Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തെ ഏറ്റവും ബുദ്ധിമതിയായ ഇംഗ്ലണ്ടിലെ ഈ 11 കാരിക്ക് വാരിക്കോരി കൈയടി നൽകി ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ; സുനിലിന്റെയും സുനിതയുടെയും മകൾ സന്യ മലയാളിയാണോ?

ലോകത്തെ ഏറ്റവും ബുദ്ധിമതിയായ ഇംഗ്ലണ്ടിലെ ഈ 11 കാരിക്ക് വാരിക്കോരി കൈയടി നൽകി ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ; സുനിലിന്റെയും സുനിതയുടെയും മകൾ സന്യ മലയാളിയാണോ?

മെൻസ പരീക്ഷ ബുദ്ധിയുള്ളവർക്ക് മാത്രം ഉള്ളതാണ്. ഏറ്റവും കഷ്ടപ്പാട് പിടിച്ച ഈ പരീക്ഷ എഴുതി പാസ്സായാൽ ലഭിക്കുന്ന മെൻസ് ക്ലബ് അംഗത്വവും ബുദ്ധിമാന്മാരുടെ അടയാളമാണ്. യുകെയിൽ വിരലിൽ എണ്ണാൻ കഴിയുന്ന മലയാളി വിദ്യാർത്ഥികൾ ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള കാര്യം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതാ മെൻസ പരീക്ഷയിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി ഒരു ഇന്ത്യൻ വിദ്യാർത്ഥിനി ലോകത്തെ ഏറ്റവും ബുദ്ധിയുള്ള ആളായി തെളിയിക്കപ്പെട്ടിരിക്കുന്നു. ലണ്ടനിൽ താമസിക്കുന്ന സുനിലിന്റെയും സുനിതയുടെയും മകൾ സന്യ വർമ ആണ് ഈ മിടുക്കി. പേരുകൊണ്ട് ഇവളൊരു മലയാളി കുട്ടിയായി തോന്നുന്നു എന്നത് നമുക്ക് ഏറെ ആഹ്ലാദം നൽകേണ്ട കാര്യമാണ്. എന്നാൽ മലയാളിയാണോ എന്ന് ഇംഗ്ലീഷ് മാദ്ധ്യമങ്ങളിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വ്യക്തമല്ല.

വെസ്റ്റ് ലണ്ടനിലെ പിന്നെറിൽ നിന്നുള്ള സാന്യ വർമ കാറ്റെൽ 3ബി, കൾച്ചർ ഫെയർ സ്‌കെയിലുകളിൽ പരമാവധി നേടാവുന്ന മാർക്കാണ് സന്യ നേടിയെടുത്തിരിക്കുന്നത്. ഈ സ്‌കെയിലുകളിൽ സന്യ യഥാക്രമം 162ഉം 142ഉം ഗ്രേഡുകളാണ് യഥാക്രമം നേടിയിരിക്കുന്നത്. അസാധാരണമായ കഴിവുകളുണ്ടെങ്കിലും സന്യ സാധാരണ കുട്ടിയാണെന്നും എന്നാൽ വെല്ലുവിളികളെ തരണം ചെയ്യാൻ അവൾക്ക് താൽപര്യമാണെന്നുമാണ് അമ്മയാ സുനിത പറയുന്നത്. ബുദ്ധിമതിയായ സന്യ പഠിക്കാനും കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കാനും ഒരു പോലെ താൽപര്യം പുലർത്തുന്ന കുട്ടിയാണെന്നും അമ്മ പറയുന്നു.പത്തര വയസുള്ള ഏതൊരു കുട്ടിക്കും പങ്കെടുക്കാവുന്ന ഈ ടെസ്റ്റിൽ പങ്കെടുക്കാൻ വേണ്ടി സന്യ കൂടുതൽ സമയമൊന്നും ചെലവഴിച്ചിട്ടില്ലെന്നും എന്നാൽ ഐക്യുവും മെന്റൽ എബിലിറ്റിയും വളർത്തുന്ന പുസ്തകങ്ങൾ തങ്ങൾ അവൾക്ക് വാങ്ങിക്കൊടുത്തിരുന്നുവെന്നും സുനിത വെളിപ്പെടുത്തുന്നു. ബാങ്കറാണ് സന്യയുടെ അച്ഛനായ സുനിൽ.

പരീക്ഷയെഴുതാൻ പോയപ്പോൾ അവിടെ പരീക്ഷാഹാളിൽ കണ്ട മധ്യവയസ്‌കരായ സ്ത്രീപുരുഷന്മാരെ കണ്ട് താൻ ഭയപ്പെട്ടില്ലെന്ന് സന്യ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരോട് മത്സരിച്ചാണ് ഈ പരീക്ഷയിൽ ഉന്നത വിജയം നേടാൻ ഈ മിടുക്കിക്ക് സാധിച്ചതെന്നത് ശ്രദ്ധേയമാണ്. തന്റെ മകളുടെ ബുദ്ധിയെക്കുറിച്ച് അറിയാമെങ്കിലും ഈ ഉന്നത പരീക്ഷയിലെ വിജയം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് സുനിത പറയുന്നത്. ശരാശരി ഐക്യു 100 ആണ്. കാറ്റെൽ 3 ബി സ്‌കെയിലിൽ നേടുന്ന 155ൽ അധികം നേടുന്ന സ്‌കോറിലൂടെ ഉയർന്ന ഐക്യുവുള്ള ജനസംഖ്യയുടെ ഒരു ശതമാനത്തിലെത്തിച്ചേരാനാവും. അങ്ങനെ വരുമ്പോൾ സന്യ നേടിയ 162 സ്‌കോർ വളരെ ഉയർന്നതാണ്. മെൻസ പരീക്ഷയുടെ ചരിത്രത്തിൽ 10 വയസോളം വരുന്ന മൂന്ന് കുട്ടികൾക്ക് മാത്രമാണ് ഇതിന് മുമ്പ് ഇത്രയും മാർക്ക് ലഭിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് മെൻസയിൽ 20,000ത്തോളം അംഗങ്ങളാണുള്ളത്. ഇതിൽ 1500 പേർ 18 വയസിൽ താഴെയുള്ള കുട്ടികളാണ്.സന്യയ്ക്ക് ഒരിക്കലും മോശം അനുഭവങ്ങളേ നേരിടേണ്ടി വന്നിട്ടില്ലെന്നാണ് അമ്മ പറയുന്നത്. അവൾ നന്നായി സംസാരിക്കുമെന്നും പക്വതയുള്ളവളും പരിഗണിക്കുന്നയാളും ആത്മാർത്ഥതയുള്ളയാളുമാണെന്നും സുനിത പറയുന്നു.തങ്ങളുടെ മകൾക്ക് ലഭിച്ച ഈ നേട്ടത്തിൽ സന്തോഷമേറെയുണ്ടെങ്കിലും ഇനിയും ഇത്തരം നേട്ടങ്ങൾക്ക് വേണ്ടി അവളുടെ മുകളിൽ അമിത സമ്മർദം ചെലുത്തില്ലെന്നും മാതാപിതാക്കൾ പറയുന്നു.പഠനത്തിന് പുറമെ ടെന്നീസ്, ചെസ്, പാട്ട്, പിയാനോ വായന, തുടങ്ങിയ ഹോബികളും സന്യയ്ക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP