Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൗദി അറേബ്യൻ നഗരമായ യാമ്പുവിനെ തകർത്ത് തരിപ്പണമാക്കാൻ മിസൈൽ അയച്ച് ഹൂതികൾ; തൊട്ടടുത്ത നിമിഷം തന്നെ ദുരന്തം തിരിച്ചറിഞ്ഞ് മിസൈൽ തകർത്ത് സൗദിയും: വൻ ദുരന്തത്തിൽ നിന്നും രാജ്യത്തെ രക്ഷിച്ചത് പാട്രിയറ്റ്

സൗദി അറേബ്യൻ നഗരമായ യാമ്പുവിനെ തകർത്ത് തരിപ്പണമാക്കാൻ മിസൈൽ അയച്ച് ഹൂതികൾ; തൊട്ടടുത്ത നിമിഷം തന്നെ ദുരന്തം തിരിച്ചറിഞ്ഞ് മിസൈൽ തകർത്ത് സൗദിയും: വൻ ദുരന്തത്തിൽ നിന്നും രാജ്യത്തെ രക്ഷിച്ചത് പാട്രിയറ്റ്

മറുനാടൻ ഡെസ്‌ക്‌

മദീന: ഒരുപക്ഷേ ഇന്നത്തെ പത്രങ്ങളിൽ വരുന്ന ഒരു പ്രധാന വാർത്തയാകുമായിരുന്നു സൗദി അറേബ്യയിലെ മദീന പ്രവിശ്യയിൽ പെട്ട വ്യാവസായിക നഗരം യാമ്പു തകർന്ന് തരിപ്പണമായി എന്ന്. നഗരത്തിന്റെ ഒരു തിരുശേഷിപ്പുകളും ഇല്ലാതെ ഹൂതികൾ യാമ്പുവിനെ ചുട്ടു ചാമ്പലാക്കി എന്ന്. അനേകം മലയാളികളും തിങ്ങി പാർക്കുന്ന യാമ്പുവിനെ തകർക്കാൻ ഇന്നലെ ഹൂതികൾ നടത്തിയത് വൻ ദുരന്തത്തിന് വഴിവെക്കുമായിരുന്ന മിസൈൽ ആക്രമണമായിരുന്നു. എന്നാൽ യെമന്റെ മിസൈൽ ആക്രമണം തൊട്ടടുത്ത നിമിഷം തന്നെ തിരിച്ചറിഞ്ഞ് തരിപ്പണമാക്കിയിരിക്കുകയാണ് സൗദി അറേബ്യ.

പെട്രോളിയം റിഫൈനറികളും പെട്രോ കെമിക്കൽ ഫാക്ടറികളും പ്രവർത്തിക്കുന്ന ചെങ്കടൽ തീര നഗരമായ യാമ്പുവിൽ തുറമുഖം ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ മിസൈൽ ആക്രമണം. എന്നാൽ തങ്ങളുടെ പ്രതിരോധ സംവിധാനം എത്ര വലുതാണെന്ന് ഹൂതികൾക്ക് മനസ്സിലാക്കി കൊടുക്കുകയായിരുന്നു സൗദി. യെമൻ മിസൈൽ തൊടുത്തതിന് പിന്നാലെ തന്നെ അത് കണ്ടെത്തി തടയുകയായിരുന്നു സൗദി എയർ ഡിഫൻസ് വിഭാഗത്തിന്റെ പാട്രിയറ്റ് മിസൈൽ. ചൊവ്വാഴ്ച രാവിലെയായിരുന്നു യെമൻ ആക്രമണം നടത്തിയത്. എന്നാൽ സൗദിയുടെ ആകാശത്തെ എപ്പോഴും വീക്ഷിച്ചു കൊണ്ടിരിക്കുന്ന സ്‌കഡ് വിഭാഗത്തിൽപ്പെട്ട പാട്രിയറ്റ് അപ്പോൾ തന്നെ സംഭവം കണ്ടെത്തി തകർക്കുകയായിരുന്നു.

റോയൽ സൗദി എയർ ഡിഫൻസിന്റെ കീഴിലുള്ള പാട്രിയറ്റാണ് ഹൂതികൾ വിക്ഷേപിച്ച ബുർഖാൻ 2 എച്ചിനെ വിക്ഷേപിച്ച് നിമിഷങ്ങൾക്കകം തകർത്തത്. വിക്ഷേപിച്ചു മിനിറ്റുകൾക്കുള്ളിൽ മിസൈൽ കണ്ടെത്തുകയും ആകാശത്തുവെച്ചു തന്നെ തകർക്കുകയുമായിരുന്നു. അമേരിക്കൻ നിർമ്മിത പാട്രിയറ്റ് മിസൈൽ സൗദിയുടെ ആകാശത്തിന്റെ സുരക്ഷിത കവചമാണ്. യുദ്ധത്തിനു അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന റഷ്യയും അമേരിക്കയും തന്നെയാണ് ഈ രണ്ടു ആയുധങ്ങളും ഗൾഫ് രാജ്യങ്ങളിലും എത്തിച്ചത്. സ്‌കഡ് ആക്രമിക്കാനുള്ളതാണെങ്കിൽ പാട്രിയറ്റ് ആക്രമണത്തെ പ്രതിരോധിക്കാനുള്ളതാണ്. സ്‌കഡ് റഷ്യൻ ടെക്‌നോളജിയാണ്, പാട്രിയറ്റ് അമേരിക്കയുടെ ഉൽപന്നവും.

അമേരിക്ക നിർമ്മിച്ച ഏറ്റവും ശക്തിയേറിയ കുറിക്കു കൊള്ളുന്ന അമ്പാണ് പാട്രിയറ്റ്. സൗദിക്കെതിരെ നിരന്തര ആക്രമണം നടത്തുന്ന ഇറാഖിനെതിരെയും യമനെതിരെയുമുള്ള സൗദിയുടെ പ്രധാന ആയുധമാണ് പാട്രിയേറ്റും സ്‌കഡ് മിസൈലും. സൗദിയിലെ നിരവധി നഗരങ്ങൾക്കു നേരെ നേരത്തെയും യെമൻ മിസൈൽ ആക്രമണം നടന്നിട്ടുണ്ട്. 1990കളിൽ ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈൻ കുവൈത്തിനെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ പ്രധാന ആയുധമായി ഉപയോഗിച്ചിരുന്നതും സ്‌കഡ് മിസൈലയിരുന്നു. റഷ്യൻ നിർമ്മിത സ്‌കഡ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പ് 'അൽ ഹുസൈൻ' മിസൈൽ അന്ന് ഗൾഫ് മേഖലയ്ക്ക് വൻ ഭീഷണിയായിരുന്നു.

മിക്ക ഗൾഫ് രാജ്യങ്ങളുടെയും കൈവശം അത്യാധുനിക മിസൈലുകൾ ഉണ്ടായിരുന്നെങ്കിലും പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നു. ഇതോടെയാണ് കുവൈത്തിനെ സഹായിക്കാൻ അമേരിക്ക എത്തുന്നത്. അമേരിക്ക വന്നത് ഒരുകൂട്ടം അത്യാധുനിക ആയുധങ്ങളുമായിരുന്നു. ഇതിലൊന്നായിരുന്നു മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ്.

'ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം' എന്ന പേരിൽ ഇറാഖിനെതിരെ നടന്ന അമേരിക്കൻ ആക്രമണത്തിൽ പാട്രിയറ്റ് വൻ ശക്തിയായി പ്രവർത്തിച്ചു. ബ്രിട്ടൻ, ഫ്രാൻസ്, ഈജിപ്ത്, സൗദി അറേബ്യ, കുവൈത്ത്, ഓസ്ട്രേലിയ തുടങ്ങി 32 രാജ്യങ്ങളിലെ സൈനികരെ ഏകോപിപ്പിച്ചാണ് ആക്രമണം നടത്തിയത്. ഇതോടെയാണ് അമേരിക്കയുടെ കൂടെ നിന്ന രാജ്യങ്ങളിലെല്ലാം മിസൈൽ പ്രതിരോധ സംവിധാനം പാട്രിയറ്റ് സജ്ജീകരിച്ചത്. അന്നും സൗദി അറേബ്യക്കു നേരെ സ്‌കഡ് മിസൈൽ ആക്രമണമുണ്ടായി. എന്നാൽ യുഎസ് ടെക്‌നോളജി പാട്രിയറ്റ് മിസൈൽ ഉപയോഗിച്ച് അമേരിക്കൻ പട്ടാളക്കാർ മിസൈൽ തകർത്തു.

എന്താണ് പാട്രിയറ്റ്
കരയിൽ നിന്നു വായുവിലേക്ക് തൊടുക്കാവുന്ന രീതിയിൽ അമേരിക്ക വികസിപ്പിച്ച പ്രതിരോധ ബാലസ്റ്റിക് മിസൈലാണ് പാട്രിയറ്റ്. പിന്നീട് അമേരിക്കയുടെ സഖ്യത്തിലെ മിക്ക രാജ്യങ്ങളിലും ഈ സംവിധാനം കൊണ്ടുവന്നു. 1981 ലാണ് പാട്രിയറ്റ് പുറത്തുവരുന്നത്. 20 മുതൽ 30 ലക്ഷം ഡോളർ വരെയാണ് ഇതിന്റെ നിർമ്മാണ ചെലവ്.

നിലവിൽ അമേരിക്കയുടെ കൈവശം മാത്രം 1,106 പാട്രിയറ്റ് ലോഞ്ചറുകളുണ്ട്. മറ്റു രാജ്യങ്ങളിലായി 172 ലോഞ്ചറുകളും സർവീസിലുണ്ട്. ഇതിൽ പ്രയോഗിക്കാനായി ഏകദേശം പതിനായിരം മിസൈലുകൾ നിർമ്മിച്ചിട്ടുണ്ട്. എംഐഎം104 പാട്രിയറ്റ് എന്നാണ് ഈ ടെക്‌നോളജിയുടെ ഔദ്യോഗിക പേര്. കുവൈത്ത്, യുഎഇ, സൗദിഅറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിൽ പാട്രിയറ്റിന്റെ സേവനം ലഭ്യമാമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP