Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാട്ടിൽ പ്രസവിച്ച് കിടന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ട് മടങ്ങുന്ന വഴി മുമ്പിൽ ഇരുന്ന യാത്രക്കാരിയുടെ സ്തനത്തിൽ സ്പർശിച്ചു; ഖത്തർ എയർവേസിൽ യാത്ര ചെയ്ത സ്‌കോട്ട്ലൻഡിലെ ഇന്ത്യക്കാരനായ യുവാവ് പിടിയിൽ

നാട്ടിൽ പ്രസവിച്ച് കിടന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ട് മടങ്ങുന്ന വഴി മുമ്പിൽ ഇരുന്ന യാത്രക്കാരിയുടെ സ്തനത്തിൽ സ്പർശിച്ചു; ഖത്തർ എയർവേസിൽ യാത്ര ചെയ്ത സ്‌കോട്ട്ലൻഡിലെ ഇന്ത്യക്കാരനായ യുവാവ് പിടിയിൽ

നാട്ടിൽ വന്ന് സ്‌കോട്ട്ലൻഡിലേക്ക് തിരിച്ച് പോവുകയായിരുന്ന സരൺജീത്ത് ബാസി (29) എന്ന ഇന്ത്യൻ യുവാവ് ഹീത്രോ എയർപോർട്ടിൽ അറസ്റ്റിലായി. ഖത്തർ എയർവേസിൽ യാത്ര ചെയ്യവേ മുന്നിൽ ഇരുന്ന യാത്രക്കാരിയുടെ സ്തനത്തിൽ സ്പർശിച്ചതിനാണ് ഇയാൾ അകത്തായിരിക്കുന്നത്. സീറ്റിനിടയിലൂടെ കൈ കടത്തിയായിരുന്നു ഇയാൾ സ്ത്രീയെ ഉപദ്രവിച്ചത്.നാട്ടിൽ പ്രസവിച്ച് കിടക്കുന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ട് മടങ്ങുന്ന വഴിയാണ് ബാസി പൊലീസ് പിടിയിലായിരിക്കുന്നത്. തന്റെ രണ്ട് കുട്ടികളുമായി വിമാനത്തിൽ യാത്ര ചെയ്തിരുന്ന യുവതിയെയാണ് ഇയാൾ അപമാനിക്കാൻ ശ്രമിച്ചത്.

തന്റെ സ്തനത്തിൽ ഇയാൾ അനാവശ്യമായി സ്പർശിച്ചുവെന്നാണ് യുവതി ഞെട്ടലോടെ വെളിപ്പെടുത്തുന്നത്. ഇത് കണ്ട് തനിക്ക് ദേഷ്യവും സങ്കടവും വന്നുവെന്നും അയാളെ അപ്പോൾ തന്നെ ഇറക്കി വിടാൻ ആഗ്രഹിച്ചുവെന്നും യുവതി പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന സംഭവത്തിൽ ഈ യുവാവിന്റെ പേരിൽ ലൈംഗിക അതിക്രമ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ ആഴ്ച നടന്ന വിചാരണയിൽ ഇയാളെ ജയിൽ ശിക്ഷയിൽ നിന്നും ഒഴിവാക്കുകയും പകരം രണ്ട് വർഷത്തെ കമ്മ്യൂണിറ്റി ഓർഡറിനും 200 മണിക്കൂർ കമ്മ്യൂണിറ്റി സർവീസിനും കോടതി ചെലവിനായി 1000 പൗണ്ട് നൽകാനുമാണ് വിധിച്ചിരിക്കുന്നത്.

ഇതിന് പുറമെ ബാസിയോട് 100 ദിവസം പ്രൊബേഷൻ- സർവീസ് ഓർഡേർഡ് റീഹാബിലിറ്റേഷൻ ആക്ടിവിറ്റിയിൽ പങ്കെടുക്കാനും വിധിച്ചിട്ടുണ്ട്. ഇതിൽ ഒരു ആൽക്കഹോൾ ട്രീറ്റ്മെന്റ് പ്രോഗ്രാമും ഉൾപ്പെടുന്നു. തന്റെ അച്ഛന്റെ ഗർഭിണിയായ ഗേൾഫ്രണ്ടിനെ കൊന്നത് തന്റെ അമ്മയാണെന്നറിഞ്ഞപ്പോഴാണ് താൻ മദ്യപാനത്തിന് അടിമയായതെന്ന് യുവാവ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. തുടർന്ന് മാനസിക പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് കുട്ടിയായിരുന്നപ്പോൾ തന്നെ ഇയാളെ സൈക്യാട്രിക് വാർഡുകളിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.

2014ൽ രണ്ട് യുവതികളുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്ത കുറ്റത്തിനും ബാസിയുടെ മേൽ കുറ്റം ചുമത്തപ്പെട്ടിരുന്നുവെന്നും ഐസിൽവർത്ത്ക്രൗൺ കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. തന്റെ കക്ഷി അമിതമായി മദ്യപിച്ചതിനാലാണ് ഇത്തരത്തിൽ പ്രവർത്തിച്ച് പോയതെന്ന് ബാസിയുടെ അഭിഭാഷകനായ മാത്യൂ പർഡോയ് വാദിച്ചിരുന്നു. വിമാനത്തിൽ വച്ച് ബാസി തന്നെ ഉപദ്രവിക്കുന്നതറിഞ്ഞ് യുവതി അപ്പോൾ തന്നെ ചാടിയെഴുന്നേറ്റ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് കാബിൻ ക്രൂവിന് പരാതി നൽകിയിട്ടും ബാസി നീങ്ങിയിരിക്കാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് തന്റെ കാലുകളിൽ ബാസി കാൽ കൊണ്ട് അനാവശ്യമായി ഉരസിയിരുന്നുവെന്നും യുവതി പരാതിപ്പെട്ടിരുന്നു. അഞ്ച് വർഷത്തേക്ക് സെക്സ് ഒഫൻഡേർസ് രജിസ്ട്രറിൽ ഒപ്പിടാനും ബാസിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP