Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ രാത്രിയിൽ രക്തം കണ്ടില്ല; കന്യകയല്ലെന്ന് ആരോപിച്ച് നവവധുവിനെ ഭർത്താവ് വീട്ടിലേക്ക് തിരിച്ചയച്ചു; സൈബർ ലോകത്ത് വൻ ചർച്ച

ആദ്യ രാത്രിയിൽ രക്തം കണ്ടില്ല; കന്യകയല്ലെന്ന് ആരോപിച്ച് നവവധുവിനെ ഭർത്താവ് വീട്ടിലേക്ക് തിരിച്ചയച്ചു; സൈബർ ലോകത്ത് വൻ ചർച്ച

മനാമ: വിവാഹരാത്രിയിൽ ലൈംഗിക ബന്ധത്തിൽ രക്തം വന്നില്ലെന്ന് ആരോപിച്ച് യുവാവ് ഭാര്യ വീട്ടുകാരെ വിളിച്ചുവരുത്തി ആക്ഷേപിച്ചു. അങ്ങനെ സംഭവിക്കാത്തതിനാൽ നവവധു കന്യകയല്ലെന്നാണ് യുവാവിന്റെ നിലപാട്. പ്രാദേശിക ഓൺലൈൻ മാദ്ധ്യമം വാർത്ത റിപ്പോർട്ട് ചെയ്തു. ഇതോടെ വിഷയത്തിൽ സോഷ്യൽ മീഡിയയുടെ ഇടപെടലും തുടങ്ങ്ി.

സോഷ്യൽ മീഡിയയിലും ബ്ലോഗുകളിലും യുവാവിന്റെ ചെയ്തികളെ എതിർത്തും അനുകൂലിച്ചും വിവാദം കൊഴുക്കുകയാണ്. വിവാഹരാത്രിയിൽ ലൈംഗിക ബന്ധത്തിൽ രക്തം വന്നില്ലെന്ന് ആരോപിച്ചാണ് യുവാവ് ഭാര്യ വീട്ടുകാരെ വിളിച്ചുവരുത്തി ആക്ഷേപിച്ചത്. കന്യകയല്ലാത്ത യുവതിയെ തനിക്ക് വിവാഹം ചെയ്തു തന്നുവെന്നാണ് ഇയാളുടെ ആരോപണം. ഇതേതുടർന്ന് യുവാവിന്റെയും യുവതിയുടെ വീട്ടുകാർ തമ്മിലും വാക്കേറ്റമുണ്ടായി.

യുവതി കന്യകയാണെന്ന വാദത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ ഉറച്ചു നിന്നതോടെ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടിവന്നു. പ്രഥമ ലൈംഗിക ബന്ധത്തിൽ രക്തം വരുന്നതല്ല കന്യകയാണെന്നതിന്റെ അടയാളമെന്ന് ഡോക്ടർ പറഞ്ഞു. എന്നിട്ടും യുവാവും വീട്ടുകാരും വിശ്വസിച്ചില്ല. ഈ വാർത്തയാണ് സോഷ്യൽ മീഡിയിൽ വൈറലായത്. വരൻ പ്രായപൂർത്തിയാകാത്ത ഒരു വിഡ്ഡിയാണെന്ന് ചിലർ പറഞ്ഞു. ഭാര്യയുടെ കന്യകാത്വത്തിൽ സംശയമുണ്ടായിരുന്നെങ്കിൽ വീട്ടുകാരുടെ മുന്നിൽ ചർച്ച ചെയ്യുന്നതിന് പകരം ഡോക്ടറുടെ സഹായത്തോടെ സംശയനിവാരണം വരുത്തുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു.

കന്യകാത്വത്തിൽ സംശയമുള്ള യുവാവിൽ നിന്ന് യുവതി വിവാഹമോചനം നേടണമെന്ന് ചില സ്ത്രീപക്ഷ ബ്ലോഗർമാർ അഭിപ്രായപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് യുവാവിന്റെ നിലപാടെന്നും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP