ അവരുട മാതാപിതാക്കളെ അറിയിച്ചതിന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് യുഎൻ ഉദ്യോഗസ്ഥൻ ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നത്. വിയന്നയിൽ ജീവിക്കുന്ന ബോസ്‌നിയക്കാരനായ ഒരു ഇസ്ലാമിക് മതപണ്ഡിതനാണ് ഈ പെൺകുട്ടികളെ ഐസിസിലേക്ക് കടത്താൻ കൂട്ടുനിന്നതെന്ന ആരോപണമുയർന്നിട്ടുണ്ട്. മിർസാദ് ഓ എന്ന പേരുള്ള ഇയാൾ എബു തെജ്മ എന്നും അറിയപ്പെടുന്നുണ്ട്.പെൺകുട്ടികളെ ജിഹാദിൽ ചേരാൻ ഇയാൾ ബ്രെയിൻവാഷ് ചെയ്യുകയായിരുന്നുുവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഈ ആരോപണം അയാൾ നിഷേധിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് മിർസാദിനെ ഈ മാസം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓസ്ട്രിയയിൽ ഭീകരർക്ക് പണം സ്വരൂപിച്ച് നൽകിയെന്ന ആരോപണവും ഇയാളുടെ പേരിലുണ്ട്.

സിറിയയിൽ എത്തിയ പാടെ ഇരുപെൺകുട്ടികളും ഐസിസ് ഭീകരരെ വിവാഹം കഴിച്ചുവെന്നും സൂചനയുണ്ട്. ഇവർ ഒരേ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്.താൻ സിറിയയിലെ ജീവിതം ആസ്വദിക്കുന്നുവെന്നായിരുന്നു ഫ്രഞ്ച് വീക്കിലിയായ പാരീസ് മാച്ചിന് അയച്ച എസ്എംഎസുകളിലൂടെ സബിന വെളിപ്പെടുത്തിയിരുന്നത്. ഇവിടെ തന്റെ മതം സ്വതന്ത്രമായി അനുഷ്ഠിക്കാൻ സാധിക്കുന്നുണ്ടെന്നും ഓസ്ട്രിയയിൽ അതിന് സാധിച്ചിരുന്നില്ലെന്നും സബിന പറഞ്ഞിരുന്നത്.സബിനയുടെ ഭർത്താവിന്റെ മേൽനോട്ടത്തിലായിരുന്നു അവൾ തങ്ങളോട് സംസാരിച്ചിരുന്നതെന്ന് മാഗസിൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രിയയിൽ നിന്നും തുർക്കിയിലെത്തിയ തങ്ങൾ കാൽനടയായാണ് സിറിയൻ അതിർത്തിയിലേക്ക് നടന്നതെന്നും സബിന പറയുന്നു. തുടർന്ന് റാഖയിലെത്തുകയായിരുന്നു.അപ്പോഴേക്കും തങ്ങൾ ധരിച്ച വസ്ത്രം മാത്രമെ തങ്ങളുടെ കൈവശമുണ്ടായിരുന്നുള്ളുവെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.ഓസ്ട്രിയയിൽ നിന്നുള്ള 130 പേർ സിറിയയിൽ ജിഹാദികളായി പോരാടുന്നുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP